തിയറ്റര്‍ സമരം ആന്റി ക്ലൈമാക്‌സിലേക്ക്; ഫെഡറേഷന്‍ പിളരുന്നു..? പിന്നില്‍ ദിലീപ്..?

  • Posted By:
Subscribe to Oneindia Malayalam

തലശേരി: തിയറ്റര്‍ വിഹിതത്തേച്ചൊല്ലി നിര്‍മാതാക്കളും സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും തമ്മിലുള്ള സമരം പുതിയ വഴിത്തിരിവിലേക്ക്. എന്നും പുതിയ പുതിയ വഴിത്തിരുവകളുമായിട്ടാണ് സമരത്തിന്റെ ഓരോ ദിനങ്ങളും. വിജയ് ചിത്രമായ ഭൈരവ റിലീസ് ചെയ്തതോടെ ഫെഡറേഷന്റെ പിളര്‍പ്പ് പൂര്‍ണമായി.

അനിശ്ചിത കാലത്തേക്ക് തിയറ്റര്‍ അടച്ചിടാന്‍ ഫെഡറേഷന്‍ തീരുമാനിച്ചതിനു പിന്നാലെ ഫെഡറേഷനില്‍ അംഗമല്ലാത്ത തിയറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. ഇന്ന് ഭൈരവ റിലീസ് ചെയ്തതോടെ ഫെഡറേഷനിലെ പിളര്‍പ്പ് വ്യക്തമാകുകയും ചെയ്തു. ഫെഡറേഷന്‍ അംഗങ്ങളായ 12 തിയറ്ററുകളിലാണ് ഭൈരവ റിലീസ് ചെയ്തത്.

പിളര്‍പ്പ് പൂര്‍ണം

അനിശ്ചിത കാലത്തേക്ക് തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫെഡറേഷന്‍ പ്രഖ്യാപിച്ച ഇന്ന് തന്നെ ഫെഡറേഷന്‍ അംഗങ്ങളായ 12 തിയറ്ററുകളില്‍ ഭൈരവ റിലീസ് ചെയ്തു. ഈ തിയറ്ററുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അതിനിടെ ഫെഡറേഷനു കീഴിലുള്ള 30 തിയറ്ററുകള്‍ പുതിയ സംഘടനയില്‍ അംഗങ്ങളാകുമെന്ന് നിര്‍മാതാക്കളും വ്യക്തമാക്കി.

ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമം

ഫെഡറേഷനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്നാണ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ആരോപണം. ഫെഫ്കയും അമ്മയും നിര്‍മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടായി ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

പിന്നില്‍ ദിലീപ്?

ഫെഡറേഷനെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമത്തിനു പിന്നില്‍ ദിലീപാണെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ ആരോപണം. തിയറ്ററുകളുടെ പുതിയ സംഘടന ഉണ്ടാക്കാനുള്ള തീരുമാനത്തിനു പിന്നിലും ദിലീപാണെന്നാണ് ആരോപണം.

റിലീസ് ചെയ്യാന്‍ തയാറായി?

മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ അന്യഭാഷാ ചിത്രങ്ങള്‍ തിയറ്ററിലെത്തിക്കാനായിരുന്നു നിര്‍മാതാക്കളള്‍ക്ക് തിടുക്കമെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് മലയാള ചിത്രങ്ങളെ ഒഴിവാക്കി അവര്‍ ഇന്ന് ഭൈരവ റിലീസിന് എത്തിച്ചതെന്നും ആരോപിക്കുന്നു.

ഇനിയെന്ത്?

ഫെഡറേഷനിലെ പിളര്‍പ്പും ഐക്യമില്ലായ്മ പരസ്യമായതോടെ സമരം ഇനി എങ്ങോട്ട് എന്ന ചോദ്യം ബാക്കിയാകുന്നു. അന്യഭാഷാ ചിത്രങ്ങളെ ആശ്രയിച്ച് മുന്നോട്ട് പോകാമെന്നായിരുന്നു ഫെഡറേഷന്റെ കണക്കുകൂട്ടല്‍ അതും താളം തെറ്റുകയാണ്. കേരളത്തില്‍ സാമാന്യ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രങ്ങളുടേയും തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളുടേയും വിതരണാവകാശം നിലവിലെ വിതരണക്കാരുടെ സംഘടനയിലെ അംഗങ്ങള്‍ തന്നെയായിരിക്കും സ്വന്തമാക്കുക. അപ്പോള്‍ ഫെഡറേഷനിലെ തിയറ്ററുകള്‍ അവ ലഭിക്കുക നിലവിലെ സാഹചര്യത്തില്‍ പ്രയാസമാകും. ആകെയുള്ള പോംവഴി ഇംഗ്ലീഷ് ചിത്രങ്ങളും ബോളീവുഡ് ചിത്രങ്ങളും മാത്രമാകും. അതും പഴയ അനുപാതത്തില്‍ തിയറ്റര്‍ വിഹിതം സ്വീകരിച്ചുകൊണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇക്കുറി തിയറ്റര്‍ സമരം ഫെഡറേഷന് സമ്മാനിക്കുക നഷ്ടം മാത്രമാകും.

English summary
Liberty Basheer against Dileep. Dileep trying to destroy federation and planning for a new organisation for exhibitors.
Please Wait while comments are loading...