ഈശ്വര പ്രാർത്ഥനയില്ല, പകരം മൗനപ്രാർത്ഥന!കോൺഗ്രസ് പരിപാടിയിൽ അനിഷ്ടം പ്രകടിപ്പിച്ച് സുഗതകുമാരി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോൺഗ്രസ് പരിപാടിയിൽ ഈശ്വര പ്രാർത്ഥന ചൊല്ലാത്തതിൽ അനിഷ്ടം പ്രകടിപ്പിച്ച് കവിയത്രി സുഗതകുമാരി. ഇടതു സർക്കാരിന്റെ മദ്യനയത്തിനെതിരായി കെപിസിസി സംഘടിപ്പിച്ച ജനസദസ്സിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.

തിരുവനന്തപുരം എംജി കോളേജിൽ എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി, സംഘർഷം;ഗ്രനേഡ് പ്രയോഗിച്ചു

വയനാട്ടിൽ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഒളിവിൽപോയി;ആ ക്രൂരനായ വൈദികൻ ഒടുവിൽ പിടിയിൽ

രണ്ട് മിനിറ്റ് മൗനപ്രാർത്ഥനയോടെയാണ് കോൺഗ്രസിന്റെ ജനസദസ്സ് പരിപാടി ആരംഭിച്ചത്. തുടർന്നാണ് ഈശ്വര പ്രാർത്ഥന ചൊല്ലാത്തതിലെ അനിഷ്ടം സുഗതകുമാരി തുറന്നുപറഞ്ഞത്. കോൺഗ്രസ് എന്നുമുതലാണ് മൗനപ്രാർത്ഥന ആരംഭിച്ചതെന്നും കോൺഗ്രസിന് നാലുവരി ഈശ്വര പ്രാർത്ഥനയില്ലേയെന്നും സുഗതകുമാരി ചോദിച്ചു.

sugathakumari

വന്ദേമാതരത്തിന്റെ നാലുവരിയെങ്കിലും കോൺഗ്രസിന് ഈശ്വര പ്രാർത്ഥനയായി ചൊല്ലാമല്ലോയെന്നും സുഗതകുമാരി പ്രസംഗത്തിനിടെ പറഞ്ഞു. മദ്യനയത്തിനെതിരെ നടത്തുന്ന സമരത്തിൽ തന്റെ മനസ് മടുത്തുവെന്നും, എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സുഗതകുമാരി പറഞ്ഞു.

തക്കാളിപ്പെട്ടിക്ക് ഗോദ്റേജ് പൂട്ടിട്ട് കച്ചവടക്കാർ! തക്കാളി വില കുതിച്ചുയരുന്നു, തൊട്ടാൽ കൈ പൊള്ളും

ദിലീപിന് കൊതുകുതിരി വാങ്ങാൻ പോലും പണമില്ല!ഒടുവിൽ 200 രൂപയുടെ മണിയോർഡർ,അയച്ചത് ഏറ്റവും പ്രിയപ്പെട്ട..

യുഡിഎഫിന്റെ മദ്യനയം തിരുത്തി പുതിയ മദ്യനയം നടപ്പിലാക്കിയതിലൂടെ കേരളത്തിലെ സ്ത്രീകളോട് കടുത്ത ദ്രോഹമാണ് ഇടത് സർക്കാർ ചെയ്തതെന്നും സുഗതകുമാരി വ്യക്തമാക്കി. എൽഡിഎഫിന്റെ മദ്യനയം അഴിമതിയുടെ ദുർഗന്ധം വമിക്കുന്നതാണെന്നാണ് കെപിസിപി പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞത്. പുതിയ മദ്യനയത്തിലൂടെ എകെജി സെന്ററിൽ ലഭിച്ചത് രാഷ്ട്രീയ വരുമാനമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

English summary
no prayer before inauguration,sugathakumari criticized congress.
Please Wait while comments are loading...