കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തില്‍ രക്ഷകരായി എത്തുന്ന അഗ്നിശമന സേനയെ ആര് രക്ഷിക്കും!... കനത്ത മഴയില്‍ മട്ടാഞ്ചേരി അഗ്നിശമന സേന വെള്ളത്തില്‍

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: കരയിലും വെള്ളത്തിലും ഉണ്ടാകുന്ന അപകടങ്ങളില്‍ നാട്ടുകാരുടെ രക്ഷകരായി എത്തുന്ന അഗ്നിശമന സേനയുടെ കേന്ദ്രം വെള്ളത്തിലായി.കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ മട്ടാഞ്ചേരിയിലെ അഗ്നിശമന കേന്ദ്രം മൊത്തം വെള്ളത്തിലമര്‍ന്നു.ഓടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൂടി ഇവിടെ നിറഞ്ഞതോടെ ഇരിക്കാനും നില്‍ക്കാനും കഴിയാത്ത അവസ്ഥയിലാണ് അഗ്നിശമന സേനാംഗങ്ങള്‍.

water

വെള്ളം കെട്ടി കിടക്കുന്നതിനാല്‍ വാഹനങ്ങളും സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കാറ്റും മഴയും ശക്തമായതോടെ മരങ്ങള്‍ കടപുഴകി വീണും വീടുകള്‍ തകര്‍ന്നുമെല്ലാം സേനാംഗങ്ങള്‍ക്ക് പിടിപ്പത് പണിയാണ്. ഈ സാഹചര്യങ്ങളില്‍ അഴുക്ക് നിറഞ്ഞ വെള്ളത്തിലൂടെ വേണം പോകാന്‍. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്‍റെ മൂക്കിന് താഴെയാണ് അഗ്നിശമന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.ഇവിടത്തെ കാനകള്‍ വൃത്തിയാക്കിയിട്ട് നാളുകളായി.

water

സമീപത്ത് തന്നെയാണ് അഗ്നിശമന സേനയുടെ ക്വാര്‍ട്ടേഴ്സും പ്രവര്‍ത്തിക്കുന്നത്. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് ഇവിടെ താമസിക്കുന്നത്. അഴുക്ക് വെള്ളം കെട്ടി കിടക്കുന്നതിനാല്‍ സാംക്രമിക രോഗങ്ങള്‍ പടരുമോയെന്ന ആശങ്കയും നിലവിലുണ്ട്.

English summary
mattancheri fire force station under water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X