മുക്കം കത്തിച്ചത് 'പുറത്തുള്ളവര്‍'; പോപ്പുലര്‍ ഫ്രണ്ടിന് പങ്ക്? പാതിരാത്രി വീട്ടില്‍ കയറി പോലീസ്

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഗെയില്‍ സമരം അക്രമാസക്തമാക്കിയതിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍! | Oneindia Malayalam

  മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗളൂരു വാതകക്കുഴലിനെതിരേ മുക്കം എരഞ്ഞിമാവില്‍ നടന്ന സമരം സംഘര്‍ഷത്തിലെത്തിച്ചത് ആരാണ്. സംഘര്‍ഷത്തിന്റെ മറവില്‍ പോലീസ് കാട്ടിക്കൂട്ടിയത് എന്താണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പുറത്തുനിന്ന് വന്നവരെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ക്ക് പറയാനുള്ളത് പോലീസ് ക്രൂരതയെ കുറിച്ചാണ്. കുട്ടികളെ പോലും പോലീസ് വാഹനത്തിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച പോലീസിന്റെ കണ്ണില്ലാത്ത ക്രൂരതയെ പറ്റിയാണ് അവര്‍ പറയുന്നത്.

  ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഒരുമാസത്തിലധികമായി നിര്‍ത്തിവച്ചിരുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ സര്‍വേയും പൈപ്പിടലും പുനരാരംഭിക്കാന്‍ സമരക്കാരെ അവഗണിച്ച് ശ്രമം നടന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പോലീസ് സംരക്ഷണത്തിലെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. പിന്നീട് സംഭവിച്ചത് ഒരു ദിവസം നീണ്ട യുദ്ധമാണ്...

  രാത്രി വൈകി വരെ

  രാത്രി വൈകി വരെ

  രാത്രി വൈകി വരെ സംഘര്‍ഷം നിലനിന്ന മേഖലയില്‍ നിന്ന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

  തെരുവില്‍ ഏറ്റുമുട്ടി

  തെരുവില്‍ ഏറ്റുമുട്ടി

  രാവിലെ സംഘര്‍ഷം തുടങ്ങിയ വേളയില്‍ തന്നെ സമരക്കാരും പോലീസും തെരുവില്‍ ഏറ്റുമുട്ടുന്ന കാഴ്ചയാണ് കണ്ടത്. സമരക്കാരുടെ പന്തലും വാഹനങ്ങളും പോലീസ് അടിച്ചുതകര്‍ത്തപ്പോള്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ സമരക്കാരുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായി.

  വാലില്ലാപുഴയിലും

  വാലില്ലാപുഴയിലും

  30ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്‌റ്റേഷനിലെത്തിച്ച ഇവരെ കോടതിയില്‍ ഹാജരാക്കി. എരഞ്ഞിമാവ് സമരത്തിന്റെ തുടര്‍ച്ചയായി വാലില്ലാപുഴയിലും അനിഷ്ട സംഭവങ്ങളുണ്ടായി. എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്.

  ജില്ലാ പോലീസ് മേധാവി പറയുന്നു

  ജില്ലാ പോലീസ് മേധാവി പറയുന്നു

  നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രശ്‌നമുണ്ടാക്കിയത് പുറത്തുനിന്ന് വന്നവരാണെന്ന് പോലീസ് പറയുന്നു. പ്രദേശത്ത് സമരം നടത്തിയവരല്ല പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പുറത്തുനിന്ന് വന്ന സമരക്കാരാണെന് റൂറല്‍ ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍ പറഞ്ഞു. ആരാണ് പുറത്തുനിന്ന് വന്നത്?

  പോപ്പുലര്‍ ഫ്രണ്ടിന് പങ്ക്?

  പോപ്പുലര്‍ ഫ്രണ്ടിന് പങ്ക്?

  പുറത്തുനിന്ന് വന്നവര്‍ പ്രശ്‌നമുണ്ടായപ്പോള്‍ രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. സമരക്കാരായ നാട്ടുകാരാണ് പിടിയിലായവരില്‍ കൂടുതലും. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കിയതെന്നും പോലീസ് പറഞ്ഞു.

  തെറ്റിദ്ധരിപ്പ് ഭയപ്പാടിലാക്കി

  തെറ്റിദ്ധരിപ്പ് ഭയപ്പാടിലാക്കി

  ആളുകളെ തെറ്റിദ്ധരിപ്പ് ഭയപ്പാടിലാക്കി പ്രശ്‌നമുണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ ഉപരോധിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കി കാര്യങ്ങള്‍ വഴിതിരിച്ചുവിടാനാണ് അവരുടെ ശ്രമമെന്ന് മനസിലായെന്നും പോലീസ് പറഞ്ഞു.

  പോലീസ് സംരക്ഷണം നല്‍കും

  പോലീസ് സംരക്ഷണം നല്‍കും

  സര്‍വേക്ക് പോലീസ് സംരക്ഷണം നല്‍കും. 21 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാവിലെ സംഘര്‍ഷം തുടങ്ങിയ ഉടനെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് പോലീസിന് തോന്നിയിരുന്നു.

  സമരക്കാരെ അടിച്ചവശരാക്കി

  സമരക്കാരെ അടിച്ചവശരാക്കി

  തുടര്‍ന്നാണ് ലാത്തി വീശിയത്. കണ്ണീര്‍വാതകവും പ്രയോഗിച്ചു. അമ്പതിലധികം പേരെയാണ് മുക്കം, അലീക്കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി സമരക്കാരെ പോലീസ് അടിച്ചവശരാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകൡ നിന്ന് നിരവധി പോലീസുകാരെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

  ദ്രുതകര്‍മ സേനയും

  ദ്രുതകര്‍മ സേനയും

  വൈകീട്ടുണ്ടായ സംഘര്‍ഷത്തില്‍ ദ്രുതകര്‍മ സേനയുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെട്ടു. പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ ചിലര്‍ക്ക് പദ്ധതിയുണ്ടെന്ന് വിവരം ലഭിച്ചിരുന്നുവെന്ന് പോലീസ് മേധാവി പറയുന്നു.

  പോലീസ് നഷ്ടങ്ങള്‍ വരുത്തി

  പോലീസ് നഷ്ടങ്ങള്‍ വരുത്തി

  സംഘര്‍ഷത്തിന്റെ മറവില്‍ പോലീസ് വ്യാപകമായി നഷ്ടങ്ങള്‍ വരുത്തിയെന്ന് ആരോപണമുണ്ട്. വിവിധ സംഘടനകളുടെ കൊടികളും ബാനറുകളും പോലീസ് നശിപ്പിച്ചു. സമരക്കാരുടെ വാഹനങ്ങളും പോലീസ് തകര്‍ത്തുവത്രെ.

  വീടുകളില്‍ കയറി പരിഭ്രാന്തിപരത്തി

  വീടുകളില്‍ കയറി പരിഭ്രാന്തിപരത്തി

  അര്‍ധരാത്രി പരിസരത്തെ പല വീടുകളിലും കയറി പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. സമരക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എംഐ ഷാനവാസ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതനിധികള്‍ രംഗത്തെത്തി. പൈപ്പ് ലൈന്‍ പദ്ധതിക്കായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. തിരുവമ്പാടി മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണിപ്പോള്‍.

  English summary
  Mukkam Anti GAIL protest: Police said PFI behind it

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്