കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ ലാപ്‌ടോപ്പുകള്‍ സ്‌ക്വാഷ് ക്വാര്‍ട്ട് കോപ്ലക്‌സില്‍ കൂട്ടിയിട്ടിരിക്കുന്നു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടകര്‍ ഏറെ വിമര്‍ശനം ഏറ്റവാങ്ങിയ ലാപ്‌ടോപ്പ് കാണാതായ സംഭവത്തിന്റെ ചുരുളഴിയുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചു കൊണ്ടുവന്ന നൂറുകണക്കിന് ലാപ്‌ടോപ്പുകള്‍ ഒടുവില്‍ കണ്ടെത്തി. സ്‌ക്വാഷ് ക്വാര്‍ട്ട് കോപ്ലക്‌സില്‍ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ് ലാപ്‌ടോപ്പുകള്‍.

ദേശീയ ഗെയിംസ് അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് ലാപ്‌ടോപ്പുകള്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കു മുന്‍പ് ദില്ലിയില്‍ നിന്നും പുറപ്പെട്ട ലാപ്‌ടോപ്പുകള്‍ എവിടെയെന്ന ചോദ്യത്തിന് അമരവിള ചെക് പോസ്റ്റില്‍ തടഞ്ഞുവച്ചിരിക്കുന്നെന്നായിരുന്നു വിശദീകരണം എന്നാല്‍ ചെക് പോസ്റ്റില്‍ നിന്നും ലാപ്‌ടോപ്പുകള്‍ എവിടെപോയെന്ന് ആരും വ്യക്തമാക്കിയിരുന്നില്ല.

thiruvanthapuram-map

500 ഓളം ലാപ്‌ടോപ്പുകളാണ് ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് അയച്ചത്. എന്നാല്‍ ദില്ലിയില്‍ വെച്ചുതന്നെ അമ്പതോളം ലാപ്‌ടോപ്പുകള്‍ കാണാതായെന്ന് പറയുന്നു. ഇവ ചെക് പോസ്റ്റില്‍ നിന്നും അപ്രത്യക്ഷമായി സ്‌ക്വാഷ് ക്വാര്‍ട്ടില്‍ കണ്ടെത്തുമ്പോള്‍ 150 എണ്ണമായി വീണ്ടും ചുരുങ്ങിയിരിക്കുകയാണ്. സംഘാടകരുടെ ഇഷ്ടക്കാരെല്ലാം ലാപ്‌ടോപ്പ് കടത്തിയെന്നാണ് വിവരം.

രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടിയായിരുന്നു ലാപ്‌ടോപ്പുകള്‍. എന്നാല്‍, കൃത്യസമയത്ത് അവയെത്താത്തതിനാല്‍ ലാപ്‌ടോപ്പുകള്‍ വാടകയ്‌ക്കെടുക്കുകയായിരുന്നു. ദേശീയ ഗെയിസ് വന്‍ ധൂര്‍ത്തും അഴിമതിയുമാക്കിത്തീര്‍ത്ത മന്ത്രിമാരും ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ ഇതിന് ഉത്തരം പറയേണ്ടിവരുമെന്ന് ഉറപ്പാണ്.

English summary
National Games; Laptops found in squash complxes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X