മോദിയെ നേരിടാൻ പിണറായിയുടെ തന്ത്രം!!കശാപ്പ് നിയമം ഇനി വിലപ്പോകില്ല!!ചോദിക്കാനും പറയാനും ആളുണ്ട്!!

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ കശാപ്പ് നിരോധന നിയമത്തെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. രാജ്യത്തൊട്ടാകെ അറവ് ശാലകൾക്ക് കന്നുകാലികളെ വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിൽ ഏറ്റവുമധികം പ്രതിഷേധങ്ങളും അവയൊലികളും ഉണ്ടായിരിക്കുന്നത് കേരളത്തിൻ നിന്നു തന്നെയാണ്.

കേന്ദ്ര സർക്കാരി ന്റെ നിയമം നേരിടുന്നതിന് പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ് സിപിഎം. ഇറച്ചി വ്യാപാരികൾക്കു മാത്രമായി ഒരു സംഘടന ഉണ്ടാക്കിക്കൊണ്ട് നിയമത്തെ നേരിടാനാണ് സിപിഎം പദ്ധതിയിടുന്നത്.

വരുന്നു പുതിയ സംഘടന

വരുന്നു പുതിയ സംഘടന

മാംസ വ്യാപാരവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്കായി മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ എന്ന പേരിൽ സംഘടന വന്നു. സിഐടിയുവിന്റെ കീഴിലാണ് സംഘടന രൂപം കൊണ്ടിരിക്കുന്നത്. കണ്ണൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇറച്ചിക്കച്ചവടക്കാർക്കിടയിൽ ആദ്യമായിട്ടാണ് സിപിഎമ്മിന്റെ പിന്തുണയോടെ ഒരു സംഘടന ഉണ്ടായിരിക്കുന്നത്.

 പിന്തുണയുമായി ജയരാജൻ

പിന്തുണയുമായി ജയരാജൻ

സംഘടന രൂപീകരണത്തിന്റെ ഭാഗമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒരുമാസം മുമ്പ് കണ്ണൂർ ജില്ലാ ബാങ്ക് ഓ‍ഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പങ്കെടുത്തിരുന്നു. സംഘപരിവാറിന്റെ ബീഫ് വിലക്കിൽ പാർട്ടിയുടെയും ഇടതു സർക്കാരിന്റെയും പിന്തുണ ജയരാജൻ വാഗ്ദാനം ചെയ്തു.

 മെമ്പർഷിപ്പ് വിതരണം

മെമ്പർഷിപ്പ് വിതരണം

സംഘടനയുടെ ആദ്യ മെമ്പർ ഷിപ്പ് വിതരണം തിങ്കളാഴ്ച കണ്ണൂർ മുസ്ലിം ജമാ അത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്നുണ്ട്. സിഐടിയു ജില്ലാ സെക്രട്ടറി മനോഹരന്റെ നേതൃത്വത്തിലാണ് ചടങ്ങ്. ഭാരവാഹികളെയും ചടങ്ങിൽ പ്രഖ്യാപിക്കും.

അവസാനിക്കാതെ പ്രതിഷേധം

അവസാനിക്കാതെ പ്രതിഷേധം

കശാപ്പ് ശാലകൾക്ക് കന്നുകാലികളെ വിൽക്കുന്നതിൽ കേരളത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബീഫ് വിതരണം ചെയ്തിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരസ്യമായി കശാപ്പ് നടത്തിയത് വിവാദമായിരിക്കുകയാണ്.

വിവാദ ഉത്തരവ്

വിവാദ ഉത്തരവ്

മോദി സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ 27നാണ് വിവാദ ഉത്തരവും പുറത്തുവന്നത്. കശാപ്പു ശാലകൾക്ക് കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു കൊണ്ടാണ് നിയമം. കാർഷിക ആവശ്യങ്ങൾക്ക് മാത്രമെ കന്നുകാലികളെ വിൽക്കാനാകൂ എന്നും നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

 സംഘപരിവാർ അജണ്ട

സംഘപരിവാർ അജണ്ട

ദളിതരെയും ന്യൂനപക്ഷങ്ങളെയും പ്രതിരോധിക്കുന്നതിനാണ് ഇത്തരത്തിലൊരു നിയമം മോദി സർക്കാർ കൊണ്ടിവന്നിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

 കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

പിണറായി വിഎസിനെ ഒതുക്കി!! പദവി പേരിനു മാത്രം!! ശരിക്കും വിഎസിന്റെ അവസ്ഥ....!!!കൂടുതൽ വായിക്കാൻ

സെന്‍കുമാര്‍ അങ്കത്തിനുറച്ച് തന്നെ!! ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ലെന്ന്!! തുറന്ന പോരിലേക്ക്....കൂടുതൽ വായിക്കാൻ

പ്രതാപകാലത്ത് അഹങ്കരിച്ചു നടക്കുന്ന നടിമാര്‍ സൂക്ഷിച്ചോ!മുംബൈയില്‍ നിന്നുള്ള നടിയുടെ ദുരവസ്ഥ അറിയണോ?കൂടുതൽ വായിക്കാൻ

English summary
cpm forms new association for meat sellers
Please Wait while comments are loading...