കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; ഒന്നും അസാധ്യമല്ലെന്ന് നരേന്ദ്ര മോദി

Google Oneindia Malayalam News

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചിയിലെ കപ്പല്‍ശാലയില്‍ നടന്ന ചടങ്ങിലായിരുന്നു വിക്രാന്തിനെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ളവര്‍ ചടങ്ങിലുണ്ടായിരുന്നു. നാവിക സേനയ്ക്ക് പുതിയ പതാകയും ലഭിച്ചു. കൊളോണിയല്‍ ചിഹ്നം പൂര്‍ണമായും ഒഴിവാക്കിയ പതാക കൂടിയാണിത്. പ്രധാനമന്ത്രി തന്നെയാണ് പുതിയ പതാകയും ഉദ്ഘാടനം ചെയ്തത്. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചാണ് മോദി ചടങ്ങിനെത്തിയത്.

1

262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുള്ള കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഏഷ്യയില്‍ ചൈനയ്‌ക്കൊപ്പം വിമാന വാഹിനി കപ്പല്‍ സ്വ്ന്തമായി നിര്‍മിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ത്യയുടെ മൂന്നാമത്തെ വിമാന വാഹിനി കപ്പലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.

ബാഴ്‌സയും റയലുമല്ല, ലോക നമ്പര്‍ വണ്‍ ഈ ക്ലബ്ബ്, പട്ടികയില്‍ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ക്ലബ്ബുകളും

ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കലപ്പല്‍ കൂടിയാണിത്. മുപ്പതോളം വിമാനങ്ങളെ ഇതില്‍ വഹിക്കാന്‍ വിക്രാന്തിന് സാധിക്കും. മിഗ് 29കെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അടക്കം വഹിക്കാന്‍ ശേഷി വിക്രാന്തിനുണ്ട്. 1600 പേരെ ഇതില്‍ ഉള്‍ക്കൊള്ളിക്കാം.

ഹൈവോള്‍ട്ടേജ് ചിരി, ആയിരം ബള്‍ബ് ഒരുമിച്ച് കത്തിയ പോലെ; നസ്രിയ സ്‌മൈലിംഗ് ബ്യൂട്ടി തന്നെ, ചിത്രങ്ങള്‍ വൈറല്‍

തുടക്കത്തില്‍ മിഗ് ഫൈറ്റര്‍ ജെറ്റുകളും കുറച്ച് ഹെലികോപ്ടറും മാത്രമാണ് വഹിക്കുക. 26 ഡെക് വിമാനങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാവിക സേന. ഒരു ദശാബ്ദത്തോളമായി പണിപ്പുരയിലായിരുന്നു ഈ വാഹനം. നേരത്തെ ട്രയലുകളെല്ലാം എല്ലാം വിക്രാന്ത് പൂര്‍ത്തിയാക്കിയിരുന്നു. ഇനി ഏവിയേഷന്‍ ട്രയലാണ് ഉള്ളത്.

നാവിക സേനയ്ക്ക് പൂര്‍ണമായ ചുമതല ലഭിച്ച ശേഷം അതും നടത്തും. മൂന്ന് വിമാന വാഹിനി കപ്പലുകളാണ് ഇന്ത്യ മുന്നില്‍ കാണുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലും, ബംഗാള്‍ ഉള്‍ക്കടലിലും ഇനിയുള്ള രണ്ടെണ്ണം വിന്യസിക്കാനാണ് നീക്കം.

വിമാനവാഹിനി കപ്പല്‍ തദ്ദേശീയമായി നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യ വന്നിരിക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയാണ് ആ രാജ്യങ്ങള്‍. ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും വിക്രാന്ത് ഇന്ത്യയെ സഹായിക്കും. ചൈന സമുദ്ര മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

ചൈനയുടെ ചാരക്കപ്പല്‍ നേരത്തെ ശ്രീലങ്കയിലെത്തിയതിലും ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. 20000 കോടി രൂപ ചെവഴിച്ചാണ് വിക്രാന്ത് നിര്‍മിച്ചത്. ഇതിന്റെ കമ്മീഷനിംഗാണ് വലിയ ആഘോഷമായി രാജ്യം കൊണ്ടാടുന്നത്. 76 ശതമാനം ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

2022ല്‍ 10 പ്രവചനം സത്യമായി: ബാബ വംഗക്കൊരു പകരക്കാരി; 19കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍2022ല്‍ 10 പ്രവചനം സത്യമായി: ബാബ വംഗക്കൊരു പകരക്കാരി; 19കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

English summary
pm narendra modi commissioned ins vikrant at the cochin shipyard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X