കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തവ പീഡനം; നാപ്കിന്‍ സമരമുറയ്ക്ക് ചൂടുപിടിക്കുന്നു

  • By Gokul
Google Oneindia Malayalam News

കൊച്ചി: അടുത്തിടെ കേരളത്തിലെ ചില സ്ഥലങ്ങളിലുണ്ടായ ആര്‍ത്തവ സംബന്ധമായ പീഡനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നാപ്കിന്‍ സമരമുറ ചൂടുപിടിക്കുന്നു. കൊച്ചി കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസ്മ റബ്ബര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ സ്ത്രീ ജീവനക്കാരെ വസ്ത്രമഴിച്ച് പരിശോധിച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്.

നേരത്തെ, ആര്‍ത്തവത്തിന്റെ പേരില്‍ അയ്യപ്പന്‍മാര്‍ കയറിയ ബസ്സില്‍ നിന്നും യുവതിയെയും കുട്ടികളെയും ഇറക്കിവിട്ടതും പ്രതിഷേധത്തിന് കാരണമായി. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകളെ സമൂഹത്തില്‍ അകറ്റി നിര്‍ത്തി നിര്‍ത്തുന്നതും പീഡിപ്പിക്കുന്നതുമൊക്കെ അവസാനിപ്പിക്കേണ്ട കാലമായെന്ന് യുവ തലമുറ പ്രതിഷേധത്തിലൂടെ ഓര്‍മപ്പെടുത്തുന്നു.

ernakulam-map

ചുംബന സമരത്തിനു സമാനമായി ഫേസ്ബുക്ക് കൂട്ടായ്മ തന്നെയാണ് നാപ്കിന്‍ സമരത്തിനും ചുക്കാന്‍ പിടിക്കുന്നത്. Red Alert: You've got a napkin! എന്നപേരില്‍ ഒരു ഫേസ്ബുക്ക് പേജും ഇതിനായി ഉണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ജനങ്ങള്‍ സമരത്തിന് ഫേസ്ബുക്കില്‍ പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇനിയൊരു കമ്പനിയിലും സ്ത്രീവിരുദ്ധ നീക്കം ഉണ്ടാകാതിരിക്കാനാണ് ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രധാന ഉദ്ദേശമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

ടോയ്‌ലറ്റില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സ്വകാര്യ സ്ഥാപനത്തില്‍ സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധിച്ചത്. ആര്‍ത്തവ പ്രശ്‌നമുള്ളവരെ കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ഉദ്ദേശം. ഈ പരിശോധനയ്‌ക്കെതിരെ കമ്പനി ഉടമയ്ക്ക് നാപ്കിന്‍ അയച്ചുകൊടുത്താണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. ഒട്ടേറെ പേര്‍ ഇതിനകം തന്നെ നാപ്കിനുകള്‍ അയച്ചുകൊടുത്തുകഴിഞ്ഞതായാണ് വിവരം. വരും ദിവസങ്ങളിലും ഇത്തരം സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സ്ത്രീ സംരക്ഷകര്‍ പറയുന്നു.

English summary
Napkin' protest against Kochi strip search runs cold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X