അക്രമത്തിലൂടെ ഭയപ്പെടുത്താമെന്ന് സിപിഎം കരുതേണ്ട: പാറക്കല്‍ അബ്ദുല്ല എംഎല്‍എ

  • Posted By:
Subscribe to Oneindia Malayalam

വടകര : അക്രമത്തിലൂടെ രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താമെന്ന് സിപിഎം കരുതേണ്ടെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ.പറഞ്ഞു.മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വടകര ജില്ലാ ആസ്പത്രിക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

നാട്ടിലെ സമാധാനം തകരരുതെന്ന് കരുതി ക്ഷമപാലിക്കുന്നതിനെ മുതലെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. വടകര താലൂക്കില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എമ്മുകാര്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ അഴിച്ചു വിടുകയാണ്. പാര്‍ട്ടിയിലെ ക്രിമിനലുകളെ സി.പി.എം നിലക്കു നിര്‍ത്തണമെന്നും പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

parakkalvatakara

വി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ ഐ മൂസ്സ, മഠത്തില്‍ ശ്രീധരന്‍, പി അമ്മത് മാസ്റ്റര്‍, നൊച്ചാട് കുഞ്ഞബ്ദദുല്ല, അഡ്വ :പ്രമോദ് കക്കട്ടില്‍, കാവില്‍ രാധാകൃഷ്ണന്‍, പി.എം അബൂബക്കര്‍ മാസ്റ്റര്‍, കെ.ടി അബ്ദുറഹിമാന്‍, പുത്തൂര്‍ മുഹമ്മദലി, പി.കെ ബഷീര്‍ മാസ്റ്റര്‍, വി.കെ അബ്ദുല്ല, ശ്രീജേഷ് ഊരത്ത്, എം.സി വടകര, കെ.സി ബാബു, ചുണ്ടയില്‍ മൊയ്തു ഹാജി, മരക്കാട്ടേരി ദാമോദരന്‍, ഇബ്രാഹിം മുറിച്ചാണ്ടി, വി അമ്മത് മാസ്റ്റര്‍, കെ.സി മുജീബുറഹ്‌മാൻ, കെ.കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ബഷീര്‍ മാണിക്കോത്ത്, എം. കാസിം മാസ്റ്റര്‍ എന്നിവർ പ്രസംഗിച്ചു.

വീടിന് മുന്നിലെ റോഡ്മുറിച്ച് കടക്കുന്നതിനിടെ മൂന്നര വയസുകാരി കാറിടിച്ച് മരിച്ചു

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Parakkal Abdullah MLA; Dont think that they will be scared by attack

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്