കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ ഭീതിയൊഴിയുന്നു: ചെക് പോസ്റ്റുകൾക്ക് സമീപമുള്ള പരിശോധന അവസാനിപ്പിക്കാന്‍ തമിഴ്നാട്

  • By Desk
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് നിപ്പാ ബാധയൊഴിയുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് അതിർത്തി ചെക്പോസ്റ്റുകൾക്ക് സമീപം തമിഴ്നാട് ആരോഗ്യവിഭാഗം ആരംഭിച്ച പരിശോധനകൾ അവസാനിപ്പിക്കുന്നു. കേരളത്തിൽ നിപ്പ സ്ഥിരീകരിച്ച ആദ്യ ദിവസങ്ങളിൽ കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലായി മൂന്ന് കേന്ദ്രങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധനകൾ നടത്തി വന്നത്.

ചെക് പോസ്റ്റ് കടന്ന് തമിഴ്നാട്ടിലേക്കത്തുന്ന വാഹനങ്ങൾ തടഞ്ഞ് യാത്രക്കാർക്ക് പനി, മറ്റ് രോഗബാധകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തിവിടു. എന്നാൽ സംസ്ഥാനത്തു രോഗബാധ ശമിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നതിന്‍റെ അടിസ്ഥാനത്തിൽ പരിശോധനകൾ അവസാനിപ്പിക്കുകയാണെന്നും തീരുമാനമെന്നും ആദ്യ നടപടിയായി മൂന്നു ക്യാംപുകൾ ഒന്നായി കുറക്കുമെന്നും തമിഴ്നാട് ആരോഗ്യവിഭാഗം ഉദ്യാഗസ്ഥർ വ്യക്തമാക്കി.

death

കുമളിയിൽ നിന്നും തമിഴ്നാട്ടിലേക്ക് കടക്കുന്ന ദേശീയ പാത 208ൽ കുമളി ബോഡിമെട്ട്, കംമ്പമെട്ട്, കുമളി ലോവര്‍ ക്യാംപ് എന്നിവിടങ്ങളിലാണു പരിശോധന. രണ്ടാഴ്ച തുടർച്ചയായി നടത്തിയ പരിശോധനയിൽ കേരളത്തിൽ നിന്നെത്തിയ ഒരു വാഹനത്തിൽ പോലും പനിയോ, മറ്റ് പകർച്ച വ്യാധികളോ കണ്ടെത്താനായിട്ടില്ല. എന്നാൽ ഉടൻ തന്നെ പരിശോധന പൂർണമായി അവസാനിപ്പിക്കില്ലെന്നും ഒരു സംഘത്തെ നിലനിത്തുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഡോക്റ്റർമാർ, നഴ്സുമാർ , അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനമടക്കം 24 മണിക്കൂർ ക്യാംപുകളായായിരുന്നു പരിശോധന. ആർക്കെങ്കിലും പനിയുള്ളതായി കണ്ടെത്തിയാൽ രക്തം പരിശോധിക്കണമെന്നും തേനി മെഡിക്കൽകോളെജ് ആശുപത്രിയിലേക്ക് മാറ്റണമെന്നുമായിരുന്നു ആരോഗ്യവകുപ്പിന്‍റെ നിർദേശം. ഓരോ പരിശോധനാ യൂണിറ്റിലും രണ്ടു ഡോക്റ്റര്‍മാര്‍ ഉള്‍പ്പടെ പത്തംഗസംഘമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അതിർത്തി പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങളും നടത്തിവന്നിരുന്നു.

കേരളത്തിൽ നിപ്പ വൈറസ് ബാധ കുറയുന്നുവെന്ന റിപ്പോർട്ടുകൾ ആശ്വാസാജനകമാണ്. പകർച്ച വ്യാധികൾ കണ്ടെത്തിയാൽ അടിയന്തര നടപടികൾ നേരിടാനുള്ള സംവിധാനം നിലനിർത്തുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡറക്റ്റർ ഡി. സരസ്വതി അറിയിച്ചു.

English summary
Local news eranakulam-nippah check up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X