ആ 40 മിനിറ്റ്....അയാള്‍ മറക്കില്ല, ഓര്‍മിക്കുകയുമില്ല!! മരണം 'കാത്ത്' കിടന്നത് റെയില്‍വേ പാളത്തില്‍!

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: തമിഴ്‌നാട് സ്വദേശിയായ തങ്കപാണ്ഡ്യന്‍ ജീവിതത്തില്‍ ഒരിക്കലും ഓര്‍മിക്കാനും, മറക്കാനും ആഗ്രഹിക്കാത്തതായിരിക്കും ആ 40 മിനിറ്റ്. റെയില്‍വേ പാളത്തില്‍ 40 മിനിറ്റ് മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്‍റെ ആഹ്ലാദത്തിലും ആശ്വാസത്തിലുമാണ് 61 കാരന്‍.

മല്‍സ്യങ്ങളിലെ ഈച്ചശല്യം തടയാന്‍ അയാള്‍ ചെയ്തത് ഞെട്ടിക്കും!! വീഡിയോ വൈറല്‍...കട പൂട്ടിച്ചു!!

1

വസ്ത്രങ്ങള്‍ വീടുകളിലെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു തങ്കപാണ്ഡ്യന്‍. ജോലിക്കിടെയാണ് ഇയാള്‍ക്ക് അപകടം സംഭവിച്ചത്. നിര്‍മാണ ജോലി നടക്കുന്ന മാഞ്ഞൂരിലെ റെയില്‍വേ മേല്‍പ്പാളത്തിലൂടെ ബൈക്കില്‍ പോവുമ്പോള്‍ തങ്കപാണ്ഡ്യന്‍ താഴെയുള്ള റെയില്‍വേ പാളത്തിലേക്കു വീഴുകയായിരുന്നു.
പാളത്തില്‍ വീണതിനെ തുടര്‍ന്നു ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് നിലവിളിക്കുകയല്ലാതെ തങ്കപാണ്ഡ്യന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ആള്‍ത്തിരക്ക് ഇല്ലാത്തതിനാല്‍ ഇയാള്‍ വീണ് കിടക്കുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടതുമില്ല. 40 മിനിറ്റാണ് ജീവിത്തിനും മരണത്തിനുമിടയില്‍ തങ്കപാണ്ഡ്യന്‍ കഴിച്ചുകൂട്ടിയത്.

2

40 മിനിറ്റ് കഴിഞ്ഞ് പാലത്തിലൂടെ പോയവരാണ് താഴെ തങ്കപാണ്ഡ്യന്‍ പാളത്തില്‍ കിടക്കുന്നതായി കണ്ടത്. താഴേക്ക് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ അര കിലോമീറ്ററോളം ചുറ്റി മാഞ്ഞൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് അംഗം മഞ്ജു അനിലിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ തങ്കപ്പാണ്ഡ്യനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാളുടെ രണ്ടു കൈകളും ഇടതു കാലും ഒടിഞ്ഞു. തലയ്ക്കും സാരമായി പരിക്കേറ്റു.

English summary
Man fall from bridge to railway track.
Please Wait while comments are loading...