യുവതിയെ വാട്‌സ് ആപ്പിലൂടെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ

  • Posted By:
Subscribe to Oneindia Malayalam

ചെറുവത്തൂർ: വാട്‌സ് ആപ്പിലൂടെ ഗൾഫുകാരന്റെ ഭാര്യയെ വശീകരിച്ച് കൊച്ചിയിലെ ലോഡ്ജിലേക്ക് കൊണ്ടുപോയ ചെറുവത്തൂർ തുരുത്തി കോട്ടക്കാൽ മൂലയിൽ മുത്തലിബ് (34) നെ് കരുവാരക്കുണ്ട് പോലീസ് പിടികൂടി.

സ്വാശ്രയ കേസിൽ സർക്കാരിന് തിരിച്ചടി.. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായുള്ള കരാര്‍ ഭരണഘടനാ വിരുദ്ധം

വാട്‌സ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച യുവാവ് യുവതിയെ പറഞ്ഞ് മയക്കിയാണ് കടത്തിക്കൊണ്ടുപോയത്. യുവതിയുടെ മൂന്ന് മക്കളേയും ഇയാൾ കൂടെ കൊണ്ടുപോയിരുന്നു. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മുത്തലിബിനെയും യുവതിയെയും കുട്ടികളെയും കൊച്ചിയിലെ ലോഡ്ജിൽ നിന്നും കരുവാരക്കുണ്ട് എസ്‌.ഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

arrest

മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. വാട്‌സ് ആപ്പിലൂടെ സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് ലൈംഗികബന്ധത്തിനിരയാക്കുകയാണ് യുവാവിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇയാൾ ചന്തേര പോലീസ് സ്റ്റേഷനിൽ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ച കേസിൽ കൂടി പ്രതിയാണ്.

സ്ത്രീകളുമായുള്ള സംഭാഷണം മൊബൈൽഫോണിൽ റെക്കോഡ് ചെയ്ത് പിന്നീട് ഇതുപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത് ് പീഡിപ്പിക്കുകയാണ് ഇയാളുടെ രീതി. പേടിക്കാരണം ആരും പുറത്ത് പറയാറില്ല. ചെറുവത്തൂരിലും പരിസരങ്ങളിലും ഇയാൾ സ്ത്രീകളെ പീഡനത്തിനിരയാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പേ നാടുവിട്ട ഇയാൾ തുരുത്തിയിൽ എത്തുക അപൂർവ്വമാണെന്ന് നാട്ടുകാർ പറഞ്ഞു. ഒരാഴ്ചമുമ്പാണ് കരുവാരക്കുണ്ടിലെ യുവതി മൂന്നു കുട്ടികളുമായി യുവാവിന്റെ കൂടെ പോയത്.

English summary
Man who tried to molest lady was arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്