കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ കുരുന്നുകള്‍ക്ക് ഓടിക്കളിക്കാന്‍ ഇടമില്ല

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജവഹര്‍ ബാലഭവനില്‍ കുരുന്നുകള്‍ക്ക് ഓടിക്കളിക്കാന്‍ ഇടം ഇല്ലാതായേക്കാം. കുട്ടികളുടെ ക്രിയാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച ബാലഭവന്റെ കളിമുറ്റത്ത് പിഎസ്സി. കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം. ബാലഭവന്റെ ആകെയുള്ള 50 സെന്റ് സ്ഥലത്തില്‍നിന്ന് 20 സെന്റ് സ്ഥലമാണ് പി.എസ്.സി. സെന്ററിനായി തിരിച്ചെടുക്കുന്നത്. കെട്ടിടങ്ങള്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ ഈ സ്ഥലമാണ് ഉപയോഗപ്പെടുത്തുന്നത്.


ഈ സ്ഥലം നഷ്ടമായാല്‍ ആയിരക്കണക്കിന് കുട്ടികള്‍ അവധിക്കാലത്ത് ഒരുമിക്കുന്ന കളിമുറ്റം ഇല്ലാതെയാകും. സംസ്ഥാനത്തെ അഞ്ചു ബാലഭവനുകളില്‍ മികച്ച പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകള്‍ നേടിയ തൃശൂരിലെ ബാലഭവന്‍ അതോടെ ഠാ വട്ടത്തില്‍ ഒതുങ്ങും. 1991 ലാണ് ജില്ലയില്‍ ബാലഭവന്‍ സ്ഥാപിച്ചത്. അന്നുമുതല്‍ കുട്ടികള്‍ കളിക്കുന്നത് ഈ സ്ഥലത്താണ്. കുട്ടികള്‍ക്ക് കൗതുകമുണ്ടാക്കുന്ന പലതരം കളിക്കോപ്പുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാലഭവനില്‍ കളിയിടം അടങ്ങുന്ന സ്ഥലത്തിന് കൈവശരേഖ മാത്രമാണുള്ളത്. ഈ സ്ഥലം ടൂറിസം പദ്ധതിക്കായി ഏറ്റെടുക്കുമെന്ന് നേരത്തേ സര്‍ക്കാര്‍ അറിയിപ്പു ലഭിച്ചിരുന്നത്രെ.

balabhavan

കുട്ടികള്‍ക്കായി സ്ഥലം വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രിക്കും മന്ത്രി വി.എസ്. സുനില്‍കുമാറിനും നിവേദനം നല്‍കിയിരുന്നെന്ന് ബാലഭവന്‍ എക്‌സി.ഡയറക്ടര്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായി ഇന്നലെ കലക്ടര്‍ എ. കൗശിഗന്റെ നേതൃത്വത്തില്‍ പി.എസ്.സി. ഉദ്യോഗസ്ഥര്‍ സ്ഥലം നോക്കാനായി എത്തുകയായിരുന്നു. ബാലഭവന്‍ ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചില്ലെന്ന് ബാലഭവന്‍ ഭാരവാഹികള്‍ പറഞ്ഞു. സ്ഥലം നോക്കാനുള്ള ശ്രമം എക്‌സി. ഡയറക്ടര്‍ കൃഷ്ണന്‍കുട്ടി, ബോര്‍ഡ് മെമ്പര്‍ മുരളി, പ്രിന്‍സിപ്പല്‍ നാരായണി തുടങ്ങിയവര്‍ തടഞ്ഞു.


തര്‍ക്കത്തെത്തുടര്‍ന്ന് കലക്ടര്‍ അടക്കമുള്ളവര്‍ മടങ്ങി. കുട്ടികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഭാരവാഹികള്‍ പറയുന്നു. ബാലഭവനോട് ചേര്‍ന്ന് ഒട്ടേറെ സര്‍ക്കാര്‍ സ്ഥലങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് പുതിയ നീക്കമുണ്ടായത്. കുട്ടികളുടെ കളിസ്ഥലം ഇല്ലാതാക്കുന്ന നടപടി എന്തു വിലകൊടുത്തും തടയുമെന്ന് എക്‌സി. ഡയറക്ടര്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു.

ബാലഭവനില്‍ എല്ലാവര്‍ഷവും ജൂണ്‍മാസം മുതല്‍ ഫെബ്രുവരിവരെ വിവിധ കലാവിഷയങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. നാലുവയസുമുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്ക് ഈ ക്ലാസുകളില്‍ പ്രവേശനം നേടാം. ഓരോ കുട്ടിക്കും അവരുടെ പ്രായത്തിനനുസരിച്ച് ഇഷ്ടമുള്ള മൂന്നുവിഷയങ്ങള്‍ തെരഞ്ഞെടുത്തു പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്.

എല്ലാവര്‍ഷവും ഏപ്രില്‍ - മേയ് മാസങ്ങളില്‍ അവധിക്കാല ക്ലാസുകള്‍ നടത്തിവരുന്നു. നാലുവയസുമുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് അഞ്ചുവിഷയങ്ങള്‍വരെ അഭ്യസിക്കാനുള്ള അവസരമാണ് ഇവിടെനിന്നു ലഭിക്കുന്നത്. ആയിരത്തിലധികം കുട്ടികളാണ് ഓരോ വര്‍ഷവും എത്തുന്നത്.

English summary
planning to build sarkar building in jawahar balabhavan place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X