ഉപ്പ് തിന്നവൻ വെള്ളം കുടിക്കും; എല്ലാം മഹാനടൻമാരുടെ മൗനാനുവാദത്തോടെയെന്ന് പന്ന്യൻ!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ പ്രതികരിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നതിന്റെ തെളിവാണിതെന്ന് പന്ന്യൻ രവീന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ദിലീപ് എന്ന ജനപ്രിയ മഹാനടൻ ഇത്രയും ക്രൂരമായി പൈശാചികമായി ഒരു യുവ നടിയെ പീഡിപ്പിക്കുന്നതിന് ക്വട്ടേഷൻ കൊടുക്കുവാൻ തയ്യാറാവുമെന്ന് ആരും ധരിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഇപ്പോൾ മുഖം മൂടി അഴിഞ്ഞ് വീണിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നടന്മാ‍മാരുടെ സംഘടനയായ അമ്മയുടെ പൂർണ്ണ പിൻബലത്തിൽ നിറഞ്ഞാടിയ അഹങ്കരമാണ് കാണാൻ കഴിഞ്ഞത്. മഹാനടൻമാരുടെ മൗനാനുവാദവും ആൾബലമുള്ള ജനപ്രതിധികളുടെ ആക്രോശവും ആർക്ക് വേണ്ടിയാണെന്ന് ഇപ്പോൾ മനസിലായെന്നും അദ്ദേഹം പറഞ്ഞു. വേട്ടക്കാരുടെ കൂടെ നിന്ന ബഹുമാന്യനായ അമ്മയുടെ പ്രസിഡന്റ് ഈ സന്ദർഭത്തിലെങ്കിലും തെറ്റ് ഏറ്റ് പറഞ്ഞ് സ്ഥാനം ഒഴിഞ്ഞ് സംഘടന പിരിച്ചു വിടാൻ തയ്യാറാവണമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Pannian Ravindran

ഇത് അമ്മയല്ല കുറ്റവാളികളെ സംരക്ഷിക്കുന്ന സംഘമായി മാറി. സഹോദരിമാരെ ജീവിതം നരകതുല്യമാക്കുന്ന കാപാലികരുടെ സംരക്ഷണ കൂട്ടായ്മയായി മാറിയെന്നും അദ്ദേഹം താര സംഘടനയെ കുറ്റപ്പെടുത്തി. ഇത്രയും ക്രൂരമായ പീഡനം സഹിച്ചും മനസ്സാന്നിദ്ധ്യത്തോടെ പോരാടിയ യുവ നടിക്ക്, നമ്മുടെയെല്ലാം സഹോദരിക്ക് കേരളത്തിന്റെ പൂർണ പിന്തുണ ഉറപ്പാണ് എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Pannian Ravindran's facebook post about Dillep's arrest
Please Wait while comments are loading...