ഓഖി; മഞ്ജുവിന്റെ ഇടപെടലുകള്‍ ശ്രദ്ധേയം; കോടികള്‍ വാരുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്ക് കുലക്കമില്ല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: താരജാഡയില്ലാതെ പാവപ്പെട്ടവര്‍ക്കുവേണ്ടി സജീവമായി ഇടപെടുന്ന മഞ്ജുവാര്യര്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. വീടില്ലാത്തവര്‍ക്ക് വീടു പണിയാനും പാവപ്പെട്ടവര്‍ക്ക് തന്നാലാകുന്ന കൈത്താങ്ങ് നല്‍കാനും മഞ്ജു എപ്പോഴും ശ്രമിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ഓഖി ദുരിതത്തില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും മഞ്ജു ആശ്വാസമാവുകയാണ്.

കരുണാകരന്റെ ശാപം കോണ്‍ഗ്രസിനെ വിട്ടുപോകില്ല; ഗ്രൂപ്പ് യുദ്ധത്തിന് തുടക്കമായി

പൂന്തുറയില്‍ ആശ്വാസവാക്കുകളുമായെത്തിയ മഞ്ജു ഓഖി ചുഴലിക്കാറ്റില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കു തന്നാലാകുന്ന സഹായം വാഗ്ദാനം ചെയ്തുകഴിഞ്ഞു. ദുരന്തത്തില്‍ കാണാതായവരുടേതും മരിച്ചവരുടേതുമടക്കമുള്ള വീടുകള്‍ നടി സന്ദര്‍ശിച്ചു. എല്ലാവരും ക്രിസ്മസ് ആഘോഷത്തില്‍ മതിമറക്കുമ്പോള്‍ ക്രിസ്മസ് ഇല്ലാത്ത ദുരിതബാധിതരുടെ ദു:ഖത്തില്‍ പങ്കുചേരണമെന്നു തോന്നിയതു കൊണ്ടാണു പൂന്തുറയിലെത്തിയതെന്ന് മഞ്ജു പറഞ്ഞു.

manjuwarrior

നേരത്തെ തമിഴ്‌നടന്‍ ശരത് കുമാറും ഇവിടെയെത്തിയിരുന്നു. എന്നാല്‍, കോടികള്‍ വാരുന്ന മലയാളം സൂപ്പര്‍ താരങ്ങളായ മോഹന്‍ ലാലോ മമ്മൂട്ടിയോ ദിലീപോ ദുരന്തസ്ഥലം സന്ദര്‍ശിക്കുകയോ സഹായം നല്‍കുകയോ ചെയ്തില്ല. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ താത്പര്യമില്ലാത്തവരാണ് മലയാളത്തിലെ താരങ്ങളില്‍ ഭൂരിപക്ഷവും. എംപിയായ സുരേഷ് ഗോപിയും സ്ഥലത്തെത്തിയില്ല. പൊതു താത്പര്യ വിഷയത്തില്‍ പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്യാത്ത ഇവരുടെ പ്രധാന ലക്ഷ്യം സൂപ്പര്‍ ഹിറ്റ് സിനിംകളും ഞെട്ടിക്കുന്ന പ്രതിഫലവും താരജാഡകളും ഫാന്‍സുകളുടെ കൊണ്ടാടലുകളും മാത്രമാണ്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Manju Warrier visits Ockhi-affected villages

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്