
താടിവെച്ചവരെയെല്ലാം പിണറായി സര്‍ക്കാര്‍ തീവ്രവാദികളാക്കുന്നു: ചെന്നിത്തല
മലപ്പുറം: താടിവെച്ച മുസ്ലിംങ്ങളെ എല്ലാം പിണറായി സര്‍ക്കാറും കേരളാ പോലീസും ചേര്‍ന്ന് തീവ്രവാദികളാക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തന്നെയാണു ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നത്. ഇതിന് ഉദാഹരണമാണു മുക്കത്ത് നടന്ന ഗെയില്‍ സമരത്തില്‍ താടിവെച്ചവരെ തെരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. ഇത്തരത്തില്‍ താടിവെച്ചുവെന്ന ഒറ്റക്കാരണത്താല്‍ അറസറ്റ്് ചെയ്യപ്പെട്ട ചിലര്‍ തന്നെ നേരിട്ട് കാണാന്‍ വന്നിരുന്നുവെന്നും ഇവര്‍ സമരത്തില്‍പോലും പങ്കെടുക്കാത്തവരായിരുന്നുവെന്നാണു പറഞ്ഞതെന്നും ചെന്നിത്തല മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാപ്പുവിന്റെ പേരില്‍ ലക്ഷങ്ങള്‍! സ്വത്തിനായി മകളും രംഗത്ത്... പക്ഷേ, അവകാശി മറ്റൊരാള്‍....
കേരളാ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതുപോലെ നിയമ ലംഘകരെ സംരക്ഷിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ സമീപനം അപലപനീയമാണ്. സോളാറില്‍ ജസ്റ്റിസ് ശിവരാജനെ കമ്മീഷനെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച സദുദ്ദേശത്തോടെയായിരുന്നു. എന്നാല്‍ ഇതിനേക്കള്‍ നല്ല സി.പി.എം സംസ്ഥാന സെക്രട്ടറിയെ ആക്കുന്നതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സോളര്‍ വിഷയം യു.ഡി.എഫ് നിയമപരമായും രാഷ്ട്രീയ പരമായും നേരിടും. റിപ്പോര്‍ട്ട് കൃത്യമായി പഠിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു.
പടയൊരുക്കം ജാഥയുടെ മലപ്പുറം ജില്ലാ സമാപനത്തോടനുബന്ധിച്ചു ഇന്നു രാവിലെ മലപ്പുറം പ്രശാന്ത് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ രമേശ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതോടൊപ്പം മലപ്പുറം ജില്ലാ ആസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാഥയുടെ ഭാഗമായി ഹോട്ടലില്‍ പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. ജാഥപ്രവര്‍ത്തകരും പ്രതിപക്ഷം നേതാവും മാധ്യമ പ്രവര്‍ത്തകരും ഒരുമിച്ചാണു പ്രഭാതഭക്ഷണം കഴിച്ചത്.

പടയൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ ചെന്നിത്തല കലാ-സഹിത്യ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ആദരിക്കുകയും ചെയ്തു. സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാപ്പിള കലാ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.വി. അബൂട്ടി, സംഗീതജ്ഞന്‍ ശിവദാസ് വാര്യര്‍, നിലമ്പൂര്‍ മണി, മുഹസിന്‍ ഗുരുക്കള്‍, ശ്രീധരന്‍ പറക്കോട്ട്, മൊയ്തീന്‍ കുട്ടി ചേലമ്പ്ര, എന്നിവരെ പ്രതിപക്ഷ നേതാവ് ആദരിച്ചു. സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ജില്ലാ ചെയര്‍മാന്‍ സമദ് മങ്കട, എംഎല്‍എമാരായ പി. ഉബൈദുള്ള, എ.പി. അനില്‍കുമാര്‍, ജോണി നെല്ലൂര്‍, റാം മോഹന്‍, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, കെ.പി. അബ്ദുള്‍ മജീദ്, വി.എ. കരീം, വീക്ഷണം മുഹമ്മദ്, കെ.പി. വേലായുധന്‍ കുട്ടി,യുഡിഎഫ് മീഡിയ സെല്‍ ചെയര്‍മാന്‍ എം.ടി. അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.