കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ രഹസ്യ കൂടിക്കാഴ്ച: പിണറായിയെ കണ്ടിരുന്നു, അന്ന് നടന്നത്... കുഞ്ഞാലിക്കുട്ടി പറയുന്നു

തിരഞ്ഞെടുപ്പ് പത്രികയിലെ അപാകത കാര്യമാക്കുന്നില്ല. അത് പ്രതികൂലമാവില്ല. എന്തെങ്കിലും ഒന്ന് മറച്ചുവയ്ക്കാന്‍ വേണ്ടിയല്ല ഒരു കോളം ഒഴിവാക്കിയത്.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നും ഇതിന്റെ ഭാഗമായി വളാഞ്ചേരിയിലെ വീട്ടില്‍ ഇരുവിഭാഗം നേതാക്കളും രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്നും ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച് കുഞ്ഞാലിക്കുട്ടി ആദ്യമായി പ്രതികരിച്ചു.

വ്യവസായിയുടെ വീട്ടില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി വ്യക്തികള്‍ക്ക് ബന്ധങ്ങളുണ്ടാവും. വളാഞ്ചേരിയില്‍ ഒരു വ്യവസായി നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അന്ന് അവിടെ വ്യവസായിയുടെ വീട്ടില്‍ പിണറായിയും ഉണ്ടായിരുന്നു. ഞാന്‍ വീട്ടിലേക്ക് കയറിയില്ല. ചെല്ലുമ്പോള്‍ മുഖ്യമന്ത്രിയും മറ്റു നേതാക്കളും പ്രവര്‍ത്തകരും പുറത്തേക്ക് വരികയായിരുന്നു. ഇതാണ് ബിജെപി തെറ്റായി പ്രചരിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി മനോരമയോട് പറഞ്ഞു.

ബിജെപി ആരോപണം മണ്ടത്തരം

ബിജെപി ആരോപണം മണ്ടത്തരം

മലപ്പുറത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎം-മുസ്ലിം ലീഗ് ധാരണയുണ്ടെന്ന ബിജെപിയുടെ ആരോപണം മണ്ടത്തരമാണ്. സിപിഎം അവരുടെ കമ്മിറ്റി കൂടിയെടുക്കുന്ന തീരുമാനത്തെ ആര്‍ക്കെങ്കിലും മാറ്റാന്‍ കഴിയുമോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പത്രികയിലെ അപാകത കാര്യമാക്കുന്നില്ല

പത്രികയിലെ അപാകത കാര്യമാക്കുന്നില്ല

തിരഞ്ഞെടുപ്പ് പത്രികയിലെ അപാകത കാര്യമാക്കുന്നില്ല. അത് പ്രതികൂലമാവില്ല. എന്തെങ്കിലും ഒന്ന് മറച്ചുവയ്ക്കാന്‍ വേണ്ടിയല്ല ഒരു കോളം ഒഴിവാക്കിയത്. മാത്രമല്ല, നിരുപദ്രവപരമായ ഒരു കോളം പൂരിപ്പിക്കാന്‍ വിട്ടതാണ്. അത് എല്ലാ സ്ഥാനാര്‍ഥികളും ചെയ്തിട്ടുണ്ട്. ഇക്കാര്യം നിയമപരമായി തെളിയിക്കകാന്‍ എളുപ്പമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ആശാസ്യമല്ല

പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ആശാസ്യമല്ല

പിണറായി സര്‍ക്കാരിന്റെ പത്ത് മാസത്തെ പ്രവര്‍ത്തനം ഒട്ടും ആശാസ്യമല്ല. ജനങ്ങള്‍ മൊത്തം അസംതൃപ്തരാണ്. മലപ്പുറത്ത് നല്ല ഭൂരിപക്ഷം കിട്ടുമെന്നും കുഞ്ഞാലിക്കുട്ടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ കാരണം

ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ കാരണം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്ന മാറ്റമാണ് ഞാന്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ സാഹചര്യമുണ്ടാക്കിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേന്ദ്രത്തിലെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നു. വളരെ വിപരീതമായ സാഹചര്യത്തില്‍ ബിജെപി ഭരണം തുടരാന്‍ പാടില്ല എന്ന തീരുമാനമാണ് താന്‍ മല്‍സരിക്കുന്നതിലേക്ക് എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബിജെപി ഭരണത്തെ എതിര്‍ക്കണം

ബിജെപി ഭരണത്തെ എതിര്‍ക്കണം

എല്ലാ ശക്തിയും ഉപയോഗിച്ച് ബിജെപി ഭരണത്തെ എതിര്‍ക്കണം. അതിന് ശക്തി സംഭരിക്കാനാണ് താന്‍ പാര്‍ലമെന്റിലേക്ക് പോവുന്നത്. അതുകൊണ്ടാണ് താന്‍ മല്‍സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എസ്ഡിപിഐ എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല

എസ്ഡിപിഐ എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല

എസ്ഡിപിഐ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന അവരാണ് തീരുമാനിക്കേണ്ടത്. മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ഞാന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് രാഷ്ട്രീയത്തില്‍ സജീവമായുണ്ടാകും

യുഡിഎഫ് രാഷ്ട്രീയത്തില്‍ സജീവമായുണ്ടാകും

കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമല്ലെന്ന കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതിനുള്ള ആളുകള്‍ ഇപ്പോള്‍ പാര്‍ട്ടിയിലുണ്ട്. അഭാവം ഉണ്ടാകില്ല. കാരണം ഞാന്‍ ഇവിടെ തന്നെയുണ്ട്. യുഡിഎഫ് രാഷ്ട്രീയത്തില്‍ സജീവമായുണ്ടാവും. തിരുവനന്തപുരത്തുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊതുവേ ഞാന്‍ സോഫ്റ്റാണ്

പൊതുവേ ഞാന്‍ സോഫ്റ്റാണ്

ബിജെപിയുടെ ഫാഷിസ്റ്റ് സമീപനവും ഇടതു സര്‍ക്കാരിന്റെ ഭരണപരാജയവുമാണ് തന്റെ പ്രധാന പ്രചാരണവിഷയം. താന്‍ ഇടത് സര്‍ക്കാരിനെതിരേ പറയുന്നില്ല എന്നത് തെറ്റാണ്. എനിക്കെന്റേതായ ഭാഷയുണ്ട് പൊതുവേ ഞാന്‍ സോഫ്റ്റാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വിഎസിന് മറുപടി

വിഎസിന് മറുപടി

ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പണ്ട് കുറ്റിപ്പുറത്ത് പരാജയപ്പെടുത്തിയതാണെന്ന് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതിനെ കുറിച്ച് പുഞ്ചിരിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഐസ്‌ക്രീം കേസ് ഇപ്പോഴും കോഴിക്കോട്ടെ കോടതിയുടെ പരിഗണനയിലാണെന്ന വിഎസിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നിങ്ങള്‍ വേറെ എന്തെങ്കിലും പറയു, ഇത്തരം കാര്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

 പാര്‍ലമെന്റിലേക്ക് ആദ്യ അങ്കം

പാര്‍ലമെന്റിലേക്ക് ആദ്യ അങ്കം

നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടി എട്ട് തവണ മല്‍സരിച്ചിട്ടുണ്ട്. ഒരു തവണ മാത്രമാണ് തോറ്റത്, 2006ല്‍ കുറ്റിപ്പുറത്ത് കെടി ജലീലിനോട്. മലപ്പുറം നഗരസഭാ ചെയര്‍മാനായിരിക്കെയാണ് അദ്ദേഹത്തിന് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ചുവടുമാറ്റിയത്. ഇപ്പോള്‍ ലോക്‌സഭയിലേക്കും മല്‍സരിക്കുന്നു.

English summary
PK Kunjalikutty tell about secret meeting allegation with Chief minister Pinarayi vijayan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X