
രാഷ്ട്രീയ ഗുരുനാഥന്‍; കോടിയേരിക്ക് പകരം കോടിയേരി മാത്രം; വികാരനിര്‍ഭര കുറിപ്പുമായി എംവി ജയരാജന്‍
കണ്ണൂര്‍: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിന്റെ മണ്ണില്‍ ഇനി ജ്വലിക്കുന്ന ഒര്‍മ്മയാകും. കേരളത്തിലെ സി പി എമ്മിന്റെ നേതാക്കളും അണികളുംം കോടിയേരിയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ കോടിയേരി ബാലകൃഷ്ണനെ കുറിച്ച് വികാരനിര്‍ഭര കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. എം വി ജയരാജൻ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ലക്ഷണമൊത്ത രണ്ട് പുരുഷന്മാര് ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം
സി പി എം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ വിടപറഞ്ഞു എന്ന വാര്‍ത്ത സ: പിണറായി വിളിച്ചുപറയുമ്പോള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനത്തിലൂടെ സിപിഐ(എം)ന്റെ നേതൃനിരയിലെത്തിയ കോടിയേരി എന്റെ രാഷ്ട്രീയ ഗുരുനാഥന്‍ കൂടിയായിരുന്നു.
സംഘാടകന്‍, പാര്‍ലമെന്റേറിയന്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ അസാമാന്യ കരുത്തോടെ പാര്‍ട്ടിയെ നയിച്ച കമ്മ്യൂണിസ്റ്റ്, മനുഷ്യസ്നേഹി എന്നീ വിശേഷണങ്ങളെല്ലാം കോടിയേരിക്ക് ഇണങ്ങുന്നതായിരുന്നു. പത്താംതരം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആര്‍എസ്എസ്സിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി.
'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി', അപമാനിച്ച് അഡ്വ. ജയശങ്കർ
അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചു. 1973 മുതല്‍ 79 വരെ പ്രതിസന്ധി ഘട്ടത്തിലാണ് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായത്. 1990-95 കാലത്താണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. അതാവട്ടെ കോണ്‍ഗ്രസ് -ആര്‍എസ്എസ് നേതൃത്വത്തില്‍ സിപിഐ എമ്മിനെ വേട്ടയാടിയ കാലമായിരുന്നു.
ഇത്തരം അക്രമികളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ നേതൃപരമായ പങ്കുവഹിച്ചു. സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ ഭരണവും പാര്‍ട്ടിയും തമ്മില്‍ നല്ല മാനസിക ഐക്യത്തോടെ കൂട്ടിയോജിപ്പിക്കുന്നതില്‍ മുഖ്യ കണ്ണിയായി. അതാണ് ചരിത്രം തിരുത്തി രണ്ടാം തവണയും ഇടതുപക്ഷത്തിന് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞതിനു മുഖ്യ കാരണം.
പിറന്നാള്‍ ആഘോഷത്തിനിടെ തറ പിളര്‍ന്നു, നൃത്തം മാലിന്യക്കുഴിയിലേക്ക്; പിന്നീട് സംഭവിച്ചത്
സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കോടിയേരി, ബ്രാഞ്ച് സെക്രട്ടറിയായും ലോക്കല്‍ സെക്രട്ടറിയായും ഏരിയാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട.് തലശ്ശേരി കലാപ സമയത്ത് മതസൗഹാര്‍ദ്ദ സന്ദേശവുമായി രംഗത്തിറങ്ങി. അഞ്ചുതവണ എം.എല്‍.എ.യായി. 2006-11 കാലത്ത് ആഭ്യന്തര-ടൂറിസം മന്ത്രിയായി. തലശ്ശേരിയുടെ വികസനക്കുതിപ്പിനു നേതൃത്വം നല്‍കിയ കോടിയേരിയെ വികസനനായകന്‍ എന്നാണ് വിശേഷിപ്പിച്ചത്.
നിയമസഭയില്‍ നര്‍മ്മംകലര്‍ന്ന പ്രസംഗത്തിലൂടെ എതിരാളികളുടെ വാദമുഖങ്ങള്‍ അരിഞ്ഞുവീഴ്ത്തുവാന്‍ അസാമാന്യപാടവം കോടിയേരിക്കുണ്ടായിരുന്നു. മുഖത്തുനിന്നും ഒരിക്കലും മായാത്ത പുഞ്ചിരി. ഗുരുതരമായ രോഗം ബാധിച്ചപ്പോഴും അതിനെ തന്റേടത്തോടെ നേരിട്ടു. രോഗബാധിതനായപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സ്വന്തം ആരോഗ്യമല്ല, പാര്‍ട്ടിയായിരുന്നു കോടിയേരിക്ക് വലുത്. ഇതെല്ലാംകൊണ്ടുതന്നെയാണ് കോടിയേരിക്ക് പകരം കോടിയേരി മാത്രമാണെന്ന തലവാചകം അര്‍ത്ഥവത്താകുന്നതും.
അതേസമയം, അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിച്ചു. പയ്യാമ്പലത്തെ കടല്‍ത്തീരത്താണ് കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമം. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കൂടിരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.