കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പറ്റി ഒരക്ഷരം മിണ്ടരുത്, വെള്ളാപ്പള്ളിയോട് മകന്‍; സഖ്യം പൊളിയും ?

  • By Vishnu
Google Oneindia Malayalam News

ആലപ്പുഴ: ബിജെപി-ബിജിജെഎസ് സഖ്യത്തിലെ വിള്ളലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലുടക്കുന്നു. ബിജെപിയ്ക്കും ബിഡിജെഎസ്സിനും ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വന്നതോടെ തുഷാര്‍ അച്ഛനെതിരെ രൂക്ഷമായി പ്രതികരിച്ചു.

ബിജെപിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമാണ് ഉണ്ടാക്കിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ബിഡിജെഎസ് ഗൗരവമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളിയെ തുഷാര്‍ തുറന്നെതിര്‍ത്തു. ബിജെപിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമല്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. പാര്‍ട്ടിക്കാര്യത്തില്‍ വെള്ളാപ്പള്ളി ഇടപെടേണ്ടെന്ന ധ്വനിയും തുഷാറിന്റെ വാക്കുകളിലുണ്ടായിരുന്നു.

vellapally-thushar

ബിഡിജെഎസ്സിന് വേണ്ടി ബിജെപി സംസ്ഥാന നേതൃത്വം ഇടപ്പെട്ടില്ല. അതില്‍ ബിജെപിയ്ക്കുള്ളില്‍ തന്നെ അതൃപ്തരുണ്ട്. ഈ നിലയില്‍ തുടരനാകില്ലെന്നുമായിരുന്നു ലയില്‍ എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിന് മുമ്പായി വെള്ളാപ്പള്ളിയുടെ പ്രതികരണം.

സഖ്യരൂപീകരണ കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി കേന്ദ്രനേതൃത്വം അവഗണിച്ചതില്‍ കടുത്ത അസംതൃപ്തിയിലാണ് ബിഡിജെഎസ് നേതാക്കളും പ്രവര്‍ത്തകരും. ബിജെപി വാക്ക് തെറ്റിച്ചെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിക്കുന്നതും അതുകൊണ്ടാണ്.

തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റ് നല്‍കാമെന്ന് കേന്ദ്ര നേതൃത്വവുമായി എസ്എന്‍ഡിപി രഹസ്യ ധാരണയുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ രാജ്യസഭാംഗത്വവും കേന്ദ്ര ബോര്‍ഡുകളില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളും നല്‍കാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതെല്ലാം വെറും വാക്കായെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം.

ബിഡിജെഎസും ബിജെപിയും തമ്മിലുടലെടുത്ത പ്രശ്‌നം പരിഹരിക്കാനായി രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയ കൗണ്‍സിലിന് ശേഷം ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

അനുകൂല നിലപാടുണ്ടെയില്ലെങ്കില്‍ ബിഡിജെഎസ് ബിജെപി ബന്ധം തകരുമെന്നുറപ്പാണ്. എന്നാല്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള ഉടക്കില്‍ ബിഡിജെഎസ് നേതാക്കളും അതൃപ്തരാണെന്നാണ് വിവരം.

Read Also: പട്ടാപ്പകല്‍ പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി; ഒരു പകല്‍ മുഴുവന്‍ പീഡനം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
No differences with BJP, says Thushar Vellappally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X