കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി കാപ്പൻ ബിജെപിയിലേക്ക്? അഭ്യൂഹം തള്ളാതെ കാപ്പൻ..'ഇത് രാഷ്ട്രീയമല്ലെ'

Google Oneindia Malayalam News

കൊച്ചി; രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്നും വോട്ട് ലഭിച്ചത് വലിയ ചർച്ചകൾക്കായിരുന്നു വഴി തുറന്ന്. ഇടതു-വലത് മുന്നണികൾ മുർമുവിനെ നഖശിഖാന്തം എതിർത്തപ്പോൾ ഇരു മുന്നണികളേയും ഞെട്ടിച്ചായിരുന്നു ഒരു വോട്ട് എൻഡിഎയ്ക്ക് വീണത്.

ദ്രൗപദി മുർമുവിന് വോട്ട് ചെയ്തത് മാണി സി കാപ്പനോ?;മുന്നണി വിടുമോ?എംഎൽഎയുടെ മറുപടി ഇങ്ങനെദ്രൗപദി മുർമുവിന് വോട്ട് ചെയ്തത് മാണി സി കാപ്പനോ?;മുന്നണി വിടുമോ?എംഎൽഎയുടെ മറുപടി ഇങ്ങനെ

വോട്ട് ചെയ്തത് ആരെന്ന് കണ്ടെത്താനായില്ലെങ്കിലും ഇരുമുന്നണികളുടേയും കാലുവാരിയത് എൻസികെ നേതാവും പാലാ എംഎൽഎയുമായ മാണി സി കാപ്പനാണെന്ന ചില അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ശക്തമായിരുന്നു. കാപ്പൻ യുഡിഎഫ് വിട്ട് എൻഡിഎയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും പരന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് കാപ്പൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു രക്ഷയുമില്ല...സാരിയിലെ സുന്ദരിയെന്നാൽ സാധിക എന്ന് പറയേണ്ടി വരുമോ?വൈറലായി നടിയുടെ ചിത്രങ്ങൾ

1


ബിജെപിയിലേക്ക് പോകാൻ പദ്ധതിയുണ്ടോയെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിന് ഇപ്പോൾ അക്കാര്യം പറയാൻ പറ്റില്ലെന്നും ഇത് രാഷ്ട്രീയമല്ലേയെന്നുമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. 'രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരും, ഇത്രയും കാലം യുഡിഎഫിലുണ്ടായിരുന്ന ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു. ഇതൊക്കെ സ്വാഭാവികമാണ്', എന്നാണ് മാണി സി കാപ്പൻ പ്രതികരിച്ചത്.

2


കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു എൽഡിഎഫ് ബന്ധം അവസാനിപ്പിച്ച് കാപ്പൻ യുഡിഎഫിൽ എത്തിയത്. എൽഡിഎഫിലേക്കെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു ഇത്. എൻസിപിയിൽ നിന്നും പടിയിറങ്ങിയ കാപ്പൻ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പാര്‍ട്ടി രൂപീകരിക്കുകയും പാലായില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജോസ് കെ മാണിക്കെതിരെ വൻ വിജയം നേടുകയും ചെയ്തു.

3


എന്നാൽ യുഡിഎഫിൽ കാപ്പൻ തൃപ്തനല്ലെന്നാണ് സൂചനകൾ. അടുത്തിടെ യുഡിഎഫ് നേതൃത്വം തന്നെ അകറ്റി നിർത്തുകയാണെന്ന ആരോപണവുമായി കാപ്പൻ രംഗത്തെത്തിയിരുന്നു. പാർട്ടി പരിപാടികളിൽ നിന്നും മാറ്റി നിർത്തുകയാണെന്നായിരുന്നു വിമർശനം. ഇതോടെ കാപ്പൻ എൽ‍ഡിഎഫിലേക്ക് തന്നെ മടങ്ങുമോയെന്നുള്ള ചർച്ചകൾ ശക്തമായിരുന്നുവെങ്കിലും ഇക്കാര്യം അദ്ദേഹം തള്ളിയിരുന്നു.

4


എന്നാൽ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷത്തുള്ള ജോസ് കെ മാണി പക്ഷത്തെ തിരികെ എത്തിക്കാനുള്ള കോൺഗ്രസിന്റെ നീക്കമാണ് ഇപ്പോൾ കാപ്പനെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിലായിരുന്നു കേരള കോൺഗ്രസ് എം അടക്കമുള്ള ഇടതുപക്ഷത്തെ അതൃപ്തരെ തിരികെ എത്തിക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. ജോസ് കെ മാണി യുഡിഎഫിലേക്ക് എത്തിയാൽ അത് പാലാ സീറ്റിന്റെ കാര്യത്തിൽ മാണി സി കാപ്പന് വീണ്ടും വെല്ലുവിളി തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിൽ കാപ്പൻ എൻഡിഎയിലേക്ക് പോകാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.

5


അതേസമയം മാണി സി കാപ്പനെ കൂടാതെ ചില കേരള കോൺഗ്രസ് നേതാക്കളെ കൂടി ലക്ഷ്യം വെച്ചുള്ള ചർച്ചകൾ ബിജെപി ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ബിജെപി ദേശീയ നേതൃത്വം രണ്ട് പ്രമുഖ സമുദായ സംഘടനകളുമായി ഉടൻ ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. കേരളത്തിൽ നിലവിൽ മധ്യകേരളത്തിലെ ക്രിസ്ത്യൻ വോട്ടുബാങ്ക് യുഡിഎഫും വിവിധ കേരള കോൺഗ്രസ് പാര്‍ട്ടികളും വീതിച്ചെടുക്കുന്ന നിലയാണുള്ളത്.വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാനായി കുറച്ചധികം കാലമായി ബിജെപി ശ്രമം തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ക്രൈസ്തവ സമൂഹത്തിലെ അതൃപ്തികൾ മുതലെടുത്ത് ഇടത്-വലത് മുന്നണികളിലെ ചില പ്രമുഖരെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളും ബി ജെ പിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

6


ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഇക്കുറി കുറഞ്ഞത് ആറ് സീറ്റ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് ബി ജെ പി നടത്തുന്നത്. കേന്ദ്രമന്ത്രിമാർക്ക് അടക്കം മണ്ഡലങ്ങളുടെ ചുമതല നൽകി കൊണ്ടാണ് പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുന്നത്. വിജയം മാത്രം ലക്ഷ്യം വെച്ചുള്ള പോരാട്ടത്തിൽ ഇത്തവണ പതിവ് ബിജെപി മുഖങ്ങളായിരിക്കില്ല പാർട്ടിക്ക് വേണ്ടി കളത്തിലിറങ്ങിയേക്കുകയെന്നും പല അപ്രതീക്ഷിത മുഖങ്ങളും സ്ഥാനാർത്ഥികളായി എത്തുമെന്നും ബിജെപി നേതാക്കൾ സൂചന നൽകുന്നുണ്ട്.

Recommended Video

cmsvideo
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

English summary
Mani C Kappan May Join BJP; He says This is Politics and Everything Will Change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X