മാണിയെ അങ്ങോട്ട് പോയി വിളിക്കില്ല; എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് വരാമെന്ന് പിപി തങ്കച്ചന്‍

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെഎം മാണിക്ക് യുഡിഎഫിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. എന്നാല്‍ ആരും അങ്ങോട്ട് പോയി ക്ഷണിക്കില്ല. അതേസമയം യുഡിഎഫ് വിട്ട് ആരും പുറത്ത് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചേരി ബേബി വധം; എംഎം മണിക്ക് ആശ്വസിക്കാം, തൊടുപുഴ കോടതി നടപടിക്ക് സ്റ്റേ!

പിജെ ജോസഫിന് എല്ലാം മനസിലായി; കേരള കോണ്‍ഗ്രസില്‍ സമവായം, കോട്ടയത്ത് നടന്നത്....

കൊച്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാണിക്കെതിരെ വീണ്ടും വിവാദങ്ങള്‍ ഉടലെടുത്തത്.

KM Mani

അതേസമയം ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായ മാണിക്കെതിരെ തെളിവുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. ഫോണ്‍ സംഭാഷണങ്ങളിലെ വാസ്തവം അറിയാന്‍ ഫോറന്‍സിക് പരിശോധന നടന്നുവരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കാന്‍ കെഎം മാണി നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.

English summary
PP Thankachan welcomes KM Mani to UDF
Please Wait while comments are loading...