'വിഷം തന്നു കൊന്നൂടെ'..'മോദി ജനങ്ങളുടെ മേക്കിട്ട് കയറുകയാണ്';രൂക്ഷവിമർശനവുമായി എംവി ജയരാജൻ
കണ്ണൂർ; രാജ്യത്താകെ വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിച്ചുവരികയാണെന്നും പരിഹരിക്കാൻ യാതൊരു നടപടിയും ബിജെപി സർക്കാർ സ്വീകരിക്കുന്നില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ദുരിതത്തിന്റെ തീമഴയ്ക്ക് കാരണം കോൺഗ്രസ്സ് തുടങ്ങിയതും ബിജെപി തുടരുന്നതുമായ ജനവിരുദ്ധ സാമ്പത്തിക നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതമനുഭവിക്കുന്ന ജനങ്ങൾ ശ്രീലങ്കയിൽ കലാപം നടത്തി. കർഫ്യൂ കൊണ്ടൊന്നും ജനവികാരത്തെ നിയന്ത്രിക്കാനായില്ല. അത്തരമൊരു കലാപം ഇന്ത്യയിലാരും ആഗ്രഹിക്കുന്നില്ല. അതൊരു ദൗർബല്യമായി കണ്ടുകൊണ്ട് മോദി ജനങ്ങളുടെ മേക്കിട്ട് കയറുകയാണ്. ഇനിയും ജനങ്ങൾക്ക് സഹിക്കാനാവില്ല. ജനങ്ങൾ തെരുവിലിറങ്ങേണ്ടിവരും, എംവി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
''വിഷം തന്നു കൊന്നൂടെ'' ഈ തലക്കെട്ട് ഒരു വീട്ടമ്മയുടെ പ്രതികരണമാണ്. മക്കളോടോ ഭർത്താവിനോടോ അതിർത്തി തർക്കമുള്ളതുകൊണ്ട് അയൽക്കാരോടോ അല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയോടാണ് ഈ ചോദ്യം. പാചക വാതകമടക്കം എല്ലാറ്റിന്റെയും വിലകയറ്റി ജനങ്ങളെ കൊള്ളയടിക്കുന്ന മോഡിസർക്കാർ നടപടിക്കെതിരെ നടത്തിയ ഈ പ്രതികരണം ഒരാളുടേത് മാത്രമല്ല, സാധാരണക്കാരായ എല്ലാവരുടേതുമാണ്. രാജ്യത്താകെ വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിച്ചുവരികയാണ്. പരിഹരിക്കാൻ യാതൊരു നടപടിയും ബിജെപി സർക്കാർ സ്വീകരിക്കുന്നില്ല.
'മാങ്ങ വേണോ മാങ്ങ', 'അനുശ്രീ മാങ്ങാ കച്ചവടം തുടങ്ങിയോ?'..'മാമ്പഴക്കാലം' ഫോട്ടോ വൈറൽ
ദുരിതമനുഭവിക്കുന്ന ജനങ്ങൾ ശ്രീലങ്കയിൽ കലാപം നടത്തി. കർഫ്യൂ കൊണ്ടൊന്നും ജനവികാരത്തെ നിയന്ത്രിക്കാനായില്ല. അത്തരമൊരു കലാപം ഇന്ത്യയിലാരും ആഗ്രഹിക്കുന്നില്ല. അതൊരു ദൗർബല്യമായി കണ്ടുകൊണ്ട് മോഡി ജനങ്ങളുടെ മേക്കിട്ട് കയറുകയാണ്. ഇനിയും ജനങ്ങൾക്ക് സഹിക്കാനാവില്ല. ജനങ്ങൾ തെരുവിലിറങ്ങേണ്ടിവരും.
തകർന്ന സമ്പദ് വ്യവസ്ഥയെ നേരെയാക്കാൻ 12 വർഷമെടുക്കുമെന്നാണ് റിസർവ്വ് ബേങ്കിലെ വിദഗ്ദ്ധന്മാർ പറയുന്നത്. മഹാമാരിയുടെ മൂന്നുവർഷത്തിനിടയിൽ 52 ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായി. ഏഴര കോടിയിലധികം പേർക്ക് തൊഴിൽ നഷ്ടമായി. തൊഴിലില്ലായ്മ 20.5 കോടിയായി ഉയർന്നു. ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ കൂടുതൽ പട്ടിണിയുള്ള രാജ്യമായി ഇന്ത്യ മാറി. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാറ്റിന്റെയും വില കയറി. തൊഴിലുറപ്പ് പദ്ധതിയിൽ പോലും 25000 കോടി വെട്ടിക്കുറച്ചു.
പട്ടിണിയായ ജനങ്ങൾക്ക് ഒരു കുടുംബത്തിന് 7500 രൂപ വീതം പ്രതിമാസം നൽകണമെന്ന ആവശ്യം ബിജെപി സർക്കാർ പരിഗണിച്ചില്ല. എന്നാൽ കോർപ്പറേറ്റുകൾക്ക് 1.45 ലക്ഷം കോടിയുടെ നികുതിയിളവാണ് നൽകിയത്. ഇന്ധന നികുതിവർദ്ധനവിലൂടെ ജനങ്ങളെ കൊള്ളചെയ്ത് 3.4 ലക്ഷം കോടി ഉണ്ടാക്കി. ദുരിതത്തിന്റെ ഈ തീമഴയ്ക്ക് കാരണം കോൺഗ്രസ്സ് തുടങ്ങിയതും ബിജെപി തുടരുന്നതുമായ ജനവിരുദ്ധ സാമ്പത്തിക നയമാണ്. വീട്ടമ്മയുടെ ശാപവാക്കിന്റെ അടിസ്ഥാനം, ജനങ്ങളെ ദ്രോഹിക്കുന്നതും കോർപ്പറേറ്റുകളെ സഹായിക്കുന്നതുമായ മോഡി സർക്കാർ നയമാണ്. എന്നാൽ, മരിക്കുകയല്ല പൊരുതുകയാണ് നമ്മുടെ മുമ്പിലുള്ള ഏക മാർഗ്ഗം.