കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും, ഇനി കടുക്കനിട്ടവരുടെ വരവാണ്';വിഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം; കോൺഗ്രസിലേക്ക് ചെറിയാൻ ഫിലിപ്പിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചെറിയാനെ പാർട്ടിയിൽ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് താന്‍ മുന്‍കൈ എടുക്കും. കോണ്‍ഗ്രസിലേക്ക് ഇനിയും ഒരുപാട് പേര്‍ വരുമെന്നും വിഡി സതീശൻ പറഞ്ഞു.

ചെറിയാൻ ഫിലിപ്പ് ഞങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട നേതാവായിരുന്നു. ചില സാഹചര്യത്തിൽ അദ്ദേഹം എൽഡിഎഫുമായി ചേർന്ന് പ്രവർത്തിച്ചു.അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങി വരണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. അദ്ദേഹം മടങ്ങാൻ തയ്യാറായാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം അദ്ദേഹത്തെ ഹൃദയപൂർവം സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ്.

dsatheeshan-1589806669

മറച്ചുവെയ്ക്കാൻ ഒന്നുമില്ല,എന്റെ മകൾ അമേരിക്കയിലാണ്; വിവാദങ്ങളിൽ പ്രതികരിച്ച് എംജിയും ഭാര്യ ലേഖയുംമറച്ചുവെയ്ക്കാൻ ഒന്നുമില്ല,എന്റെ മകൾ അമേരിക്കയിലാണ്; വിവാദങ്ങളിൽ പ്രതികരിച്ച് എംജിയും ഭാര്യ ലേഖയും

ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസ് തറവാട്ടിലേക്ക് തിരിച്ചെത്തിക്കാൻ ചർച്ചകൾക്ക് മുൻകൈ എടുക്കും. രണ്ടോ മൂന്നോ ആളുകള്‍ കോണ്‍ഗ്രസ് വിട്ട് പോയപ്പോള്‍ ആഘോഷമാക്കിയ സിപിഎമ്മുകാരോട് ഞങ്ങളൊരു വാക്ക് പറഞ്ഞിരുന്നു. കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന്. ഇപ്പോൾ കടുക്കനിട്ടവരുടെ വരവ് തുടങ്ങി എന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളൂ. ഇനിയും ഒരുപാട് പേർ വരും. ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് കോൺഗ്രസിൽ ചേർന്നത്.മലപ്പുറത്തും നിരവധി പേർ ചേർന്നു. മറ്റ് ജില്ലകളിലും കോൺഗ്രസിലേക്ക് നേതാക്കൾ വരികയാണ്, സതീശൻ പറഞ്ഞു.

വരവേൽപ്പ് എന്ന പേരിൽ കോൺഗ്രസിലേക്ക് വരുന്നവരെ സ്വീകരിക്കാൻ കെപിസിസി അധ്യക്ഷൻ പ്രത്യേക പരിപാടി തന്നെ തയ്യാറാക്കിയിരിക്കുകയാണ്. എല്ലാവരോടും ഉറപ്പ് പറയുന്നു, കോൺഗ്രസിലേക്ക് തിരിച്ച് വരുന്നവരെ ഹൃദയത്തോട് ചേർത്ത് നിർത്തുക തന്നെ ചെയ്യും, വിഡി സതീശൻ പറഞ്ഞു.

'ചിണുങ്ങാതെ അടങ്ങിയിരിക്ക് മാമാട്ടിക്കുട്ടീ'..ചിരി അടക്കാനാകാതെ കാവ്യ.. ദിലീപിനെ കെട്ടിപിടിച്ച് മഹാലക്ഷ്മി.. പുതിയ ചിത്രങ്ങൾ'ചിണുങ്ങാതെ അടങ്ങിയിരിക്ക് മാമാട്ടിക്കുട്ടീ'..ചിരി അടക്കാനാകാതെ കാവ്യ.. ദിലീപിനെ കെട്ടിപിടിച്ച് മഹാലക്ഷ്മി.. പുതിയ ചിത്രങ്ങൾ

നാലുപേര് പോയാൽ നാനൂറു പേർ ഈ പാർട്ടിയിലേയ്ക്ക് വരും എന്നായിരുന്നു കഴിഞ്ഞ ദിവസം കെ സുധാകരൻ പ്രതികരിച്ചത്. ചാരി നിൽക്കാൻ പോലും ഒരാൾ കൂടെയില്ലാത്ത ചിലർ പോയാൽ ഈ മഹാപ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ല. ചെറിയാൻ ഫിലിപ്പിന് എപ്പോൾ വേണമെങ്കിലും കോൺഗ്രസിലേക്ക് വരാമെന്നും സുധാകരൻ പറഞ്ഞിരുന്നു. അതേസമയം ദില്ലിയിലുള്ള സുധാകരൻ തിരിച്ചെത്തുന്നതോടെ ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ് പ്രവേശനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം താൻ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ചെറിയാന് ഫിലിപ്പ്. കോണ്‍ഗ്രസില്‍ നിന്ന് അകലാന്‍ കാരണം ഉമ്മന്‍ചാണ്ടിയുമായുണ്ടായിരുന്ന വ്യക്തിപരമായ വിഷയങ്ങളായിരുന്നു. അത് കഴിഞ്ഞ ദിവസം പരിഹരിച്ചു. ഇപ്പോഴും കോണ്‍ഗ്രസിലേക്കോ സിപിഎമ്മിലേക്കോ പോകാൻ താൻ തിരുമാനിച്ചിട്ടില്ലെന്നായിരുന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞത്. ഇടത് സഹയാത്ര മതിയാക്കിയെന്ന് താൻ എവിടേയും പറഞ്ഞിട്ടില്ല. അത് മതിയാക്കണോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് താനും സിപിഎമ്മുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

cmsvideo
VD Satheesan writes to Tamil Nadu CM MK Stalin

English summary
More leaders will join Congress says VD satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X