പെരിയ അപകടത്തുരുത്താവുന്നു; യാത്ര ജീവൻ പണയപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

പെരിയ: തുടരെയുണ്ടാവുന്ന വാഹനാപകടങ്ങൾ പെരിയയിലൂടെയുള്ള യാത്ര ഭീതിയിലാഴ്ത്തുന്നു. ഇന്നലെ രാവിലെ 7 മണിക്ക് ലോറിയും ബൈക്കും കൂട്ടിയിടിച്ച് കർണാടക സ്വദേശിയായ 20 ക്കാരൻ മരിച്ചിരുന്നു.അതിൽ മറ്റൊരു കർണാടക സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഇന്നലെ രാത്രി വീണ്ടും കാറും ബൈക്കും കൂട്ടിയിടിച്ച് ബന്തടുക്ക സ്വദേശി മരിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരവധി വാഹനാപകടങ്ങളാണ് നടന്നത്. പല ജീവനുകളും റോഡിൽ പൊലിഞ്ഞു. ടാങ്കർ ലോറിക്ക് പിറകിൽ വാഗണർ കാറിടിച്ച് ഒരു പോലീസ്‌ക്കാരൻ മരിച്ചതും പെരിയയിൽ തന്നെ മാത്രമല്ല രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചും ഒരു ഡ്രൈവറും മരിച്ചിരുന്നു.

യോഗിയുടെ റാലിയിൽ മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചു, അതും പരസ്യമായി! സുരക്ഷാ ഭീഷണിയെന്ന്...

ഏറെ തിരക്കേറിയ ഒരു റോഡാണിത്. പൊയിനാച്ചി മുതൽ മാവുങ്കാൽ വരെ വാഹനങ്ങൾ ചീറിപായുകയാണ്. കേന്ദ്ര സർവ്വകലാശാല പെരിയയിൽ വന്നതോട് കൂടിയ വാഹനങ്ങൾ വീണ്ടും കൂടി.

accident

ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ രാപകൽ ഇല്ലാതെ ചീറിപായുകയാണിവിടെ.വേണ്ടത്ര ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാത്തതും റോഡിന് ഡിവൈഡർ ഇല്ലാത്തതും അപകടത്തിന് വഴിയൊരുക്കുന്നു.ഒരു പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരു മാസമായി അതും പ്രവർത്തിക്കുന്നില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Periya a danger zone; Travelling is too hard

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്