പരാതിക്കാരനെതിരെ അന്‍വര്‍ എംഎല്‍എയുടെ പ്രതികാര നടപടി തുടരുന്നു; പരാതിക്കാരന്റെ എസ്റ്റേറ്റില്‍ ആദിവാസികളെകൊണ്ട് രണ്ടാമത്തെ കുടിലുംകെട്ടിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നിരവധി നിയമലംഘനക്കേസുകള്‍ക്കു അന്വേഷണം നേരിട്ടുക്കൊണ്ടിരിക്കുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതി നല്‍കിയ വ്യക്തിയുടെ എസ്റ്റേറ്റില്‍ ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടിച്ചുള്ള പ്രതികാരം എം.എല്‍.എ തുടരുന്നതായി പരാതി. പോലീസ് സംഘം നോക്കി നില്‍ക്കെ പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രന്റെ എസ്‌റ്റേറ്റ് സ്ഥലത്ത് ആദിവാസികള്‍ രണ്ടാമത്തെ കുടിലുംകെട്ടി.

കടലില്‍ ബോട്ട് തകര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളി സുനിലിന്റെ മൃതദേഹം കണ്ടെത്തി

നിലമ്പൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അനുരഞ്ജന നീക്കം പൊളിഞ്ഞതോടെ നിയമവിരുദ്ധ മായി ഭൂമി കൈയ്യേറി നാശ നഷ്ടങ്ങളുണ്ടാക്കിയതും കുടിലുകള്‍ കെട്ടിയതിനും പാട്ടക്കരിമ്പ് നായ്ക്കന്‍ കോളനിയിലെ ഗോപാലനും കുടുംബത്തിനുമെതിരെയും ഗോപാലന്റെ സഹോദരന്‍ ബാബു അടക്കം അഞ്ചുപേര്‍ക്കെതിരെയും പൂക്കോട്ടുംപാടം പോലീസ് രണ്ട് കേസെുകളെടുത്തു. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതിനും ഭൂമി കൈയ്യേറി കുടില്‍കെട്ടിയതിനുമാണ് കേസ്. എസ്റ്റേറ്റില്‍കുടിലുകെട്ടിയവര്‍ക്ക് കോളനിയില്‍ വീടും സ്ഥലവുമുണ്ടെന്നും നിയമവിരുദ്ധമാണ് കൈയ്യേറ്റമെന്നും സി.ഐ കെ.എം ബിജു പറഞ്ഞു.

Pic

പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റില്‍ ആദിവാസികള്‍ രണ്ടാമത്തെ കുടില്‍ കെട്ടുന്നു.

എസ്റ്റേറ്റിലെ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട് അവകാശം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ല. ക്ഷേത്രത്തില്‍ ആരാധനക്കുള്ള അവകാശം ആദിവാസി സമൂഹത്തിന് നല്‍കാന്‍ എസ്റ്റേറ്റ് ഉടമസ്ഥന്‍ തയ്യാറായെങ്കിലും അതും അവര്‍ അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കക്കാടംപൊയിലില്‍ നിയമവിരുദ്ധമായി വാട്ടര്‍തീം പാര്‍ക്ക് പണിതതിന് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും അനധികൃത സ്വത്തുസമ്പാദനത്തിന് ഇന്‍കംടാക്‌സ് വകുപ്പില്‍ പരാതി നല്‍കുകയും ചെയ്ത കൊല്ലം സ്വദേശ് മുരുകേഷ് നരേന്ദ്രന്റെയും ഭാര്യ ജയമുരുഗേഷിന്റെയും കുടുംബത്തിന്റെയും പേരിലുള്ള എസ്റ്റേറ്റിലാണ് ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടിച്ചിരിക്കുന്നത്.

പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എയായ ഉടനെയാണ് സ്വത്തുതര്‍ക്കത്തില്‍പെട്ട പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കിയും ഗുണ്ടാസംഘത്തില്‍പെട്ട അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം കൈനോട്ട് ഫൈസല്‍, അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട പുഞ്ച പി.ടി സിദ്ദിഖ് എന്ന കുട്ടി അടക്കം കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൂക്കോട്ടുംപാടം പോലീസ് ക്രൈം നമ്പര്‍ 349/16 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

എം.എല്‍.എക്കും ഗുണ്ടാസംഘത്തിനുമെതിരെ കേസെടുത്തതിനു പകരമായി ആദിവാസികളെ ആക്രമിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തുവെന്ന പരാതിയില്‍ എസ്റ്റേറ്റ് ഉടമകളായ മുരുകേഷ് നരേന്ദ്രന്‍, ജയമുരുഗേഷ് എന്നിവര്‍ക്കെതിരെ ആദിവാസി പീഢനനിരോധന നിയമ പ്രകാരം കേസെടുപ്പിക്കുകയും ചെയ്തു.

എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കള്ളപ്പരാതിയെന്നു തെളിഞ്ഞതോടെ ഹൈക്കോടതി കേസ് തള്ളി. ഇതോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം തെളിവുകള്‍ ശേഖരിച്ച് മുരുകേഷ് നരേന്ദ്രന്‍ നിയമയുദ്ധം ആരംഭിച്ചത്. ഹൈക്കോടതി നോട്ടീസ് അയച്ചതോടെ പി.വി അന്‍വര്‍, ഫോണില്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് മുരുകേഷ് നരേന്ദ്രന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എസ്റ്റേറ്റില്‍ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് അതിക്രമം തുടരുകയും ഫെന്‍സിങും ബാറ്ററികള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മഞ്ചേരി മുന്‍സിഫ് കോടതിയില്‍ നിന്നും ഒ.എസ് 308/ 16ല്‍ ഐ.എ 212/16ലെ ഉത്തരവു പ്രകാരം എതിര്‍കക്ഷികളോ ആള്‍ക്കാരോ ഞങ്ങളുടെ ഭൂമിയില്‍ അനധികൃതമായി പ്രവേശിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ അതിരുകളോ സ്ഥലത്തെ അമ്പലമോ ഗെയിറ്റോ നശിപ്പിക്കരുതെന്ന് ഉത്തരവുമുണ്ട്. ആദിവാസികളെ ബലിയാടാക്കി എം.എല്‍.എ പകപോക്കുകയാണെന്ന് മുരുഗേഷ് നരേന്ദ്രന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MLA Anwar took action against complainant

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്