ദിലീപിനെതിരേ സാക്ഷി... മുന്‍ ഭര്‍ത്താവിനെ മഞ്ജു കുടുക്കുമോ? അടുപ്പമുള്ളവരോട് നടി പറഞ്ഞത്...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതോടെ ഏവരും കാത്തിരിപ്പിലാണ്, വിചാരണ എന്നു തുടങ്ങുമെന്നറിയാന്‍. നവംബര്‍ 22ന് വൈകീട്ടാണ് അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി.

മുന്‍ ഭാര്യ മഞ്ജു വാര്യരെയാണ് കേസില്‍ പോലീസ് പ്രധാന സാക്ഷിയായിരിക്കുന്നത്. മഞ്ജു കൂടാതെ സിനിമാ മേഖലയില്‍ നിന്നും നിരവധി സാക്ഷികള്‍ കുറ്റപത്രത്തിലുണ്ട്. തന്റെ മുന്‍ ഭര്‍ത്താവിനെതിരേ മഞ്ജു വിചാരണ വേളയില്‍ എന്തൊക്കെ കാര്യങ്ങള്‍ പറയുമെന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. തന്നെ കേസിലെ സാക്ഷിയാക്കിയ ശേഷം മഞ്ജു കടുത്ത സമ്മര്‍ദ്ദത്തിലാണന്ന് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

അറിയാവുന്ന കാര്യങ്ങള്‍ പറയും

അറിയാവുന്ന കാര്യങ്ങള്‍ പറയും

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ നിലപാട് എന്താണെന്ന് താന്‍ നോക്കില്ല. അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ വിചാരണ വേളയില്‍ തുറന്നു പറയാനാണ് മഞ്ജു തീരുമാനിച്ചിരിക്കുന്നതെന്ന് മംഗളത്തില്‍ പറയുന്നു.
മഞ്ജു ഇതേക്കുറിച്ച് തന്റെ അടുപ്പമുള്ളവരെ അറിയിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മഞ്ജു ഔദ്യോഗികമായി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കുടുക്കാന്‍ കള്ളം പറയില്ല

കുടുക്കാന്‍ കള്ളം പറയില്ല

തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഒന്നും ഒളിച്ചു വയ്ക്കില്ലെന്നും എല്ലാം കോടതിയില്‍ തുറന്നു പറയുമെന്നുമാണ് മഞ്ജു അടുപ്പമുള്ളവരോട് പറഞ്ഞതത്രേ.
മാത്രമല്ല ആരെയെങ്കിലും കുടുക്കണമെന്ന ഉദ്ദേശത്തോടെ താന്‍ കോടതിക്ക മുന്നിവ്‍ കള്ളം പറയില്ലെന്നും മഞ്ജു പറഞ്ഞതായി മംഗളം റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍

കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍

വിവാഹ മോചനത്തിനു ശേഷം ദിലീപുമായി മുഖാമുഖം വരാനുള്ള അവസരങ്ങള്‍ മഞ്ജു പരമാവധി ഒഴിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസിന്റെ വിചാരണവേളയില്‍ കോടതിയില്‍ ദിലീപിനെതിരേ മുഖാമുഖം നിന്ന് മൊഴി നല്‍കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതു കാരണം മഞ്ജു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണത്രേ.

ദിലീപാണെന്ന് പറഞ്ഞിട്ടില്ല

ദിലീപാണെന്ന് പറഞ്ഞിട്ടില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ദിലീപിന്റെ ഗൂഡാലോചനയാണെന്നു താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും മഞ്ജുവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
മാത്രമല്ല കേസിലെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്നും മഞ്ജു അടുപ്പമുള്ളവരോട് പറഞ്ഞുവത്രേ.

 കുറ്റപത്രത്തിലുള്ളത്

കുറ്റപത്രത്തിലുള്ളത്

മഞ്ജുവായുള്ള വിവാഹ ബന്ധം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയായിരുന്നുവെന്ന് ദിലീപ് വിശ്വസിച്ചിരുന്നതായും ഇതു മൂലമുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നാണ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
അതുകൊണ്ടു തന്നെ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് തെളിയിക്കണമെങ്കില്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണെന്നും പോലീസ് കണക്കുകൂട്ടുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Manju says she will not tell lie to trap someone in case.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്