ഇതാണ് മമ്മൂക്ക; ആരാധകന്റെ കുടുംബത്തെ നെഞ്ചോട് ചേര്‍ത്ത്, വെളിപ്പെടുത്തി സിദ്ദീഖ്

  • Written By:
Subscribe to Oneindia Malayalam

മാലോകര്‍ അറിയാതെ ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ജനോപകാരപ്രദമായ നിരനധി കാര്യങ്ങളില്‍ അദ്ദേഹം ഏര്‍പ്പെടുന്നുവെന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയുടെ സഹായ ഹസ്തം ആരാധകന്റെ കുടുംബത്തിലേക്കുമെത്തുന്നുവെന്ന ശുഭകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. അവിചാരിത മരണം പിടികൂടിയ ആരാധകന്റെ കുടുംബത്തെ സഹായിക്കാന്‍ മമ്മൂട്ടി തീരുമാനിച്ച വിവരം നടന്‍ സിദ്ദീഖാണ് പുറത്തുവിട്ടത്. മട്ടന്നൂരില്‍ കഴിഞ്ഞദിവസം അപകടത്തില്‍ മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തെയാണ് മമ്മൂട്ടി സഹായിക്കുന്നത്. ഹര്‍ഷാദിന്റെ മരണത്തില്‍ മമ്മൂട്ടി കഴിഞ്ഞദിവസം ദു:ഖം രേഖപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് കുടുംബത്തെ സഹായിക്കാന്‍ തീരുമാനിച്ചത്.

ഹര്‍ഷാദിന്റെ മരണം

ഹര്‍ഷാദിന്റെ മരണം

മട്ടന്നൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചാണ് ഹര്‍ഷാദും സുഹൃത്തും മരിച്ചത്. സുഹൃത്തിന്റെ ബൈക്കില്‍ സഞ്ചരിക്കവെ കാറിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മമ്മൂട്ടിയുടെ പ്രതികരണം

മമ്മൂട്ടിയുടെ പ്രതികരണം

ആരാധകന്റെ മരണത്തില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അനുശോചനം രേഖപ്പെടുത്തിയുരുന്നു. ഹര്‍ഷാദിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് മമ്മൂട്ടി തന്റെ ദു:ഖം രേഖപ്പെടുത്തിയത്. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും അനുശോചനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മരണവാര്‍ത്ത ഞെട്ടിച്ചു

മരണവാര്‍ത്ത ഞെട്ടിച്ചു

ഹര്‍ഷാദിന്റെ മരണവാര്‍ത്ത ഞെട്ടിച്ചു, അനുശോചനം എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. ഹര്‍ഷാദിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നെടുത്ത ഹര്‍ഷാദുമൊന്നിച്ചുള്ള ഫോട്ടോയും അദ്ദേഹം പങ്കുവച്ചു.

എപ്പോഴും കാണാറുണ്ട്

എപ്പോഴും കാണാറുണ്ട്

ദുല്‍ഖര്‍ സല്‍മാനും ഹര്‍ഷാദിന്റെ മരണത്തിലുള്ള വിഷമം പങ്കുവച്ചിരുന്നു. ഹര്‍ഷാദിന്റെ വേര്‍പ്പാടില്‍ അതീവ ദുഖമുണ്ട്. അദ്ദേഹത്തിന്റെ സ്‌നേഹവും ഓണ്‍ലൈന്‍ പിന്തുണയും താന്‍ എപ്പോഴും കാണാറുണ്ടെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചേര്‍ന്നു നില്‍ക്കുന്നു

ചേര്‍ന്നു നില്‍ക്കുന്നു

ഹര്‍ഷാദ് സ്‌നേഹമുള്ള ചെറുപ്പക്കാരനായിരുന്നുവെന്നും ആകസ്മിക വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിഷമത്തില്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്നും ദുല്‍ഖര്‍ പ്രതികരിച്ചു. ഈ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സിദ്ദീഖ് പറയുന്നു

സിദ്ദീഖ് പറയുന്നു

അതിന് പിന്നാലെയാണ് നടന്‍ സിദ്ദീഖ് മമ്മൂട്ടിയുടെ സഹായത്തെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. ഹര്‍ഷാദിന്റെ കുടുംബത്തെ മമ്മൂട്ടി സഹായിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അനുജന്റെ പഠന ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു.

 നിരവധി ഉദാഹരണങ്ങള്‍

നിരവധി ഉദാഹരണങ്ങള്‍

സിനിമാ മേഖലയില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്കും പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും മമ്മൂട്ടി കൈയ്യഴിച്ച് സഹായം ചെയ്യുന്ന നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാട്ടാന്‍ സാധിക്കും. ഫാന്‍സ് അസോസിയേഷന്‍ മുഖേനയും അല്ലാതെയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മമ്മൂട്ടി ഇടപെടാറുണ്ട്.

English summary
Mammootty's Financial Supports to Died Fan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്