• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ തലക്കെട്ടിലും വാർത്തയിലും വരിയിലും സ്വന്തം രാഷ്ട്രീയം, മനോരമയ്ക്ക് എതിരെ എംബി രാജേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമന ശുപാർശ കിട്ടിയ 1506 പേർക്ക് സ്കൂൾ തുറന്നാൽ ഉടൻ ജോലിയിൽ പ്രവേശിക്കാം എന്ന വാർത്തയ്ക്ക് മാതൃഭൂമിയും മനോരമയും നൽകിയ തലക്കെട്ടുകൾ വിശകലനം നടത്തി എംബി രാജേഷ്. അദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ എന്ന മനോരമയുടെ തലക്കെട്ട് സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കാൻ പോന്നതാണെന്ന് എംബി രാജേഷ് വിമർശിച്ചു.

ഇന്നത്തെ രണ്ടു പത്രങ്ങളിൽ ഒരേ വാർത്തയുടെ രണ്ടു തലക്കെട്ടുകൾ നോക്കൂ.
'അദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ ' എന്നാണ് മനോരമ വാർത്തയുടെ തലക്കെട്ട്. 'നിയമന ശുപാർശയുമായി കാത്തിരിക്കുന്ന 1506 പേർക്ക് അദ്ധ്യാപക നിയമനം ' എന്നാണ് മാതൃഭുമി യുടെ തലക്കെട്ട്. രണ്ട് വാർത്തകളുടേയും ഉള്ളടക്കം വ്യക്തമാണ്. നിയമന ശുപാർശ കിട്ടിയ 1506 പേർക്ക് സ്കൂൾ തുറന്നാൽ ഉടൻ ജോലിയിൽ പ്രവേശിക്കാം. ഇക്കാര്യം രണ്ടു വാർത്തയിലും പറയുന്നു. എന്നിട്ടും മനോരമയുടെ തലക്കെട്ട് 'അദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ ' എന്നാകുന്നിടത്താണ് രാഷ്ട്രീയം വരുന്നത്.

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

വാർത്തയുടെ ഉള്ളടക്കത്തിന് വിപരീതമായ തലക്കെട്ട് കണ്ടാൽ സർക്കാർ നിയമനം നിഷേധിച്ചു എന്ന തോന്നലാണുണ്ടാവുക. തലക്കെട്ടു മാത്രം ഓടിച്ച് വായിച്ചു പോകുന്നവർക്കിടയിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കാനിതു മതി. സർക്കാരിനെ എതിർക്കുന്നവർക്ക് തലക്കെട്ട് മാത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനുള്ള അവസരം കൂടി ഒരുക്കാനായിരിക്കണം വസ്തുതാ വിരുദ്ധമായ തലക്കെട്ട്. എത്ര സുക്ഷമമായി, ഓരോ തലക്കെട്ടിലും വാർത്തയിലും വരിയിലും സ്വന്തം രാഷ്ട്രീയം പ്രയോഗിക്കുന്നു!''

കഴിഞ്ഞ ദിവസവും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട മാതൃഭൂമി വാർത്തയെ കുറിച്ച് എംബി രാജേഷ് പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' ചില സത്യങ്ങൾ ഇങ്ങനെയാണ്. എത്ര ആഴത്തിൽ കുഴിച്ചുമൂടാൻ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും. മാതൃഭുമി പോലും പറയും. എൽ.പി.സ്കൂൾ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി. 14 ജില്ലകളിലായി 5653 പേർക്ക് നിയമന ശുപാർശ നൽകി എന്നും പത്രം പറയുന്നു. റാങ്ക് പട്ടികയിൽ ഉദ്യോഗാർത്ഥികൾ തികയാത്ത സ്ഥിതിയാണത്രേ. പട്ടിക റദ്ദാകാതിരിക്കാൻ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ PSC നടപടികൾ ഊർജ്ജിതമാക്കിയെന്നും വാർത്തയിൽ പറയുന്നു.

എന്താണ് നിയമനം സർവ്വകാല റെക്കോഡിലെത്താൻ കാരണം? മൂന്ന് അദ്ധ്യയന വർഷങ്ങളിലായി അഞ്ചുലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ കൂടി ! ഇങ്ങനെ ഇന്ത്യയിൽ മറ്റെവിടെയെങ്കിലും സംഭവിച്ചതായി പറയാമോ? എന്തുകൊണ്ട് 5 ലക്ഷം കുട്ടികൾ കൂടി ? പൊതു വിദ്യാലയങ്ങൾ ഹൈടെക്കായി.നിലവാരവും ജനങ്ങളുടെ വിശ്വാസവും കൂടി .എങ്ങനെ ഈ മാറ്റമുണ്ടായി? പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഫലമായി. യു.ഡി.എഫിൻ്റെ വാഗ്ദാനമെന്താണ്? പൊതുവിദ്യാഭ്യാസ സംരക്ഷണമടക്കം നാല് മിഷനുകളും അവസാനിപ്പിക്കും. അതായത് പൊതുവിദ്യാലയങ്ങളിലെ ഡിവിഷൻ ഫാൾ തിരിച്ചു വരും. അവിടുത്തെ അദ്ധ്യാപകർ ജോലി നിലനിർത്താൻ വെക്കേഷനിൽ കുട്ടികളെ പിടുത്തക്കാരായിരുന്ന ' പഴയ നല്ല കാലം' UDF തിരിച്ചു കൊണ്ടുവരും.

Recommended Video

cmsvideo
  മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam

  എന്തായാലും മാതൃഭുമി തന്നെ ഒരു സത്യം വിളിച്ചു പറയുന്നു. റെക്കോഡ് നിയമനം ഏത് കാലത്താണ് എന്നുമോർക്കണം. രണ്ട് പ്രളയങ്ങളും നിപ്പയും ഓഖിയും ഒടുവിൽ കോവിഡ് മഹാമാരിയും സൃഷ്ടിച്ച കടുത്ത സാമ്പത്തിക ഞെരുക്കത്തിൻ്റെ കാലത്ത്. നല്ല വാർത്ത. പക്ഷേ റെക്കോഡ് നിയമനം എന്നത് പ്രധാന തലക്കെട്ടാക്കാതിരിക്കാനുള്ള ജാഗ്രത ശ്രദ്ധിച്ചു. 'ആവശ്യമുണ്ട് അദ്ധ്യാപകരെ ' എന്ന തലക്കെട്ടിൽ ഒറ്റനോട്ടത്തിൽ തസ്തിക ഒഴിഞ്ഞു കിടക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കൗശലവും കാണാതിരിക്കുന്നില്ല. തലക്കെട്ട് നൽകുന്നത് എഡിറ്റോറിയൽ ഡെസ്കാണല്ലോ. പിന്നെ പത്തു ജില്ലകളിലെ പോളിങ്ങ് കഴിയുവോളം ഈ സത്യം പുറത്തു പറയാതിരിക്കാൻ പുലർത്തിയ മുൻകരുതലും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ വസ്തു നിഷ്ഠമായ വാർത്ത അഭിനന്ദനമർഹിക്കുന്നു. വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ''.

  English summary
  MB Rajesh reacts to Manorama report on teachers appointment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X