Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനാക്ഷി ഒരുപാട് അനുഭവിച്ചതാണ്, എല്ലാം കണ്ടും കേട്ടും കൂളായി നിൽക്കും'; ദിലീപിൻ്റെ വാക്കുകൾ

ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം നിൽക്കാനായിരുന്നു താത്പര്യം അറിയിച്ചത്. പിന്നീട് അച്ഛൻ്റെ ഉയർച്ച താഴ്ചകളിലെല്ലാം ആ മകൾ അച്ഛനൊപ്പം തന്നെ നിലയുറച്ചു. കാവ്യ മാധവനുമായുള്ള രണ്ടാം വിവാഹത്തിന് ദിലീപ് ഒരുങ്ങിയപ്പോൾ അന്ന് എല്ലാവർക്കും അറിയേണ്ടിരുന്നത് മീനാക്ഷി എന്ത് നിലപാടെടുത്തു എന്നായിരുന്നു. താൻ പറഞ്ഞിട്ടാണ് അദ്ദേഹം വിവാഹം കഴിച്ചത് എന്നായിരുന്നു അന്ന് മീനാക്ഷി പറഞ്ഞത്.

കാവ്യയെ അമ്മയായി കാണാൻ മീനാക്ഷിക്ക് സാധിക്കില്ലെന്ന് മുൻപ് ദിലീപ് തന്നെ വ്യക്തമാക്കിയതാണ്. കാവ്യയ്ക്കും ഇത്രയും വലിയൊരു കുട്ടിയെ മകളായി കാണാൻ സാധിക്കില്ല, എന്നാൽ അവർ തമ്മിൽ മികച്ചൊരു ബന്ധം ഉണ്ട് എന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. നടൻ പറഞ്ഞത് പോലെ തന്നെ കാവ്യയ്ക്കൊപ്പം തന്നെ സ്നേഹത്തോടെ തുടരുന്ന മീനാക്ഷിയുടെ നിരവധി ചിത്രങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. കാവ്യയുടെ പിറന്നാളിന് സ്നേഹാശംസകളും മീനാക്ഷി പങ്കിടാറുണ്ട്.എംബിബിഎസ് പഠനം പൂർത്തയാക്കിയതോടെ കാവ്യയുടെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

meenakshidileep-1

എന്നാൽ ഇക്കാലയളവിനിടയിൽ ഒരിക്കൽ പോലും മഞ്ജു വാര്യർക്കൊപ്പം മീനാക്ഷിയെ പ്രേക്ഷകർ കണ്ടിട്ടില്ല. പൊതുവേദിയിലെത്തുമ്പൾ പലപ്പോഴും മാധ്യമങ്ങൾ ഇത് സംബന്ധിച്ചെല്ലാം മീനാക്ഷിയുടെ പ്രതികരണം തേടാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഒരവസരത്തിലും മീനാക്ഷി പിടികൊടുത്തിട്ടില്ല. എന്തുകൊണ്ടാണ് മീനാക്ഷി മാധ്യമങ്ങൾക്ക് മുഖം തരാത്തത് എന്ന ചോദ്യത്തിന് മകൾ വളരെ അധികം സൈലൻ്റ് ആണ് എന്നായിരുന്നു മുൻപ് ദിലീപ് നൽകിയ മറുപടി.

'പാവം മകളാണ് മീനാക്ഷി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നോ അല്ലെങ്കിൽ എന്തെങ്കിലും സങ്കടങ്ങളോ ഞാൻ പറഞ്ഞാ അവൾ പറയും അത് കാര്യമാക്കേണ്ട അച്ഛ എന്ന്. കാരണം മകൾ ജീവിതത്തിൽ ഒരുപാട് ഫേസ് ചെയ്ത ആളാണ്. നല്ല മോളാണ്. അവൾ ആരുടെ മുന്നിലും അവളുടെ ഇമോഷനുകൾ പ്രകടിപ്പിക്കാറില്ല. അവൾ എല്ലാം കൂളായിട്ട് കണ്ടും കേട്ടും നിൽക്കും. എൻ്റടുത്ത് മാത്രമാണ് അവളുടെ എക്സ്പ്രഷൻസ് പ്രകടിപ്പിക്കുക', ദിലീപ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയായപ്പോഴും അച്ഛനൊപ്പം തന്നെയായിരുന്നു മകൾ. ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിചാരണ കോടതി വിധി പ്രഖ്യാപിച്ചത് ആഘോഷമാക്കുകയാണ് ഇപ്പോൾ ദിലീപ് കുടുംബം. കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും തിരിച്ചെത്തിയ ദിലീപും കാവ്യയും മകൾ മഹാലക്ഷ്മിയുമെല്ലാം ചേർന്ന് സ്നേഹം പങ്കിടുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ മീനാക്ഷിയെ അവിടെ കണ്ടിരുന്നില്ല. മീനാക്ഷി എവിടെ പോയി എന്ന ചോദ്യങ്ങൾ ആരാധകർ ഉയർത്തുന്നതിനിടയിൽ ഇൻസ്റ്റയിലൂടെ പുതിയ പോസ്റ്റുമായി മീനാക്ഷി രംഗത്തെത്തി. ലക്ഷ്യയുടെ വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചത്.

ചിരിച്ച് ആത്മവിശ്വാസത്തോടെ നിൽക്കുന്ന മീനാക്ഷിയെ ഫോട്ടോകളിൽ കാണാം. നിരവധി പേരാണ് ഈ ഫോട്ടോയ്ക്ക് കമൻ്റുമായി എത്തിയത്. അച്ഛനൊപ്പം കട്ടയ്ക്ക് കൂടെ നിൽക്കുന്നതിനെ ചിലർ അഭിനന്ദിക്കുമ്പോൾ കേസിൽ അമ്മയ്ക്കൊപ്പം നിൽക്കാത്ത മകളെ മഞ്ജു ആരാധകർ വിമർശിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും മീനാക്ഷി കാര്യമാക്കിയിട്ടില്ല, ഒന്നിനോടും പ്രതികരിച്ചിട്ടുമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+