കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാസ്മിൻ ഷായ്ക്കെതിരെ വിദേശകാര്യമന്ത്രാലയത്തിന്റെ ലുക്കൗട്ട് നോട്ടീസ്;വിദേശത്തേക്ക് കടന്നെന്ന് സംശയം

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക തിരിമറി കേസിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) ജാസ്മിൻ ഷായ്ക്കെതിരെ വിദേശകാര്യമന്ത്രാലയത്തിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ജാസ്മിൻ ഷാ അടക്കം നാല് പേർക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

കൊച്ചിയിൽ പത്തായിരത്തോളം ഫ്ലാറ്റ് ഉടമകൾ പ്രതിസന്ധിയിൽ; സർക്കാർ ഇടപെടണമെന്ന് ആവശ്യം!കൊച്ചിയിൽ പത്തായിരത്തോളം ഫ്ലാറ്റ് ഉടമകൾ പ്രതിസന്ധിയിൽ; സർക്കാർ ഇടപെടണമെന്ന് ആവശ്യം!

വിദേശത്ത് കടന്ന പ്രതികൾ രാജ്യത്ത് തിരിച്ചെത്തിയാൽ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കാനാണ് നിർദേശം. കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ക്രൈംബ്രാഞ്ചിന്റെ നിർദേശ പ്രകാരമാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കുലര്‍ പ്രകാരം എയര്‍പോര്‍ട്ട് പോലീസിന് ഇവരെ പിടികൂടി ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കാം.

Jasmin Shah

യുഎൻഎയുടെ അക്കൗണ്ടിൽ നിന്നും മൂന്ന് കോടിയോളം രൂപ ഭാരവാഹികൾ തട്ടിയെടുത്തെന്നാണ് കേസ്. ജാസ്മിന്‍ ഷായ്ക്ക് പുറമെ കേസിലെ രണ്ടാംപ്രതി യുഎന്‍എ സംസ്ഥാന പ്രസിഡന്റായ ജോബി ജോസഫ്, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍, ഓഫീസ് സ്റ്റാഫ് ജിത്തു എന്നവർക്കെതിരെയാണ് ലുക്കൗടട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ സമയത്ത് താന്‍ ഓണത്തിന് ശേഷം നാട്ടിലെത്തുമെന്ന് ജാസ്മിന്‍ ഷാ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. പിന്നീട് 18 ന് താനെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതുവരെയായും നാട്ടിലെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കേന്ദ്രത്തെ സമിപിച്ചത്.

English summary
Look out circular against Jasmine Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X