മിനിമം ബാലന്‍സില്‍ പാവങ്ങളുടെ പോക്കറ്റടിച്ച് ബാങ്കുകള്‍; പ്രതിഷേധം പടരുന്നു

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ബാങ്കുകളുടെ കൊള്ള | പ്രതിഷേധം തുടരുന്നു | Oneindia Malayalam

  തിരുവനന്തപുരം: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന ബാങ്കുകളുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 2,300 കോടിയോളം രൂപ പിഴയീടാക്കിയതായുള്ള വാര്‍ത്തയ്ക്ക് പിന്നാലെ ഇത്തരത്തില്‍ പണം നഷ്ടമായവര്‍ പരാതിമായി രംഗത്തെത്തിത്തുടങ്ങി.

  ഞങ്ങള്‍ നന്നാകില്ല; പഞ്ചിങ് പൊളിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍

  അരപ്പട്ടിണിക്കാരായ പാവങ്ങളുടെ പണമാണ് മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ തട്ടിയെടുക്കുന്നത്. കൂലിപ്പണിയെടുക്കുന്നവരും തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നവരുമെല്ലാം ബാങ്കുകളുടെ കൊള്ളയ്ക്കിരയായി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലയളവില്‍മാത്രം രണ്ടായിരത്തിമുന്നൂറ്റിയിരുപത് കോടി രൂപയാണ് ബാങ്കുകള്‍ ഈടാക്കിയത്.

  sbi

  നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ബാങ്ക് അക്കൗണ്ടുകളെടുക്കാന്‍ സര്‍ക്കാര്‍ നിരന്തരം പരസ്യം നല്‍കുകയും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കോടിക്കണക്കിന് പുതിയ അക്കൗണ്ടുകളാണ് ദേശസാല്‍കൃത ബാങ്കുകളില്‍ ആരംഭിച്ചത്. ഇവരില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെതുറയിലുള്ളവരും. മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാന്‍ സാമ്പത്തികശേഷിയില്ലാത്ത ഇവരുടെ അക്കൗണ്ടുകളിലെത്തുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ ബാങ്കുകാര്‍ ഇപ്പോള്‍ പിഴയായി തട്ടിയെടുത്തു.

  മുകേഷ് അംബാനി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ കോടികളുടെ കടം അടുത്തിടെ എഴുതിത്തള്ളിയ ബാങ്കുകളാണ് ഇത്തരത്തില്‍ കൊള്ളയടിക്കുന്നതെന്നതാണ് ശ്രദ്ധേയം. മിനിമം ബാലന്‍സിന്റെ പേരില്‍ പണം കൊള്ളയടിക്കുന്ന നടപടിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നുമില്ല. ബാങ്കുകളുടെ പകല്‍ക്കൊള്ളയ്‌ക്കെതിരെ ധനമന്ത്രി മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പിഴയീടാക്കല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  SBI likely to slash minimum balance requirement for savings accounts

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്