ഇങ്ങനെയുണ്ടോ ധൂര്‍ത്ത്, കെടിഡിസിയില്‍ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം

  • Written By: Vaisakhan
Subscribe to Oneindia Malayalam

കൊച്ചി: കെടിഡിസിയിലെ നഷ്ടം ഈ അടുത്ത കാലത്തൊന്നും ഇല്ലാതാവുമെന്ന് കരുതേണ്ട. കാരണം വേറൊന്നുമല്ല, ഉദ്യോഗസ്ഥരുടെ ധൂര്‍ത്ത് അത്രയ്ക്കധികമാണ്. തേക്കടി തടാകത്തില്‍ ഓടിത്തുടങ്ങിയ ബോട്ടിന്റെ ഉദ്ഘാടനം ഒരുമാസം കഴിഞ്ഞ് നടത്തിയതാണ് കെടിഡിസിയെ ഇപ്പോള്‍ വിവാദത്തില്‍ ചാടിച്ചിരിക്കുന്നത്.

അതോടൊപ്പം തേക്കടിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന ആള്‍ദൈവത്തെ സന്ദര്‍ശിക്കാന്‍ പോകുന്നത് വരെ ടൂറിസം കോര്‍പ്പറേഷന്‍ വാഹനത്തിലാണ്. ഇതിന്റ ചെലവുകള്‍ സര്‍ക്കാരില്‍ നിന്ന് ഈടാക്കുന്നുമുണ്ട്. ഇതിനൊന്നും കൃത്യമായ കണക്കുകളോ കാര്യങ്ങളോ ഇല്ല എന്നതാണ് വാസ്തവം.

ഹോട്ടലുകളുടെ മറവിലും ധൂര്‍ത്ത്

ഹോട്ടലുകളുടെ മറവിലും ധൂര്‍ത്ത്

തേക്കടിയില്‍ മൂന്നു ഹോട്ടലുകളാണ് കെടിഡിസിക്കുള്ളത്. ഇവയില്‍ നിന്നാണ് സര്‍ക്കാര്‍ ഏറ്റവുമധികം വരുമാനുണ്ടാക്കുന്നത്. ഈ മൂന്നു ഹോട്ടലുകളില്‍ ഒന്നില്‍ മാത്രമേ ഇപ്പോള്‍ മാനേജരുള്ളൂ. മറ്റുള്ളവയില്‍ ഈ തസ്തിക ഒഴിച്ചിട്ടിരിക്കുകയാണ്. ഈ സൗകര്യം മുതലെടുത്താണ് സര്‍ക്കാരിന് അധികബാധ്യത വരുത്തുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ആള്‍ദൈവത്തെ കാണാനും ഔദ്യോഗിക വാഹനം

ആള്‍ദൈവത്തെ കാണാനും ഔദ്യോഗിക വാഹനം

ചെങ്കരയിലുള്ള ആള്‍ദൈവത്തിന്റെ വലിയ ഭക്തനാണ് ഇവിടെയുള്ള ഉന്നത ഉദ്യോഗസ്ഥന്‍. സ്ഥിരമായി ആള്‍ദൈവത്തെ കാണാന്‍ ഇയാള്‍ പോവുന്നത് ഔദ്യോഗിക വാഹനത്തിലാണ്. ഉദ്യോഗസ്ഥ വൃത്തങ്ങളില്‍ തന്നെ ഇതിനെതിരേ രോഷമുയര്‍ന്നിട്ടുണ്ട്. മാനേജിങ് ഡയറക്ടര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

ഉദ്ഘാടന ചടങ്ങും വിവാദത്തില്‍

ഉദ്ഘാടന ചടങ്ങും വിവാദത്തില്‍

ഡിസംബര്‍ പത്തുമുതല്‍ ഓടിത്തുടങ്ങിയ ബോട്ടിന്റെ ഉദ്ഘാടനം ഒരുമാസം കഴിഞ്ഞ് നടത്തിയത് വന്‍ വിവാദമായിരുന്നു. മന്ത്രി എം എം മണിയും ഇഎസ് ബിജിമോളും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 120 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടിലാണ് ഇവിടെ ജലയാത്ര നടക്കുന്നത്. എന്നാല്‍ ഇവയൊന്നും ചട്ടം പാലിച്ചല്ല നടക്കുന്നതെന്നാണ് സൂചന. വിവാദമായിട്ടും ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉദ്ഘാടന ചടങ്ങിന് വമ്പന്‍ തുകയാണ് കെടിഡിസി മുടക്കിയത്.

അഴിമതി ആരോപണവും

അഴിമതി ആരോപണവും

തേക്കടിയിലെ ഹോട്ടലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പല തസ്തികകളിലും ഇരിക്കുന്നത് അഴിമതിക്കാരാണെന്നാ് വിമര്‍ശനം. ചെലവിന്റെയും വരവിന്റെയും കാര്യത്തില്‍ കെടിഡിസിക്ക് കൃത്യമായ ധാരണയില്ലെന്ന് ആരോപണമുണ്ട്. പല അഴിമതികളും മറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബോട്ടിന്റെ ഉദ്ഘാടനം ആഘോഷമാക്കി നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ അടക്കം പറയുന്നുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
officers involved in corruption in ktdc

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്