കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസൊഴിഞ്ഞ് നേരമില്ലാതെ പിസി ജോര്‍ജ്, മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് പുതിയ കേസ്

Google Oneindia Malayalam News

തിരുവനന്തപുരം: പിസി ജോര്‍ജിനിത് കഷ്ടകാലമാണെന്ന് തോന്നുന്നു. ഒന്നിന് പിറകെ ഒന്നായി കേസുകള്‍ ആകെ വരികയാണ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിനാണ് ജോര്‍ജിനെതിരെ പുതിയ കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോര്‍ജിനെതിരെ ഇത് അഞ്ചാമത്തെ കേസാണ്. നേരത്തെ സോളാര്‍ പരാതിക്കാരി അടക്കം നല്‍കിയ കേസുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ട്. ഇതിനെല്ലാം ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ പുതിയ കേസില്‍ ചുമത്തിയിരിക്കുന്നത്.

നടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളിനടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളി

1

കൈരളി ന്യൂസിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എസ് ഷീജയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നേരത്തെ പീഡന പരാതിയില്‍ അറസ്റ്റ് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് തൈക്കാട് ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്ന് സംസാരിക്കവെയാണ് പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുന്നതിനിടെ പിസി ജോര്‍ജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പരാതിക്കാരിയുടെ പേര് പറയുന്നത് ശരിയാണോ എന്ന് ചോദിച്ച റിപ്പോര്‍ട്ടറോട് എന്നാ പിന്നെ നിങ്ങളുടെ പേര് പറയാം എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

ഇത് മര്യാദയല്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. മര്യാദയല്ലെങ്കില്‍ മര്യാദകേട്, തീര്‍ന്നല്ലോ എന്നായിരുന്നു മറുപടി. ജാമ്യം ലഭിച്ച് പുറത്തുവന്ന ശേഷമുള്ള ഈ പ്രതികരണത്തില്‍ പിസി ജോര്‍ജ് പിന്നീട് ക്ഷമാപണം നടത്തിയിരുന്നു. നിരപരാധിയായ എന്നെ പോലീസ് പിടിച്ച് കൊണ്ടുവന്നപ്പോഴുള്ള എന്റെ സങ്കടം പറയുമ്പോള്‍ ഒരു കൊച്ചനുജത്തിയോട് സ്‌നേഹമില്ലാതെ പെരുമാറി. ഈ കൊച്ചനുജത്തിയെ പോലെ കണ്ട പെണ്‍കുട്ടിയാണ് എനിക്കെതിരെ കേസ് കൊടുത്തതതെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇതിനിടെ പിസി ജോര്‍ജിനെതിരായ പീഡനക്കേസില്‍ ജസ്റ്റിസ് കെമാല്‍ പാഷ ഇടപെട്ടെന്ന പരാതിയുമായി സോളാര്‍ പരാതിക്കാരി രംഗത്തെത്തി. കെമാല്‍ പാഷയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് പരാതിക്കാരി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കോടതി ജീവനക്കാരെ അടക്കം സ്വാധീനിക്കാന്‍ പിസി ജോര്‍ജ് ശ്രമിച്ചു. കെമാല്‍ പാഷ ജോര്‍ജിന് ജാമ്യം കിട്ടിയതിന് ശേഷ നടത്തിയ പരാമര്‍ശങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളാണെന്നും പരാതിക്കാരി പറഞ്ഞു.

റോബിന്‍ ഫാന്‍സിന്റെ വോട്ട് ദില്‍ഷയ്ക്ക് മറിഞ്ഞു, റിയാസ് ജയിക്കണമെന്നായിരുന്നു, തുറന്ന് പറഞ്ഞ് അപര്‍ണ റോബിന്‍ ഫാന്‍സിന്റെ വോട്ട് ദില്‍ഷയ്ക്ക് മറിഞ്ഞു, റിയാസ് ജയിക്കണമെന്നായിരുന്നു, തുറന്ന് പറഞ്ഞ് അപര്‍ണ

English summary
new case against pc george on misbehaving with media person
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X