'മഞ്ജു ദിലീപിനെ അതിന് തൊട്ട് മുൻപ് ഫോണിൽ വിളിച്ചു, മോശം ഭാഷയിലാണ് ദിലീപ് സംസാരിച്ചത്'..അന്ന് സംഭവിച്ചത്..
മഞ്ജു-ദിലീപ് പ്രശ്നത്തിലെ ഒരു സംഭവത്തിൽ താൻ ദൃക്സാക്ഷിയായിരുന്നുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുൻപ് റിപ്പോർട്ടർ ചാനലിനോട് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ സംഭവങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസിൻ്റെ വിധി വരാനിരിക്കെ വീണ്ടും ചർച്ചയാകുന്നത്. ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ സംഭവം ഇങ്ങനെ
'ഒരു വിഷയത്തിൽ ഞാൻ ഒരു ദൃക്സാക്ഷിയാണ്. എന്ന് വെച്ചാൽ,ഞാൻ അതിൽ ഒരു ഒരു ഭാഗമാണ്. മുൻപ് എനിക്ക് മഞ്ജു വാര്യരെ ഒരു പരിചയവുമുണ്ടായിരുന്നില്ല. ഞങ്ങൾ ആകെ ഒരു പ്രാവശ്യം മാത്രമേ ആ സമയത്ത് കണ്ടിട്ടുള്ളൂ. . എനിക്ക് മഞ്ജുവിനോട് യാതൊരു അടുപ്പവുമില്ല,എന്നാൽ എനിക്ക് ദിലീപുമായിട്ട് നല്ല അടുപ്പം ഉണ്ടായിരുന്നു താനും. കരിക്കകം ക്ഷേത്രത്തിൽ മഞ്ജു വാര്യരുടെ ഡാൻസിനായി അവിടുത്തെ ക്ഷേത്ര സമതി ആദ്യം ബന്ധപ്പെട്ടത് എന്നെ ആയിരുന്നു. ഞങ്ങൾക്ക് എങ്ങനെയെങ്കിലും മഞ്ജു വാര്യരെ ഒന്ന് സംഘടിപ്പിച്ചു തരുമോയെന്ന് ചോദിച്ചു. എനിക്ക് അവരെ ഒരു പരിചയവും ഇല്ലെന്ന് പറഞ്ഞെങ്കിലും അയ്യോ എങ്ങനെയെങ്കിലും ശരിയാക്കണമെന്ന് പറർ്ഞു.

ഞാൻ ഗീതു മോഹൻദാസിനെയാണ് ആദ്യം വിളിച്ചത്, കാരണം എനിക്ക് മഞ്ജുവിനെ പരിചയമില്ല. നമ്പർ ഇല്ല, ഒന്നുമില്ല. അപ്പൊ ഗീതു പറഞ്ഞു ചേച്ചിക്ക് എന്താ മഞ്ജുവിനെ വിളിച്ചാൽ എന്ന്,ഞാൻ നമ്പർ തരാം ചേച്ചി മഞ്ജുവിനെ വിളിച്ച് ഡയറക്റ്റ് ആയിട്ട് ചോദിക്കൂ എന്ന് പറഞ്ഞു. ആക്ച്വലി, ആ സമയത്ത് ഇവർ തമ്മിൽ ഒരു ഇഷ്യൂ ഉള്ളതുകൊണ്ട് എനിക്ക് ദിലീപിനെ വിളിച്ച് ചോദിക്കാൻ തോന്നിയില്ല. ഞാൻ മഞ്ജുവിനെ വിളിച്ചു. എന്നിട്ട് ഞാൻ മഞ്ജുവിനോട് ചോദിച്ചു, മഞ്ജു, ഡാൻസ് കളിക്കുമോയെന്ന്. കളിക്കും, ചേച്ചി. എനിക്ക് കളിച്ചേ പറ്റൂ, കാരണം ഞാൻ സാമ്പത്തികമായിട്ട് വളരെ പ്രശ്നത്തിലാണ്, എന്റെ ബാങ്ക് അക്കൗണ്ടുകൾ എല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ് എന്ന് പറഞ്ഞു.എൻ്റെ കൈയ്യിൽ പൈസ ഇല്ല,എനിക്ക് പൈസ വേണം എന്നും പറഞ്ഞു.
ഇങ്ങനെ ഒരു അമ്പലം ഡാൻസിനായി ചോദിച്ചിട്ടുണ്ട്, പേയ്മെന്റ് ഒന്നും ഞാൻ പറഞ്ഞിട്ടില്ല. നേരിട്ട് സംസാരിച്ചോളൂ, ഞാൻ നമ്പർ കൊടുക്കാം എന്ന് പറഞ്ഞു. എന്റെ റോൾ അവിടെ കഴിഞ്ഞു. അവരും ക്ഷേത്ര സമിതിക്കാരും തമ്മിൽ സംസാരിച്ചു. മഞ്ജു ചോദിച്ച പേയ്മെന്റ് തന്നെ അവർ ഓക്കെ പറഞ്ഞു. അതിൽ യാതൊരു ബാർഗെയിനിങ്ങും അവര്‍ നടത്തിയില്ല. നല്ല രീതിയിൽ ഒരു പേയ്മെന്റ് പറഞ്ഞു. മഞ്ജു എന്നെ വിളിച്ച് പറഞ്ഞു, ചേച്ചി, അത് ഫിക്സ് ചെയ്തു. പകുതി അഡ്വാൻസ് തന്നു, അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞു. അത് കഴിഞ്ഞു.
അന്ന് രാത്രി ഒരു ഒന്നര മണിക്ക് എനിക്ക് ഒരിക്കലും രാത്രികാലങ്ങളിൽ ഫോണുകൾ അങ്ങനെ വരാറില്ല. പക്ഷേ, ഒരു ഒന്നര മണി ആയപ്പോൾ എനിക്കൊരു കോൾ വന്നു. ദിലീപ് ആയിരുന്നു. എനിക്ക് ദേഷ്യം വന്നു, എന്തിനാ ഈ രാത്രി ഒന്നരക്കൊക്കെ എന്നെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു, ഇവിടെ കുറച്ച് പ്രശ്നമാണ് ചേച്ചി, ചേച്ചിയാണോ അമ്പലത്തിൽ ഇങ്ങനെ ഡാൻസ് ഫിക്സ് ചെയ്തു കൊടുത്തെന്ന്. ഫിക്സ് ചെയ്തു കൊടുത്തതല്ല, കണക്ട് ചെയ്തു കൊടുത്തു എന്ന് ഞാൻ മറുപടി നൽകി. അത് കളിക്കാൻ പാടില്ല എന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞു. അതിപ്പോ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് നിങ്ങൾ നേരിട്ട് സംസാരിക്കൂ, നിങ്ങളുടെ ഭാര്യ അല്ലേ എന്ന് ഞാൻ ചോദിച്ചു. ഇല്ല, ചേച്ചിയെ ഭയങ്കര സ്നേഹവും ബഹുമാനവുമാണ്. ചേച്ചി പറഞ്ഞാൽ കേൾക്കും എന്ന് പറഞ്ഞു. 14 വർഷം കൂടെ ജീവിച്ച നിങ്ങൾക്ക് അവളെ സ്വാധീനിക്കാൻ സാധിച്ചില്ലെങ്കിൽ, ഇന്നലെ സംസാരിച്ച എനിക്ക് എങ്ങനെയാ അവരെ സ്വാധീനിക്കാൻ സാധിക്കുമെന്ന് ഞാൻ തിരിച്ച് ചോദിച്ചു.
അതുകൊണ്ട് ഞാൻ സംസാരിക്കില്ല എന്ന് പറഞ്ഞു.
അതോടെ ദിലീപ് എന്റെ അടുത്ത് കുറച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. . ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു. അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു. ഞാൻ അപ്പൊ തന്നെ മഞ്ജുവിന് ഒരു മെസ്സേജ് അയച്ചു. രാവിലെ എന്നെ വിളിക്കണം, അത്യാവശ്യമായിട്ട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു. രാവിലെ ഒരു ആറര ആയപ്പോൾ മഞ്ജു എന്നെ വിളിച്ചു, ഇത് ഞാൻ മഞ്ജുവിനോട് സംസാരിച്ചു, , ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു. കുറച്ച് രൂക്ഷമായിട്ടൊക്കെ സംസാരിച്ചു, പ്രശ്നമാണെങ്കിൽ, ഡാൻസ് നിർത്തിക്കൂടെ എന്ന് ഞാൻ ചോദിച്ചു.
ചേച്ചി, ഈ പ്രശ്നം ഞാൻ ഡീൽ ചെയ്തോളാം. ചേച്ചി, ഇതിനെക്കുറിച്ച് ഒന്നും അറിയേണ്ട, കുറച്ച് പ്രശ്നമുണ്ട്, ചേച്ചി എന്നാണ് മഞ്ജു പറഞ്ഞത്. അതുകഴിഞ്ഞ് അവര്‍ ആ പരിപാടി ചെയ്തിരുന്നു. വ്യക്തമായി ചോദിച്ച് സമ്മതം ചോദിച്ചിട്ടാണ് മഞ്ജു ഗുരുവായൂരിലും ഡാൻസ് കളിക്കാൻ പോയതെന്ന് അന്ന് എന്നോട് മഞ്ജു പിന്നീട് പറ്ഞു. ഡാൻസ് കളിക്കാൻ പോകുന്നതിനു മുമ്പ് ദിലീപ് ഏട്ടാ എന്നെ അനുഗ്രഹിക്കണം, ഞാൻ ദാ സ്റ്റേജിൽ കയറുകയാണ് എന്ന് പറഞ്ഞപ്പോൾ, വളരെ മോശമായ ഒരു ഭാഷയിലാണ് ദിലീപ് തിരിച്ചു പറഞ്ഞ് എന്നും അവർ പറഞ്ഞിരുന്നു.
അവർ ഇതൊന്നും സംസാരിക്കാത്തതുകൊണ്ട് എന്ത് തോന്നിവാസവും അവരെക്കുറിച്ച് പറയുക എന്നുള്ളത് വളരെ സങ്കടകരമായ ഒരു അവസ്ഥയാണ്. ഒരു സ്ത്രീയെ കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞാൽ, സമൂഹത്തിൽ അവരെക്കുറിച്ച് ഒരു തെറ്റായ ധാരണ ഉണ്ടാക്കിയെടുക്കാൻ പറ്റും. ഇപ്പോൾ പിന്നെ ദാ, ഈ നടിയുടെ വിഷയം ഉണ്ടായ സമയത്ത്, ഇദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ടായിരുന്നു, കൂടാൻ പാടില്ലാത്ത ആൾക്കാരുടെ കൂടെ കൂടിയിട്ടാണ് അവൾക്ക് ഇങ്ങനെ സംഭവിച്ചത് എന്ന്. ഇദ്ദേഹം നിൽക്കുന്ന ഒരു അവസ്ഥ ആരുടെ കൂടെ കൂടിയിട്ടാണ് അദ്ദേഹം ഇങ്ങനെ ഒരു മോശമായ ഒരു അവസ്ഥയിൽ എത്തിനിന്നത്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications