ലുലു മാളിൽ വമ്പൻ ഓഫർ; പകുതി വിലയ്ക്ക് സാധനങ്ങൾ വാങ്ങാം; 50 ശതമാനം വിലക്കുറവ് ജനുവരി 8 മുതൽ
കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ജനുവരി 8 ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി 11 വരെ നീണ്ട് നിൽക്കും. കൊച്ചി ലുലു മാളിലെ ലുലു സ്റ്റോറുകൾ, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ഈ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി രണ്ട് വരെ ഇടപ്പള്ളി ലുലുമാളും ലുലു സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും. യേർലി ആക്സസ് വഴി ലുലു ലോയലിറ്റി ഹാപ്പിനസ് അംഗങ്ങൾക്ക് ജനുവരി 7 മുതൽ ഷോപ്പിങ്ങ് നടത്താം.
ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നീ ലുലു സ്റ്റോറുകളും അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലുമാളിലെ വിവിധ ഷോപ്പുകളും ലുലു ഓൺ സെയിലിന്റെ ഭാഗമാകും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഫാഷനിൽ 50 ശതമാനം വിലക്കുറവിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ സ്വന്തമാക്കാം. ലേഡീസ് , കിഡ്സ്, ജെൻസ് വെയറുകൾ, ട്രെൻഡഡ് ഔട്ട്ഫിറ്റുകൾ എന്നിവ പകുതിവിലയിൽ സ്വന്തമാക്കാൻ സാധിക്കും.

കൂടാതെ ലുലു ഫാഷൻ സ്റ്റോറിലെ ഐ എക്സ്പ്രസ് , ബ്ലഷ് സ്റ്റോറുകളിലും 50 ശതമാനം വിലക്കുറവിൽ പ്രൊഡക്ടുകൾ സ്വന്തമാക്കാം. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമൊരുക്കി ലുലു കണക്ടിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകളും വീട്ടുപകരണങ്ങളും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾ 50 ശതമാനം വിലക്കുറവിൽ വാങ്ങിക്കാൻ സാധിക്കും. ജുവലറി, സ്പെക്സ്, കോസ്‌മെറ്റിക്‌സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം.
ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും. ഓഫർ സെയിൽ ദിവസങ്ങളിൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൊച്ചി മെട്രോ സർവീസ് രാത്രി 11:40 വരെ പ്രവർത്തിക്കും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications