കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച 'സാധനം' വാങ്ങിയവര്‍ ഭാഗ്യവാന്മാര്‍, പണിമുടക്ക് ആഘോഷിക്കാം!

  • By കിഷോര്‍
Google Oneindia Malayalam News

പണിമുടക്കായാലും ഹര്‍ത്താലായാലും ഒരു കുപ്പിയും ഒരു ചിക്കനും വാങ്ങി ആഘോഷിക്കുന്നവരാണ് മലയാളികള്‍ എന്നൊരു ചീത്തപ്പേര് നമുക്കുണ്ട്. എന്നാല്‍ സെപ്തംബര്‍ 2 ലെ പണിമുടക്കും അങ്ങനെ ആഘോഷിക്കാം എന്ന് കരുതിയിരുന്നവര്‍ക്ക് തെറ്റി. ബാറുകള്‍ പൂട്ടിപ്പോയ കേരളത്തില്‍ 'ഡ്രൈ ഡേ' ആയ ഒന്നാം തീയതിക്ക് പിറ്റേന്നാണ് പണിമുടക്ക് വന്നത് എന്നത് തന്നെ കാരണം.

ചതയമായതിനാല്‍ ആഗസ്ത് 30 ഞായറാഴ്ചയും ബിവ്‌റജ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അവധിയായിരുന്നു. ചൊവ്വാഴ്ച ഒന്നാം തീയതി. ബുധനാഴ്ച പണിമുടക്ക്. ഇതിനിടയില്‍ ആഘോഷത്തിനുള്ള സാധനം സംഘടിപ്പിക്കാന്‍ കിട്ടിയത് ഒരേയൊരു ദിവസം. തിങ്കളാഴ്ച. ബുധനാഴ്ചത്തെ പണിമുടക്കിന് തിങ്കളാഴ്ച തന്നെ സാധനം വാങ്ങി സൂക്ഷിച്ചവര്‍ ഭാഗ്യവാന്മാര്‍. അല്ലാത്തവര്‍ക്ക് പണിമുടക്കും ഡ്രൈ ഡേ.

beer

വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് സെപ്തംബര്‍ 2 ന് ദേശീയ തലത്തില്‍ പണിമുടക്ക് നടത്തുന്നത്. പത്തോളം ദേശീയ ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ബുധനാഴ്ച കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയാകുമെന്നാണ് കരുതപ്പെടുന്നത്. ഇരുചക്ര വാഹനങ്ങള്‍ പോലും നിരത്തിറക്കാതെ സഹകരിയ്ക്കണം എന്നാണ് സി ഐ ടി യു നേതാവ് കെ ചന്ദ്രന്‍ പിള്ളയുടെ അഭ്യര്‍ഥന.

English summary
Trade Unions called for a nation-wide Bandh towards NDA Governments Proposed Bills for amending labor laws.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X