കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ അട്ടിമറി ശ്രമം,പ്രത്യേക സംഘം അന്വേഷിക്കും

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ അട്ടിമറി ശ്രമം പ്രത്യേക സംഘം അന്വേഷിക്കും. ചെറുവണ്ണൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുക. ആറു മാസം മുന്‍പ് ഇതേസ്ഥലത്ത് റെയില്‍വെ ട്രാക്കില്‍ 34 സുഷിരങ്ങള്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ അട്ടിമറി ശ്രമം തള്ളികളയാന്‍ കഴിയില്ലെന്നാണ് റെയില്‍വെ പോലീസിന്റെ വിലയിരുത്തല്‍.

കോഴിക്കോട് കുണ്ടായിത്തോടില്‍ റെയില്‍വെ ട്രാക്കിന് കുറുകെയാണ് ഇരുമ്പ് കമ്പി കണ്ടെത്തിയത്. ആറടി നീളമുള്ള പൈപ്പാണ് രാവിലെ കണ്ടെത്തിയത്. ഇതുവഴി ലൈറ്റ് എന്‍ജിന്‍ കടന്നുപോകുന്നതിനിടെയാണ് പൈപ്പ് കണ്ടെത്തിയത്. പൈപ്പ് ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

train

ആറ് അടി നീളമുള്ള ഇരുപത് ഇഞ്ച് പൈപ്പ് ലോക്കോപൈലറ്റ് റെയില്‍വെ പോലീസിന് കൈമാറിയിട്ടുണ്ട്. ആരോ മനഃപൂര്‍വ്വം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. വേഗതയില്‍ ചീറി പാഞ്ഞ് വരുന്ന ട്രെയിനിന് ഇതുമൂലം എന്തും സംഭവിക്കാം. സമ്പര്‍ക്ക കാന്തി എക്‌സ്പ്രസായിരുന്നു ആ സമയം അതുവഴി കടന്നു വരേണ്ടത്.

പൈപ്പ് കണ്ട ലോക്കോ പൈലറ്റ് സമ്പര്‍ക്ക കാന്തി എക്‌സ്പ്രസിലെ ഡ്രൈവറെ വിവരം അറിയിക്കുകയും, ട്രെയിന്‍ വേഗത കുറച്ചുവരികയുമാണ് ഉണ്ടായത്. ഭാവിയില്‍ അട്ടിമറിക്കാനുള്ള സൂചനകളാണ് ഇവയെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നു. കാരണം, മുന്‍പ് ഇതേസ്ഥലത്ത് റെയില്‍വെ ട്രാക്കില്‍ 34 സുഷിരങ്ങള്‍ കണ്ടെത്തിയിരുന്നു.

rail-track

ട്രാക്കിലിട്ട ഇരുമ്പ് പൈപ്പ് മോഷ്ടിച്ചതാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. സാമൂഹ്യ വിരുദ്ധരാകാം ഇതിനു പിന്നില്ലെന്നും സംശയമുണ്ട്. സംഭവത്തില്‍ ദുരൂഹത നിഴലിക്കുന്നതു കൊണ്ട് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

English summary
Iron pipe detected on rail track in Kozhikode, mishap averted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X