ഡ്രൈവിങ് ടെസ്റ്റ്...അത്ര കടുപ്പമാവില്ല!! അവര്‍ കനിഞ്ഞു, പഴയ ടെസ്റ്റ് അവസാനിക്കുന്നു!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കുന്ന പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. കടുത്ത പരിഷ്‌കാരങ്ങളോടയാണ് നേരത്തേ പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നത്. ഈ ടെസ്റ്റില്‍ വിജയസാധ്യത വളരെ കുറവുമായിരുന്നു. പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മെയ് 22 മുതല്‍ ആരംഭിക്കും.

ചെറുകിട കാര്‍ വാങ്ങുന്നവര്‍ക്ക് പണി കിട്ടും!! ജൂലൈ മുതല്‍ എല്ലാം മാറും...

ഗോവയില്‍ പാലം തകര്‍ന്ന് കാണാതായവരെ മുതലകള്‍ പിടിച്ചതായി സംശയം

കടുത്ത പരീക്ഷണം വേണ്ട

പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റില്‍ കടുത്ത പരീക്ഷണങ്ങള്‍ വേണ്ടെന്നു മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഇനിയുള്ള ടെസ്റ്റുകളില്‍ നിന്നും അവ ഒഴിവാക്കിയതായും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഇവ തല്‍ക്കാലമില്ല

പുതിയ പരിഷ്‌കാരങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു വിഭാഗങ്ങളാണ് ഒഴിവാക്കിയത്. ഒന്ന് ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിര്‍ത്തി വാഹനം പിറകിലേക്ക് നീങ്ങാതെ മുന്നോട്ട് എടുക്കുക), ആങ്കുലവര്‍ റിവേഴ്‌സ് പാര്‍ക്കിങ് (പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക) എന്നിവയാണ് വേണ്ടെന്നുവച്ചത്.

എതിര്‍ത്തിരുന്നു

സിഐടിയുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ പുതിയ രീതിയിലുള്ള ഡ്രൈങ് ടെസ്റ്റിനെ എതിര്‍ത്തിരുന്നു. സമീപകാലത്തായി വാഹനാപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നു ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.

പലര്‍ക്കുമറിയില്ല

നിലവിലെ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് വേണ്ടത്ര മികച്ചതല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ലൈസന്‍സ് നേടിയ പലര്‍ക്കും നന്നായി വാഹനമോടിക്കാന്‍ അറിയില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു.

കോടതിയെ സമീപിച്ചു

പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റിനെക്കുറിച്ച് തീരുമാനിച്ചപ്പോള്‍ തന്നെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവര്‍ ഈ രീതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. പക്ഷെ കോടതിയില്‍ നിന്നു തിരിച്ചടിയാണ് അവര്‍ക്കു നേരിട്ടത്.

എച്ച് ടെസ്റ്റ്

ഡ്രൈവിങ് ടെസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയപ്പെടുന്ന എച്ച് ടെസ്റ്റ് തുടരുക തന്നെ ചെയ്യും. പക്ഷെ ചെറിയൊരു മാറ്റമുണ്ടാവുമെന്നു മാത്രം. നേരത്തേ ടെസ്റ്റ് നടക്കുന്ന യാര്‍ഡുകളില്‍ എച്ച് ആകൃതിയില്‍ കമ്പികള്‍ സ്ഥാപിച്ചിരുന്നു. ഇനി അതുണ്ടാവില്ല. പകരം വാഹനത്തിന്റെ വശങ്ങളിലുള്ള കണ്ണാടിയില്‍ മാത്രം നോക്കി എച്ച് എടുക്കണം. ട്രാക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് സഹായകരമാവുന്ന രീതിയില്‍ കുറ്റികള്‍, റിബണ്‍ എന്നിവ ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

40 പേര്‍ക്കു മാത്രം

പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ദിവസം പരമാവധി 40 പേര്‍ക്കു മാത്രമേ പരീക്ഷയുണ്ടാവുകയുള്ളൂ.

English summary
New model driving license test to start from moday.
Please Wait while comments are loading...