എൻഎസ് മാധവൻ ദിലീപ് വിഷയത്തിൽ...അടൂരിനും സക്കറിയയ്ക്കും ചുട്ടമറുപടി!!എല്ലാം പ്രതിയെ സഹായിക്കാൻ!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: എഴുത്തുകാരൻ സക്കറിയയ്ക്കും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചുട്ട മറുപടി നൽകി എൻഎസ് മാധവൻ. ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ അസ്വാഭാവികതയുണ്ട്. ഇപ്പോള്‍ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറച്ചുവെയ്ക്കാനുനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എന്‍എസ് മാധവന്‍ ചൂണ്ടിക്കാട്ടി.

ദിലീപിന്റെ കേസിലെ ജനപ്രതികരണം ഐസ്‌ക്രീം, സോളാര്‍ കേസുകളിലേതിന് സമാനമാണെന്ന് എഴുത്തുകാരന്‍ എൻഎസ് മാധവൻ പറഞ്ഞു. ഐസ്‌ക്രീം, സോളാര്‍ തുടങ്ങി വമ്പന്മാര്‍ സംശയിക്കപ്പെട്ട കേസുകളില്‍ കണ്ട ജനരോഷവും പരദു:ഖഹര്‍ഷവും മാത്രമേ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ. അസ്വാഭാവികമായിട്ടുള്ളത് കഴിഞ്ഞ 2 ദിവസമായി ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന സോഷ്യല്‍ മീഡിയയിലും പുറത്തും നടക്കുന്ന ശക്തമായ പ്രചരണമാണെന്ന് അദ്ദേഹം ട്വറ്ററിലൂടെയാണ് വ്യക്തമാക്കിയത്.

NS Madhavan

ആര്‍ക്കാണിത് അറിയാത്തത്? ഇപ്പോള്‍ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാക്കുകയേയുള്ളൂ. എന്നും അദ്ദേഹം പറഞ്ഞു. തെളിവെടുപ്പ് നടക്കുന്നതേയുള്ളു. കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണ്. പക്ഷേ ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതും അത് വിശ്വസിക്കുന്ന ജനങ്ങൾ പ്രതികരിക്കുന്നതും.

ഇത് സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് പറയാതെ വയ്യ. പൗരന്മാരായ നമ്മെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരവുമാണ്. കാരണം ആരുടെ മേലും ഇത്തരമൊരു മുന്‍വിധി അടിച്ചേല്‍പിക്കപ്പെട്ടേക്കാം. കുറ്റം ആരോപിക്കപ്പെട്ടവനില്‍ നിന്ന് നിഷ്‌കളങ്കതയുടെ സാദ്ധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗുരുതരമായ മുഷ്യാവകാശ ലംഘനമാണ് എന്നാണ് സക്കറിയ പ്രതികരിച്ചത്.

English summary
NS Madhavan against pro Dileep campaign
Please Wait while comments are loading...