കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർപ്രൈസ് നീക്കത്തിന് സുധാകരൻ? ജില്ലകളെ നയിക്കാൻ ഈ നേതാക്കളോ?ഉടൻ ദില്ലിയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം; പുതിയ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റിരിക്കുകയാണ് കെ സുധാകരൻ.തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ചതോടെയാണ് സുധാകരൻ പാർട്ടി അമരത്തെത്തുന്നത്. ഔദ്യോഗിക പരിപാടി കഴിഞ്ഞതോടെ വൈകാതെ തന്നെ സുധാകരൻ ദില്ലിയിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കെപിസിസി, ഡിസിസി പുനസംഘടനയാണ് അടുത്ത മുഖ്യ അജണ്ട.

നിയമനങ്ങൾ എല്ലാം തന്നെ ഇനി ഗ്രൂപ്പ് അതീതമായിട്ടായിരിക്കുമെന്നാണ് തുടക്കം മുതൽ സുധാകരൻ വ്യക്തമാക്കുന്നത്. എന്നാൽ 'പുതിയ പരീക്ഷണങ്ങൾക്ക്' വഴങ്ങില്ലെന്ന നിലപാടിലാണ് എ,ഐ ഗ്രൂപ്പുകൾ.

 പാർട്ടി പ്രവർത്തകരോട്

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നമുക്ക് ശക്തമായി തിരിച്ചുവരണം.അതൊരു പ്രതിജ്ഞയാണ്.ഒരു കൈത്താങ്ങായി ഒപ്പമുണ്ടായാല്‍ ചെറിയകാലത്തെ പ്രവര്‍ത്തനം കൊണ്ട് നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു ഇന്ന് ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ ശേഷം കെ സുധാകരൻ പാർട്ടി പ്രവർത്തകരോട് പറഞ്ഞത്.

കർമത്തിന്റെ പാതയിൽ

അധികാരത്തിന്റെ പിറകെ പോകാതെ കര്‍മ്മത്തിന്റെ പാതയില്‍ പോയാല്‍ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാന്‍ സാധിക്കും.തന്റെ പ്രവര്‍ത്തനരാഹിത്യം കൊണ്ടോ കഴിവുകേടുകൊണ്ടോ പാര്‍ട്ടിക്ക് ഒരു ക്ഷീണവും സംഭവിക്കെല്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.

 സുധാകരന്റെ നീക്കം

ഗ്രൂപ്പ് അപ്രമാധിത്വം അവസാനിപ്പിക്കുമെന്ന സൂചന തന്നെയാണ് ചുമതലയേറ്റെടുത്ത പിന്നാലെയും കെ സുധാകരൻ നൽകുന്നത്.വരും ദിവസങ്ങളിൽ തന്റെ നിർദേശങ്ങൾക്ക് എഐസിസിയിൽ നിന്നും അനുവാദം വാങ്ങിയ ശേഷം ഇവിടെ രാഷ്ട്രീയ കാര്യസമിതിയിൽ അവതരിപ്പിച്ച് അംഗീകാരം തേടി മുന്നോട്ട് പോകാനായിരിക്കും സുധാകരന്റെ പദ്ധതി

 അഞ്ചംഗ സമിതി

ഡിസിസി പുനസംഘടനയാണ് വേഗത്തിൽ നടപ്പാക്കിയേക്കുക. ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹി നിയമനവും സ്ക്രീനിംഗ് കമ്മിറ്റിക്ക് വിടുന്ന കാര്യം സുധാകരൻ പരിഗണിക്കുന്നുണ്ട്.
വിപ്ലവകരമായ പല തിരുമാനങ്ങളും കോൺഗ്രസിൽ ഉണ്ടായേക്കുമെന്നാണ് വിവരം.

ശക്തരായ നേതാക്കൾ


ഡിസിസി അധ്യക്ഷൻമാരുടെ കാര്യത്തിലും ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കില്ലെന്ന് സുധാകരനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. സിപിഎമ്മിനോട് കടപിടിക്കാൻ പോന്ന ശക്തരായ നേതാക്കളെയാകും ജില്ലാ തലത്തിലേക്ക് പരിഗണിക്കുക.യുവാക്കളോ വനിതകളോ മുതിർന്ന നേതാക്കളെ എന്നത് വിഷയമാകില്ല. പ്രവർത്തന മികവ് മാത്രമായിരിക്കും മാനദണ്ഡം എന്നും'കെ എസ് ബ്രിഗേഡ്' സൂചിപ്പിക്കുന്നു.

ഇരട്ട പദവി വിഷയമാകില്ല

സർക്കാരിനെ എതിർത്തും പാർട്ടിയെ ഉയർത്തി പിടിച്ചും മികച്ച രീതിയിൽ മാധ്യമങ്ങളിൽ പ്രതികരിക്കാൻ കഴിയുന്ന ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്ന നേതാക്കൾക്കും മുൻഗണന നൽകും. മാത്രമല്ല ഇരട്ട പദവി എന്നത് വിഷയമാകില്ലെന്നതും നേതാക്കൾ സൂചിപ്പിക്കുന്നുണ്ട്.

ചർച്ച ചെയ്യപ്പെടുന്നത്

അങ്ങനെയെങ്കിൽ എംഎൽഎമാരും എംഎപിമാരും ഉൾപ്പെടെയുള്ളവർ ഡിസിസി അധ്യക്ഷൻമാരായി എത്തിയേക്കും. എംഎൽഎമാരായ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ സി ആർ മഹേഷ്, ഹൈബി ഈഡൻ എംപി, മുൻ എംഎൽഎമാരായ വിടി ബൽറാം, കെഎസ് ശബരീനാഥൻ എന്നിവരുടെ പേരുകളെല്ലാം ചർച്ച ചെയ്യപ്പെടുന്നുണ്ട്.

വനിതാ അധ്യക്ഷമാരും

ഒപ്പം മൂന്ന് ജില്ലകളിലേക്ക് വനിതാ അധ്യക്ഷമാരേയും പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ട്. സിപിഎമ്മിനുൾപ്പെടെ ജില്ലാ തലത്തിൽ വനിതാ സെക്രട്ടറിമാർ ഇല്ലെന്നിരിക്കെ ജില്ലകളിലേക്ക് വനിതകൾ എത്തുന്നത് വലിയ രീതിയിൽ സ്വീകരിക്കപ്പെടുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്.

ജില്ലാ കമ്മിറ്റി പിടിക്കാൻ

അതേസമയം പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങിയതോടെ ഗ്രൂപ്പ് നേതാക്കൾ ജില്ലാ കമ്മിറ്റികൾ പിടിക്കാനുള്ള കരുനീക്കങ്ങൾ അണിയറയിൽ ആരംഭിച്ച് കഴിഞ്ഞു. നിലവിൽ എ,ഐ ഗ്രൂപ്പുകൾക്ക് പുറമെ സുധാകരൻ, വിഡി സതീശൻ, കെസി വേണുഗോപാൽ ബ്രിഗേഡുകൾ കോൺഗ്രസിൽ ഉണ്ട്.

തങ്ങളുടെ പക്ഷത്ത് അണി നിരത്താൻ

ജില്ലാ അടിസ്ഥാനത്തിലും പ്രാദേശിക അടിസ്ഥാനത്തിലും കൂടുതൽ നേതാക്കളെ തങ്ങളുടെ പക്ഷത്ത് എത്തിച്ച് പിന്തുണ കൂട്ടാനാണ് ഗ്രൂപ്പുകളും 'ഗ്രൂപ്പ് അതീത' പുതിയ ഗ്രൂപ്പുകളും നടത്തുന്നത്. എന്തായാലും കാലുവാരൽ ഭീഷണി മുന്നിൽ കണ്ട് കെഎസ് ബ്രിഗേഡ് വലുതാക്കാനുള്ള ശ്രമങ്ങൾ സുധാകരനും ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Recommended Video

cmsvideo
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ
കൊഴിഞ്ഞ് പോക്ക്


ഇതിനോടകം തന്നെ എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കൾ സുധാകര പക്ഷത്ത് അണി നിരന്ന് കഴിഞ്ഞു. സുധാകരന്റെ വരവോടെ ഗ്രൂപ്പുകൾ ഇനി അപ്രസക്തമാകുന്ന വിലയിരുത്തലിൽ കൂടുതൽ പേർ ഇരു ഗ്രൂപ്പുകളിൽ നിന്നും സുധാകര പക്ഷത്തേക്ക് എത്തുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.

English summary
New DCC president and KPCC leaders may be appointed soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X