കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയില്‍ മണിയോട് മിണ്ടാതെ ഉരിയാടാതെ പ്രതിപക്ഷം!! ചോദ്യം ചോദിക്കില്ല!!പ്രതിഷേധമത്രേ!!

മണിക്കെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചു. മണിയെ സഭയില്‍ ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈക്കെതിരായ മന്ത്രി എം എം മണിയുടെ അശ്ലീല പരാമര്‍ശത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. രണ്ടാം ദിവസവും മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. മണിക്കെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചു. മണിയെ സഭയില്‍ ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം.

നിയമസഭയുടെ ആദ്യദിനമായ ചൊവ്വാഴ്ചയും സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചോദ്യോത്തരവേള നിര്‍ത്തി വച്ച് മണി വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ബഹളത്തെ തുടര്‍ന്ന് സഭ പിരിയുകയായിരുന്നു.

സംഭവത്തില്‍ മണി നല്‍കിയ വിശദീകരണവും മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി എത്തിയതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.

 ചോദ്യം ചോദിക്കില്ല

ചോദ്യം ചോദിക്കില്ല

നിയമസഭയില്‍ രണ്ടാം ദിവസവും മണിക്കെതിരായ പ്രതിഷേധം തുടരുകയാണ്. മണിയെ ബഹിഷ്‌കരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. സഭാ സമ്മേളനത്തില്‍ മണിയോട് ചോദ്യം ചോദിക്കാതെ മണിയെ ബഹിഷ്‌കരിക്കുകയാണ്. പാര്‍ലമെന്ററി യോഗത്തിലെ തീരുമാനമനുസരിച്ചാണ് മണിയെ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

 മുദ്രാവക്യം വിളി

മുദ്രാവക്യം വിളി

മണിയെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. മണി രാജിവച്ചില്ലെങ്കില്‍ മണിയോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നാണ് പ്രതിപക്ഷം പറയുന്നത്. മണിയെ നീക്കാതെ മന്ത്രി സഭ സമ്മേളനത്തോട് സഹകരിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. സഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ മണിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

തൃപ്തരാകാതെ പ്രതിപക്ഷം

തൃപ്തരാകാതെ പ്രതിപക്ഷം

ചൊവ്വാഴ്ച നിയമസഭയില്‍ വിവാദ പ്രസംഗത്തില്‍ മണി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തെ തൃപ്തരാക്കാന്‍ കഴിഞ്ഞിട്ടില്ല. മണിയുടെ രാജിയില്‍ കുറഞ്ഞ്് മറ്റൊന്നും വേണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.

 മാധ്യമങ്ങള്‍ക്ക് വൈരാഗ്യം

മാധ്യമങ്ങള്‍ക്ക് വൈരാഗ്യം

താനൊരു ഗ്രാമീണനാണെന്നും തന്റേത് ഗ്രാമീണ പരാമര്‍ശമാണെന്നുമാണ് മണി വിശദീകരിച്ചത്. ചില മാധ്യമങ്ങള്‍ തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്നും ചിലര്‍ക്ക് തന്നോട് വൈരാഗ്യമുണ്ടെന്നും മണി പറഞ്ഞു. തന്റെ പ്രസംഗത്തില്‍ സ്ത്രീ എന്ന വാക്ക് ഇല്ലെന്നും പിന്നെങ്ങനെ സ്ത്രീ വിരുദ്ധമാകുമെന്നും മണി ചോദിച്ചിരുന്നു.

 മണിക്ക് പിന്തുണ

മണിക്ക് പിന്തുണ

അതേസമയം തുടക്ക ത്തില്‍ മണിയെ തള്ളിപ്പറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച നിയമസഭയില്‍ മണിയെ പിന്തുണച്ച് രംഗത്തെത്തി. മണിയുടേത് നാടന്‍ പ്രയോഗം എന്നാണ് പിണറായി പറഞ്ഞത്. എതിരാളികള്‍ പര്‍വതീകരിച്ച് രാഷ്ട്രീയ വിവാദമാക്കുകയാണെന്നും പിണറായി പറഞ്ഞു.

English summary
opposition protest in legislative assembly on second day boycott mm mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X