കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.8 അടിയായി; കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്‌നാടിനോട് കേരളം

  • By Athul
Google Oneindia Malayalam News

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു. പെരിയാര്‍ കടുവാ സങ്കേതത്തിലെ
വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അതിനാല്‍ തന്നെ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് 2000 ഘന അടിയോളമാണ്. 2200 ഘനയടി വെള്ളം കൊണ്ടുപോകണമെന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 1400 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്.

കേരളത്തിലേക്ക് വെള്ളം ഒഴുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ 12 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍, തേനി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

mullaperiyar

ജലനിരപ്പ് 136 അടി പിന്നിട്ടതുമുതല്‍ വൈഗ അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം തുറന്നുവിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തമിഴ്‌നാട് അത് അവഗണിക്കുകയായിരുന്നു. ജലനിരപ്പ് 142 അടിയായി നില്‍ക്കുമ്പോള്‍ വൃഷ്ടി പ്രദേശത്ത് 50 മില്ലീമീറ്റര്‍ മഴ പെയ്താല്‍പോലും അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന ജലത്തെ പൂര്‍ണമായും വൈഗ അണക്കെട്ടിലേക്ക് ഒഴുക്കാന്‍ തമിഴ്‌നാടിനു കഴിയില്ല. അങ്ങനെയെങ്കില്‍ സ്പില്‍വേ വഴി പെരിയാറിലേക്ക്‌
വെള്ളം തുറന്നുവിടുകയാകും ഏകപോംവഴി.

English summary
The water level at Mullaperiyar dam on Monday morning rose to 141.7 feet, which is less than half feet short of the maximum capacity of the reservoir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X