ട്രാഫിക്ക് പോലീസിന് വെയിലേല്‍ക്കേണ്ട; അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം, യൂണിഫോം മാറും?

  • By: Akshay
Subscribe to Oneindia Malayalam

കണ്ണൂര്‍: വെയിലേറ്റ് വാടാതെ ട്രാഫിക് പോലീസിനെ സംരക്ഷിക്കാന്‍ പുതിയ യൂണിഫോം തയ്യാര്‍. വെയിലിലും മഴയിലും നില്‍ക്കേണ്ടി വരുന്ന ട്രാഫിക്‌ പോലീസിന്റെ സംരക്ഷണത്തിനായി കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയാണ് പുതിയ യൂണിഫോം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

പൂര്‍ണമായും കോട്ടണില്‍ തീര്‍ത്ത വസ്ത്രം നല്ല വായുസഞ്ചാരമുള്ളതാണ്. മണിക്കൂറുകളോളം വെയിലത്ത് ജോലിചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കും എന്നതാണ് പുതിയ യുണിഫോമിന്റെ ഗുണം. കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍െഎഎഫ്ടി) അവസാനവര്‍ഷ വിദ്യാര്‍ഥിനിയും എറണാകുളം സ്വദേശിനിയുമായ സക്കീന നൗറിയാണ് ഷര്‍ട്ടും പാന്റുമടങ്ങുന്ന വസ്ത്രം രൂപ കല്‍പ്പന ചെയ്തത്.

 അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ

അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ

സവിശേഷതകള്‍ ട്രാഫിക് പോലീസ് അധികൃതരെ ബോധ്യപ്പെടുത്തിയ സക്കീന ഇതിന് അംഗീകാരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ്.

 കാക്കിക്ക് പുറമെ നാല് നിറങ്ങള്‍

കാക്കിക്ക് പുറമെ നാല് നിറങ്ങള്‍

കാക്കിക്കുപുറമെ നാല് നിറങ്ങളിലും സക്കീന വസ്ത്രം രൂപകല്‍പന ചെയ്തിട്ടുണ്ട്.

 യൂണിഫോം രൂപ കല്‍പ്പന ചെയ്തത് വിശദമായ സര്‍വ്വെയ്ക്ക് ശേഷം

യൂണിഫോം രൂപ കല്‍പ്പന ചെയ്തത് വിശദമായ സര്‍വ്വെയ്ക്ക് ശേഷം

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് സര്‍വേ എടുത്തശേഷമാണ് ഡിസൈന്‍ തുടങ്ങിയതെന്ന് സക്കീന പറഞ്ഞു.

 നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്കും ഉപയോഗിക്കാം

നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്കും ഉപയോഗിക്കാം

ട്രാഫിക് പോലീസിനുപുറമെ നിര്‍മാണമേഖലയിലുള്ളവര്‍ക്കും വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്കും സക്കീന രൂപ കല്‍പ്പന ചെയ്ത വസ്ത്രം അനുയോജ്യമാണ്.

 വസ്ത്രങ്ങളില്‍ എല്ലാ സജീകരണങ്ങളും

വസ്ത്രങ്ങളില്‍ എല്ലാ സജീകരണങ്ങളും

ട്രാഫിക് ഹാന്‍ഡ് സിഗ്‌നല്‍, കുട, ടോര്‍ച്ച്, കുടിവെള്ളക്കുപ്പി എന്നിവ സൂക്ഷിക്കാനുള്ള അറകളും കൊളുത്തുകളും വസ്ത്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മാവോയിസ്റ്റുകളുടെ ലക്ഷ്യം പിണറായി വിജയന്‍; മാവോയിസ്റ്റ് വേട്ട ശക്തമാക്കിയത് പിണറായി, പകരം വീട്ടും!!കൂടുതല്‍ വായിക്കാം

ദുർബലരായ അച്ചായന്മാരെ കാഴ്ചക്കാരാക്കി പ്രകാശ് രാജിന്റെ ഹീറോയിക് പെർഫോമൻസ്.. ശൈലന്റെ അച്ചായൻസ് റിവ്യൂ...കൂടുതല്‍ വായിക്കാം

English summary
New uniform in Traffic police
Please Wait while comments are loading...