മോഹന്‍ലാല്‍ ആശുപത്രിയില്‍... എന്താണ് പ്രശ്‌നം? ആരാധകര്‍ ആശങ്കപ്പെട്ടു...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മോഹൻലാല്‍ ആശുപത്രിയില്‍: ആരാധകർ ഞെട്ടി

  ബംഗളൂരു: ഏറെ കാത്തിരിപ്പിന് ശേഷം 'വില്ലന്‍' റിലീസ് ചെയ്തത് കഴിഞ്ഞ ദിവസം ആയിരുന്നു. എന്നാല്‍ തീയേറ്ററുകളില്‍ സിനിമ വലിയ ചലനം സൃഷ്ടിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

  ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

  വില്ലന്‍ റിലീസിന് ശേഷം മോഹന്‍ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ബെംഗളൂരുവിലെ അപ്പോളോ ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചു എന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്.

  കവിൾ കീറി ചിരിപ്പിച്ചു, വയറ് കീറിമുറിച്ചു, മാറിടംമുറിച്ച് രഹസ്യഭാഗത്ത് തള്ളി... നടിയുടെ കൊലപാതകത്തിൽ

  ഇതേ തുടര്‍ന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ടായി എന്നത് സത്യം തന്നെ. എന്നാല്‍ എന്തിനായിരുന്നു മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്?

  വില്ലന്‍

  വില്ലന്‍

  ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'വില്ലന്‍' ഒക്ടോബര്‍ 27 ന് ആയിരുന്നു റിലീസ് ചെയ്തത്. സിനിമ മോഹന്‍ലാല്‍ തീയേറ്ററില്‍ പോയി കാണുകയും ചെയ്തു.

  ആശുപത്രിയില്‍

  ആശുപത്രിയില്‍

  അതിന് അടുത്ത ദിവസം ആണ് മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. ബെംഗളൂരുവിലെ അപ്പോളോ ആശുപത്രിയില്‍ ആയിരുന്നു മോഹന്‍ലാലിനെ പ്രവേശിപ്പിച്ചത്.

  എന്തിന് വേണ്ടി

  എന്തിന് വേണ്ടി

  കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത കേട്ട് ആരാധകര്‍ അല്‍പം ആശങ്കയില്‍ ആയി.

  ഹൃദയ പരിശോധന

  ഹൃദയ പരിശോധന

  എന്നാല്‍ പതിവ് ചെക്ക് അപ്പുകളുടെ ഭാഗമായി ഹൃദയ പരിശോധനയ്ക്കാണ് മോഹന്‍ലാല്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയത് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന് അത്രവലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് സാരം.

  ട്രെഡ്മില്‍ ടെസ്റ്റ്

  ട്രെഡ്മില്‍ ടെസ്റ്റ്

  അപ്പോളോ ആശുപത്രിയില്‍ എത്തിയ മോഹന്‍ലാല്‍ ട്രെഡ്മില്‍ ടെസ്റ്റിന് ആണത്രെ വിധേയനായത്. ഹൃയത്തിന്റെ കാര്യക്ഷമത പരിശോധിക്കാനാണത്രെ ഈ ടെസ്റ്റ്.

  വാര്‍ത്തകള്‍ പലവിധം

  വാര്‍ത്തകള്‍ പലവിധം

  പരിശോധന നെഗറ്റീവ് ആയിരുന്നു എന്നും തുടര്‍ പരിശോധനകള്‍ വേണ്ടിവരും എന്നൊക്കെ പല കോണുകളില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കൊളസ്‌ട്രോള്‍ കൂടുതലാണ് എന്നൊക്കെയാണ് പലവിധത്തില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍ എന്തായാവും ഇതൊന്നും പുറത്ത് പറഞ്ഞിട്ടില്ല.

  വിട്ടുവീഴ്ചയില്ലാത്ത താരം

  വിട്ടുവീഴ്ചയില്ലാത്ത താരം

  ആരോഗ്യകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ് മോഹന്‍ലാല്‍. എല്ലാവര്‍ഷവും കൃത്യമായ ആയുര്‍വേദ ചികിത്സകളും പിന്തുടരുന്നുണ്ട് മോഹന്‍ലാല്‍.

  സിനിമയ്ക്ക് വേണ്ടി

  സിനിമയ്ക്ക് വേണ്ടി

  കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന താരമാണ് മോഹന്‍ലാല്‍. പലപ്പോഴും ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെയാണ് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്.

  വില്ലന് മോശം പ്രതികരണം?

  വില്ലന് മോശം പ്രതികരണം?

  മോഹന്‍ലാല്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തിയ സിനിമയാണ് വില്ലന്‍. വലിയ പ്രചാരണം ലഭിച്ചിരുന്നെങ്കിലും സിനിമയ്ക്ക് തീയേറ്ററുകളില്‍ നിന്ന് അത്ര നല്ല പ്രതികരണം അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

  English summary
  Mohanlal hospitalised for routine check up

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്