എപി അനില്‍കുമാര്‍ എംഎല്‍എക്കെതിരെയുള്ള കൈയ്യേറ്റത്തിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വണ്ടൂര്‍ എം.എല്‍.എ: എ.പി അനില്‍കുമാറിനെതിരെയുള്ള കൈയ്യേറ്റത്തിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കയ്യേറ്റ ശ്രമം പ്രതിഷേധാര്‍ഹമാണ്.

ജോലി ചോദിച്ചെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറി: ചീഫ് എഡിറ്ററുടെ ജോലി തെറിച്ചു

പോലീസ്, സംരക്ഷണം ഉറപ്പു നല്കിയിട്ടും ഡി വൈ എഫ് ഐക്കാര്‍ അക്രമം നടത്തുകയായിരുന്നു. എം എല്‍ എയുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ കഴിയാത്ത വിധം നിയമപാലനം അവതാളത്തിലായിരിക്കുകയാണ്. പൊലീസ് നിസംഗത തുടര്‍ന്നാല്‍ നേതാക്കളുടെ സംരക്ഷണ ചുമതല പാര്‍ട്ടി ഏറ്റെടുക്കുമെന്നും മുന്നറിയിപ്പ് നല്കി.

apanilkumar

സി പി എമ്മിന്റെ ഔദാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നില്ല. ഗെയില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പൊലീസ് ഡി വൈ എഫ് ഐക്ക്മുന്നില്‍ പതുങ്ങി നിലക്കുന്നത് അപമാനകരമാണെന്നും ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, ശശി മങ്കട, വല്ലാഞ്ചിറ ഷൗക്കത്തലി, വീക്ഷണം മുഹമ്മദ് എന്നിവര്‍ പറഞ്ഞു.

English summary
Malappuram District Congress Committee; Government should answer for attack against AP Anilkumar MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്