കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിക്കലാശത്തിനിടെ വയനാട്ടില്‍ വന്‍ ഭൂമി കൈയ്യേറ്റം!! തൊവരിമലയില്‍ കൈയ്യേറിയത് 104 ഹെക്റ്റര്‍ ഭൂമി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കൊട്ടിക്കലാശത്തിനിടെ വയനാട്ടില്‍ വന്‍ ഭൂമി കൈയ്യേറ്റം

വയനാട്: കൊട്ടിക്കലാശ ആവേശത്തിനിടെ തൊവരിമലയില്‍ വന്‍ ഭൂമി കൈയ്യേറ്റം. ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത 104 ഹെക്റ്റര്‍ ഭൂമിയാണ് കൈയ്യേറിയത്.റവന്യൂ ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ളവര്‍ കൊട്ടിക്കലാശ തിരിക്കില്‍ ആയതോടെയാണ് വയനാട്ടിലെ നെന്‍മേനി പഞ്ചായത്തിലെ തൊവരിമലയില്‍ രഹസ്യമായി കൈയ്യേറ്റം നടന്നത്.സിപിഐ എ​എല്‍ നേതൃത്വത്തിലുള്ള ഭൂസമര സമിതിയാണ് കൈയ്യേറ്റം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

wayandkottikalasam

13 പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി സംഘിച്ചെത്തി ഞായറാഴ്ച വൈകീട്ടോടെ ഭൂമി കൈയ്യേറുകയായിരുന്നു. പരിസരത്തുകാര്‍ പോലും സംഭവം അറിഞ്ഞില്ലെന്നും വിവരം ചോരാതിരിക്കാന്‍ ഫോണ്‍ പോലും സംഘടിച്ചെത്തിയവര്‍ ഉപയോഗിച്ചില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

<strong>പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിന് വിജയം പ്രവചിച്ച് സര്‍വ്വേ, അവസാന മണിക്കൂറില്‍ ട്വിസ്റ്റ്</strong>പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിന് വിജയം പ്രവചിച്ച് സര്‍വ്വേ, അവസാന മണിക്കൂറില്‍ ട്വിസ്റ്റ്

അതേസമയം തോട്ടത്തിനുള്ളിലെ പഴയ ബംഗ്ലാവടക്കമുള്ള കെട്ടിടങ്ങളില്‍ കൈയ്യറ്റക്കാര്‍ നിലയുറപ്പിച്ചതോടെയാണ് പോലീസ് സംഭവം അറിഞ്ഞത്. ഹാരിസണില്‍ നിന്ന് സര്‍ക്കാര്‍ പിടുച്ചെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഉള്‍പ്പെടെ സമരം നടത്തിയിരുന്നു. പിടിച്ചെടുത്ത ഭൂമിയില്‍ കൃഷിയിറക്കുമെന്നാണ് കൈയ്യറ്റക്കാര്‍ പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
land encroached in wayanad report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X