നീലകുറുഞ്ഞി ഉദ്യാനം; സര്‍വ്വേയ്ക്ക് ശേഷം ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചാല്‍‌ മതിയെന്ന് വനം മന്ത്രി

  • Posted By: Desk
Subscribe to Oneindia Malayalam

മൂന്നാര്‍: നീലകുറുഞ്ഞി ഉദ്യാനത്തിലെ കൈയ്യേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ രാജുവിന്‍റെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് നിര്‍ബന്ധപ്പൂര്‍വ്വം ഒഴിപ്പിക്കേണ്ടെന്ന് കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന്‍റെ വിസ്തൃതി സംബന്ധിച്ച സര്‍വ്വേയ്കക്കു ശേഷം ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചാല്‍‌ മതിയാകും. സ്വയം ഒഴിഞ്ഞു പോകുന്നവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുറുഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി എന്നിവരടങ്ങുന്ന സംഘം ഡിസംബര്‍ 11,12 തീയതികളില്‍ കുറുഞ്ഞി സന്തര്‍ശിച്ചിരുന്നു. സന്ദര്‍ശ വേളയില്‍ അവിടുത്തെ പ്രദേശവാസികളുമായും ചര്‍ച്ച നടത്തിയിരുന്നു.

 kraju

കുറിഞ്ഞി വിഷയത്തില്‍ നിയമാനുസൃത രേഖകളുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് സ്ഥലം സന്തര്‍ശിച്ച റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉദ്യാനത്തില്‍ കൈയേറ്റം നടന്നതായി സംശയം ഉണ്ടെന്നും കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും റവന്യു മന്ത്രി വ്യക്തമാക്കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Encroachers should not be forced to leave Kurinji Garden: Forest minister K Rajus report. In the report given to Chief minister K Raju said Eviction procedures should be done only once the survey procedure completes.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്