കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയില്‍ അപകട സാധ്യതയേറുന്നു

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയില്‍ കടേക്കച്ചാല്‍ ഭാഗത്ത് അപകട സാധ്യതയേറുന്നു.റോഡിനോട് ചേര്‍ന്ന മരങ്ങളും ,ഫൂട്പാത്തിനും റോഡിനും മദ്ധ്യേ കാട് മൂടിയതുമാണ് അപകട മേഖലയാക്കുന്നത്.

സമസ്തയെ അവഗണിച്ചുള്ള ഏതു ഐക്യശ്രമത്തിനു ആരും മുന്നിട്ടിറങ്ങേണ്ട: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

ഓവുചാലിന് പല ഭാഗത്തും സ്ലാബില്ലാത്തതും,ഉള്ളവ തന്നെ കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുകയുമാണ്. ഇതിനു പുറമെ റിപ്പേയറിങ്ങിനായി നിര്‍ത്തിയിടുന്ന വാഹനങ്ങളും,ടയറു കടകളില്‍ നിന്നും മറ്റും വലിച്ചെറിയുന്ന മാലിന്യങ്ങളും റോഡിലുടെയുള്ള കാല്‍നട യാത്രപോലും ദുസ്സഹമാക്കിയിട്ടുണ്ട്. ഹയര്‍സെക്കന്ററി സ്‌കൂള്‍, അങ്കണ്‍വാടി, പഞ്ചായത്ത് ഓഫിസ് ഗവ:താലൂക്ക് ആശുപത്രി തുടങ്ങി ജനങ്ങള്‍ നിത്യേന ആശ്രയിക്കുന്ന നിരവധി സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ ഇതിനടുത്താണ് പ്രവര്‍ത്തിക്കുന്നത്.

kuttyadi

കഴിഞ്ഞ ദിവസം രാത്രിയില്‍ തൃശ്ശൂരില്‍ നിന്ന് സിമന്റ് കയറ്റി വന്ന ലോറി ഇതിനടുത്തുള്ള ഒരു മരത്തില്‍ ഇടിച്ച് നിശ്ശേഷം തകര്‍ന്നിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഉണ്ടാവാതിരുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
kuttyadi-nadapuram way becoming dangerous

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്