കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുമ്മനം രാജശേഖരന്‍ എംപി'; ആര്‍എസ്എസ് ശേഖരിച്ച വിവരങ്ങള്‍ പുറത്ത്, നാല് ലക്ഷം വോട്ട്

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തമായ ഏകീകരണമുണ്ടായി എന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. ബൂത്ത് തലത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ കുമ്മനം രാജശേഖരന്‍ മികച്ച വിജയം മണ്ഡലത്തില്‍ നേടുമെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു.

എറണാകുളത്ത് ചേര്‍ന്ന് സംഘത്തിന്റെ യോഗത്തിലാണ് ഈ വിലയിരുത്തല്‍. ബൂത്ത് തലങ്ങൡ നിന്ന് ആര്‍എസ്എസ് വിശദമായ വിവരങ്ങള്‍ ശേഖരിച്ചു. പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ വിജയിക്കുമെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. തൃശൂരില്‍ മികച്ച മുന്നേറ്റം നടത്തുമെന്നും യോഗം വിലയിരുത്തി. മൂന്നിടങ്ങളിലും ശബരിമല വിഷയമാണ് ബിജെപിക്ക് തുണയായതെന്നും യോഗം വിലയിരുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ.....

 20000 വോട്ടിന്റെ ഭൂരിപക്ഷം

20000 വോട്ടിന്റെ ഭൂരിപക്ഷം

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്. നാല് ലക്ഷം വോട്ട് വരെ കുമ്മനത്തിന് കിട്ടുമെന്നും അവര്‍ കണക്കുകൂട്ടുന്നു. യുഡിഎഫും എല്‍ഡിഎഫും മല്‍സരിച്ചത് ബിജെപിക്ക് നേട്ടമായി.

 ന്യൂനപക്ഷ വോട്ടുകള്‍

ന്യൂനപക്ഷ വോട്ടുകള്‍

ന്യൂനപക്ഷ വോട്ടുകള്‍ കൃത്യമായി ബിജെപിക്കെതിരെ രേഖപ്പെടുത്തിയെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. എന്നാല്‍ ഈ വോട്ടുകള്‍ ഒരുപെട്ടിയില്‍ അല്ല വീണതെന്നും അവര്‍ കരുതുന്നു. പകരം ശശി തരൂരിനും സി ദിവാകരനുമിടയില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു.

ബിജെപിക്ക് ലഭിക്കേണ്ടത്

ബിജെപിക്ക് ലഭിക്കേണ്ടത്

ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിച്ചില്ല. എന്നാല്‍ ബിജെപിക്കെതിരെ പോള്‍ ചെയ്ത വോട്ടുകള്‍ ഭിന്നിക്കുകയും ചെയ്തു. ഇതോടെയാണ് കുമ്മനം രാജശേഖരന്റെ വിജയം എളുപ്പമായതെന്ന് ആര്‍എസ്എസ് നേതൃയോഗം വിലയിരുത്തുന്നു.

 രണ്ടുമണ്ഡലങ്ങള്‍ നിര്‍ണായകം

രണ്ടുമണ്ഡലങ്ങള്‍ നിര്‍ണായകം

ബിജെപിക്ക് സ്വാധീനമുള്ള നേമം, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകളാണ് കുമ്മനത്തിന്റെ ജയത്തില്‍ നിര്‍ണായകമാകുക. ആര്‍എസ്എസ് നേരിട്ട ഇറങ്ങി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച മണ്ഡലങ്ങളാണിവ. മുഴുവന്‍ സംഘടനാ സംവിധാനങ്ങളും കുമ്മനത്തിന് വേണ്ടി ആര്‍എസ്എസ് ഉപയോഗിച്ചിരുന്നു.

ആശങ്ക ഇങ്ങനെ

ആശങ്ക ഇങ്ങനെ

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും പ്രതീക്ഷിച്ച പോലെ പോളിങ് നടക്കാതിരുന്നത് എന്നിവയാണ് ആര്‍എസ്എസ്സിനെ ആശങ്കയിലാക്കുന്നത്. ശക്തമായ അടിയൊഴുക്കുകള്‍ക്ക് ശബരിമല വിഷയം തുണയായി എന്നും സംഘടന വിലയിരുത്തുന്നു.

പത്തനംതിട്ടയിലും ജയിക്കും

പത്തനംതിട്ടയിലും ജയിക്കും

ശബരിമല വിഷയമാണ് ബിജെപിക്ക് നേട്ടമായത്. തിരുവനന്തപുരത്ത് മാത്രമല്ല പത്തനംതിട്ടയിലും തൃശൂരും ശബരിമല വിഷയം പാര്‍ട്ടിക്ക് ഗുണം ചെയ്തു. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി ജയിക്കുമെന്നും ആര്‍എസ്എസ് യോഗം വിലയിരുത്തി.

സുരേന്ദ്രന്റെ ഭൂരിപക്ഷം

സുരേന്ദ്രന്റെ ഭൂരിപക്ഷം

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 10000 വോട്ടുകള്‍ക്കാണ് വിജയിക്കുകയെന്ന് നേതൃയോഗം കരുതുന്നു. എല്ലാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികളുടെ വോട്ട് വര്‍ധിച്ചിക്കുമെന്നും ആര്‍എസ്എസ് കരുതുന്നു.

തൃശൂരില്‍ ആര്?

തൃശൂരില്‍ ആര്?

തൃശൂരില്‍ ആര് ജയിക്കുമെന്ന് ആര്‍എസ്എസ് നേതൃത്വത്തിന് വ്യക്തതയില്ല. സുരേഷ് ഗോപി ജയിക്കില്ല. പക്ഷേ ഉയര്‍ന്ന വോട്ട് നേടും. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തൃശൂരില്‍ ഒപ്പത്തിനൊപ്പമാണെന്നും ആര്‍എസ്എസ് യോഗം വിലയിരുത്തുന്നു.

മറ്റു മണ്ഡലങ്ങളില്‍

മറ്റു മണ്ഡലങ്ങളില്‍

ശബരിമല വിഷയം ബിജെപിയും ആര്‍എസ്എസും ഏറ്റെടുത്തത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. എല്ലാ മണ്ഡലങ്ങളിലും വോട്ട് കൂടും. പാലക്കാട് 2.70 ലക്ഷം, ആറ്റിങ്ങളില്‍ 2.5 ലക്ഷം, കോട്ടയത്ത് 2.70 ലക്ഷം എന്നിങ്ങനെ വോട്ടുകള്‍ ലഭിക്കുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്.

വന്‍ അഴിച്ചുപണി വരുന്നു

വന്‍ അഴിച്ചുപണി വരുന്നു

ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കിയെന്ന് യോഗം ചര്‍ച്ച ചെയ്തു. ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തണമെന്നും അഭിപ്രായമുയര്‍ന്നു. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ അഴിച്ചുപണിയുണ്ടാകും.

 ഇനി മുതല്‍ ഇങ്ങനെ

ഇനി മുതല്‍ ഇങ്ങനെ

ബൂത്ത് തലം മുതല്‍ സംഘടനാ സംവിധാനത്തില്‍ അഴിച്ചുപണി വേണമെന്നാണ് ആര്‍എസ്എസ് യോഗത്തിന്റെ തീരുമാനം. സാധാരണ പ്രവര്‍ത്തകര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കും. പ്രവര്‍ത്തകരുടെ അഭിപ്രായം പരിഗണിക്കണമെന്നും യോഗത്തില്‍ ശക്തമായ വാദം ഉയര്‍ന്നു.

രാഹുലിന്റെ ടാക്ടിക്കല്‍ മൂവ്!! ബിജെപി തട്ടകത്തില്‍ കോണ്‍ഗ്രസിന്റെ പുതുതന്ത്രം; മോദിക്ക് അടിതെറ്റുംരാഹുലിന്റെ ടാക്ടിക്കല്‍ മൂവ്!! ബിജെപി തട്ടകത്തില്‍ കോണ്‍ഗ്രസിന്റെ പുതുതന്ത്രം; മോദിക്ക് അടിതെറ്റും

English summary
RSS Leaders meet calculate; Kummanam Rajashekharan will win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X