കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 'ഹര്‍ത്താല്‍' തന്നെ... പണിമുടക്ക് വിശേഷങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി നടത്തുന്ന ദേശീയ പണിമുടക്കില്‍ കേരളം സ്തംഭനാവസ്ഥയില്‍. പൊതു ഗതാഗത സൗകര്യങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അപൂര്‍വ്വം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്.

ഹോട്ടലുകളുള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും കാര്യമായി തുറന്നിട്ടില്ല. അപൂര്‍വ്വം സ്ഥലങ്ങളില്‍ മാത്രമാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നത്. അധ്യാപകരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച മട്ടാണ് ഉള്ളത്.

Hartal

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങി പത്ത് ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഇതിന് പ്രാദേശിക ട്രേഡ് യൂണിയനുകളുടെ പിന്തുണയും ഉണ്ട്.

കേരളത്തില്‍ സര്‍ക്കാര്‍ അനുകൂല ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കര്‍ശന നിലപാടാണ് സ്വീകരിയ്ക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി. മുന്‍കൂട്ടി അനുമതി വാങ്ങാതെ അവധിയെടുക്കുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനം തടയുകയോ കടകള്‍ അടപ്പിയ്ക്കുകയോ ചെയ്താല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

English summary
National Trade Union Strike's impact in Kerala. Hartal like situation inKerala- media reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X